മുംബൈ : ആഗോള വിപണികളിലെ പ്രതികൂല സാഹചര്യങ്ങള്‍ രാജ്യത്തെ ഓഹരി വിപണിയെയും കനത്ത നഷ്ടത്തിലാക്കി. നിഫ്റ്റി 17,000 നിലവാരത്തിലേയ്ക്ക് താഴ്ന്നു. ബാങ്ക് സൂചിക മൂന്നുശതമാനത്തിലേറെ നഷ്ടം നേരിട്ടു. സെന്‍സെക്‌സ് 1,250 പോയന്റ് നഷ്ടത്തില്‍ 56,903ലും നിഫ്റ്റി 365 പോയന്റ് താഴ്ന്ന് 17,019ലുമാണ് വ്യാപാരം ആരംഭിച്ചത്. യുഎസിലെ വിലക്കയറ്റ സൂചിക തുടര്‍ച്ചയായ മാസങ്ങളില്‍ കുതിപ്പ് രേഖപ്പെടുത്തിയതും യുക്രെയിന്‍-റഷ്യ സംഘര്‍ഷവുമൊക്കെയാണ് ആഗോള വിപണിയെ ബാധിച്ചത്. മിക്കവാറു ഏഷ്യന്‍ സൂചികകളില്‍ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എസ്ബിഐ, ഐടിസി, എല്‍ആന്‍ഡ്ടി, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍. ഒഎന്‍ജിസി. ടിസിഎസ് എന്നീ ഓഹരികള്‍ നേട്ടത്തിലുമാണ്.