കണ്ണൂര്‍ : മകളുടെ കൂട്ടുകാരികള്‍ക്ക് അശ്ലീല സന്ദേശം അയച്ച കേസില്‍ 52 കാരന് അറസ്റ്റില്‍. കണ്ണൂര്‍ കടലായി സ്വദേശി ഹരീഷിനെയാണ് അറസ്റ്റ് ചെയ്തത്. ഒരു പെണ്‍കുട്ടിയുടെ രക്ഷിതാവ് നല്കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പോക്സോ നിയമപ്രകാരമാണ് ഹരീഷിന് എതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. എല്‍ഐസി ഏജന്റായ പ്രതി ഈ പെണ്‍കുട്ടിക്ക് പുറമെ നിരവധി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഹരീഷിന്റെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് മറ്റ് നിരവധി സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇത്തരം സന്ദേശങ്ങള്‍ അയച്ചതായി വ്യക്തമായത്.
കൂടുതല്‍ തെളിവുകള്‍ക്കായി പ്രതിയുടെ ഫോണ്‍ പൊലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. മകളുടെ ഫോണെടുത്താണ് ഇയാള്‍ രഹസ്യമായി അവളുടെ കൂട്ടുകാരികളുടെ നമ്പറുകള്‍ ശേഖരിച്ചത്. സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.