• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അരവിന്ദ് കെജ്രിവാളിന്റെ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കില്ല

by Web Desk 04 - News Kerala 24
April 10, 2024 : 3:55 pm
in India, News
0
A A
0
അരവിന്ദ് കെജ്രിവാളിന്റെ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കില്ല

ന്യൂഡൽഹി: മദ്യനയകേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അപ്പീൽ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കില്ല. ഡൽഹി ഹൈകോടതി വിധിക്കെതിരെയാണ് കെജ്രിവാൾ സുപ്രീംകോടതിയെ സമീപിച്ചത്. തിങ്കളാഴ്ച കോടതി അവധി കഴിഞ്ഞ് തുറന്നതിന് ശേഷമാവും കെജ്രിവാളിന്റെ ഹരജി എന്ന് പരിഗണിക്കണമെന്ന് തീരുമാനിക്കുക.

കെജ്രിവാളിന്റെ ഹരജി അടിയന്തരമായി പരിഗണിക്കുന്നതിന് സുപ്രീംകോടതി ഇന്ന് പ്രത്യേക ബെഞ്ചിന് രൂപം നൽകിയിരുന്നില്ല. കോടതിയുടെ കലണ്ടർ പ്രകാരം വ്യാഴാഴ്ച ഈദുൽ ഫിത്വർ അവധിയാണ്. വെളളിയാഴ്ച പ്രാദേശിക അവധിയുമാണ്. ആഴ്ചാവസാനമുള്ള രണ്ട് അവധിയും കൂടി കഴിഞ്ഞതിന് ശേഷം തിങ്കളാഴ്ചയാണ് ഇനി കോടതി തുറക്കുക.

കെജ്രിവാളിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് സിങ്വി ചീഫ് ജസ്റ്റിന് മുമ്പാകെയാണ് വിഷയം ഉന്നയിച്ചത്. കേസിൽ അടിയന്തരമായി വാദം കേൾക്കണമെന്നും സിങ്വി അഭ്യർഥിച്ചിരുന്നു. എന്നാൽ വാദം കേൾക്കുന്നത് സംബന്ധിച്ച് മൗനം പാലിച്ച ചീഫ് ജസ്റ്റിസ് വിഷയം പരിഗണിക്കാം എന്ന് മാത്രമാണ് രാവിലെ അറിയിച്ചത്.

കഴിഞ്ഞ ദിവസം കെജ്രിവാൾ നൽകിയ ഹരജി ഹൈകോടതി തള്ളിയിരുന്നു. മാർച്ച് 21നാണ് മദ്യനയ അഴിമതി കേസിൽ കെജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. കെജ്രിവാളി​ന്റെ അറസ്റ്റിനെതിരെ ഇൻഡ്യ മുന്നണിയും വലിയ പ്രതിഷേധം ഉയർത്തിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ദല്ലാൾ നന്ദകുമാറുമായുള്ള ഇടപാട്: പി.ജെ. കുര്യൻ കള്ളം പറയുന്നു​വെന്ന് അനിൽ ആന്റണി,‘കുര്യന്റെ ആളാണ് എന്ന് പറഞ്ഞാണ് അന്ന് നന്ദകുമാർ വന്നത്’

Next Post

സഹിക്കാൻ വയ്യാത്ത ചൂടിന് ശമനമില്ലേ? താപനില ഇനിയും ഉയരുമെന്ന് മുന്നറിയിപ്പ്; 12 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ചൂട് ഉയരുന്നു; 12 ജില്ലയിൽ നാളെ മഞ്ഞ അലർട്ട്‌

സഹിക്കാൻ വയ്യാത്ത ചൂടിന് ശമനമില്ലേ? താപനില ഇനിയും ഉയരുമെന്ന് മുന്നറിയിപ്പ്; 12 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

ലൈംഗിക പീഡനക്കേസുകളും ഭൂമിതട്ടിപ്പ് കേസുകളും അന്വേഷിക്കും; സന്ദേശ്ഖലി കേസ് ഇനി സിബിഐയ്ക്ക്

ലൈംഗിക പീഡനക്കേസുകളും ഭൂമിതട്ടിപ്പ് കേസുകളും അന്വേഷിക്കും; സന്ദേശ്ഖലി കേസ് ഇനി സിബിഐയ്ക്ക്

ലൗ ജിഹാദ് ഒരു റിയൽ സ്റ്റോറി, വിവാദമാക്കുന്നതിന് പിന്നില്‍ സ്ഥാപിത താല്‍പര്യക്കാര്‍: കെ സുരേന്ദ്രൻ

ലൗ ജിഹാദ് ഒരു റിയൽ സ്റ്റോറി, വിവാദമാക്കുന്നതിന് പിന്നില്‍ സ്ഥാപിത താല്‍പര്യക്കാര്‍: കെ സുരേന്ദ്രൻ

എഎപിക്ക് കനത്ത തിരിച്ചടി: ദില്ലിയിൽ മന്ത്രി പാർട്ടി അംഗത്വമടക്കം രാജിവച്ചു, നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

എഎപിക്ക് കനത്ത തിരിച്ചടി: ദില്ലിയിൽ മന്ത്രി പാർട്ടി അംഗത്വമടക്കം രാജിവച്ചു, നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

‘ബട്ടൻസിട്ട്, നല്ല വസ്ത്രം ധരിച്ച് വരൂ’; മെട്രോയിൽ കയറാനെത്തിയ തൊഴിലാളിയോട് ജീവനക്കാർ, വിവാദം

'ബട്ടൻസിട്ട്, നല്ല വസ്ത്രം ധരിച്ച് വരൂ'; മെട്രോയിൽ കയറാനെത്തിയ തൊഴിലാളിയോട് ജീവനക്കാർ, വിവാദം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021