• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

രണ്ട് റോളക്സ് വാച്ചിന് വേണ്ടി സെക്സ്, കൊലപാതകം; പരിശോധിച്ചപ്പോള്‍ വാച്ചുകള്‍ വ്യാജം, പിന്നാലെ അറസ്റ്റ്

by Web Desk 06 - News Kerala 24
March 7, 2023 : 12:10 pm
in News, World
Reading Time: 1 min read
0
A A
0
കടവന്ത്രയില്‍ കൊല്ലപ്പെട്ട ഭാര്യയുടെയും മക്കളുടെയും മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും

അത്യാഗ്രഹം മനുഷ്യന്‍റെ ഏറ്റവും മോശമായ സ്വഭാവങ്ങളിലൊന്നാണ്. അത് പലപ്പോഴും വ്യക്തികളെ തകര്‍ച്ചയിലേക്കും നാശത്തിലേക്കും നയിക്കുന്നു. മനുഷ്യനെ തെറ്റായ പെരുമാറ്റത്തിലേക്ക് കൊണ്ടുപോകുന്നു. അത്യാഗ്രഹം മൂലം മറ്റുള്ളവരില്‍ നിന്ന് പണം തട്ടിയെടുക്കാനായി എന്ത് വഴിയും മനുഷ്യന്‍ തെരഞ്ഞെടുക്കുന്നു.  അത്തരത്തില്‍ ഹണി ട്രാപ്പില്‍പ്പെടുത്തി ഒരു യുവാവിനെ രണ്ട് സ്ത്രീകളും അവരുടെ കൂട്ടാളികളും ചേര്‍ന്ന് കൊലപ്പെടുത്തിയതിനെ കുറിച്ചാണ്. സൗൾ മുറെയുടെ (33) എന്നയാളുടെ മരണത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് പോലീസിനെ ഹണിട്രാപ്പിലേക്കും അതിലൂടെ സൗളിന്‍റെ കൊലപാതകത്തിലേക്കും നയിച്ച കാരണം കണ്ടെത്തിയത്.

ബെഡ്‌ഫോർഡ്‌ഷെയറിലെ ലൂട്ടൺ നിവാസിയായ സൗളിനെ അദ്ദേഹത്തിന്‍റെ അപ്പാർട്ട്‌മെന്‍റിന്‍റെ പ്രവേശന കവാടത്തിൽ രക്തത്തിൽ കുളിച്ച് മരിച്ച നിലയിലാണ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സൗളിന്‍റെ അപ്പാർട്ട്മെന്‍റിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ ഫെബ്രുവരി 27 ന് പുലർച്ചെ സുർപ്രീതും ടെമിഡയോയും അപ്പാർട്ട്മെന്‍റ് പരിസരത്ത് നിന്ന് പുറത്തുപോകുന്ന വീഡിയോ ലഭിച്ചു. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് അത്യാഗ്രഹത്തിന്‍റെയും ഹണി ട്രാപ്പിംഗിന്‍റെ കഥ പുറം ലോകമറിഞ്ഞത്.

കൊലപാതത്തെ തുടര്‍ന്ന് സുർപ്രീത് ധില്ലന്‍ (36), ടെമിഡയോ ആവെ (21) എന്നീ രണ്ട് സ്ത്രീകളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് സോളിന്‍റെ കൈയിലുണ്ടായിരുന്ന രണ്ട് റോളക്സ് വാച്ചുകൾ മോഷ്ടിക്കാനായിരുന്നു കൊല നടത്തിയതെന്ന് ഇവര്‍ സമ്മതിച്ചത്. എന്നാല്‍ ഈ രണ്ട് റോളക്സ് വാച്ചുകളും പിന്നീട് വ്യാജമാണെന്ന് തെളിഞ്ഞു. സാമൂഹിക മാധ്യമം വഴിയാണ് സുർപ്രീത്, ടെമിഡയോ എന്നീ സ്ത്രീകളെ സൌള്‍  പരിയചപ്പെടുന്നത്. സൌഹൃദം കൂടുതല്‍ അടുപ്പത്തിലേക്ക് വളരാന്‍ അധിക കാലമെടുത്തില്ല. എല്ലാം വളരെ പെട്ടെന്നായിരുന്നു. തുടര്‍ന്ന് ഇരുവരും ലണ്ടനിൽ നിന്ന് ലൂട്ടണിലേക്ക് വരികയും സൌളിന്‍റെ അപ്പാര്‍ട്ട്മെന്‍റില്‍ വച്ച് മൂന്ന് പേരും തമ്മില്‍ കണ്ടുമുട്ടുകയും ചെയ്തു.

സുർപ്രീതും ടെമിഡയോയും സൌളിന്‍റെ അപ്പാര്‍ട്ട്മെന്‍റിലെത്തിയപ്പോള്‍ അവരുടെ രണ്ട് കൂട്ടാളികള്‍ ക്ലിയോൺ ബ്രൗണ്‍ (  29  )ഇക്രം അഫിയ ( 31)  എന്നിവര്‍ താഴെ കാര്‍പ്പോര്‍ച്ചില്‍ കാത്ത് നിന്നു. പോലീസ് ചോദ്യം ചെയ്യലില്‍ മൂന്ന് പേരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ സൌളിന് ബ്രാണ്ടിയില്‍ ജിഎച്ച്ബി അഥവാ യെമ്മ ഹൈഡ്രോക്‌സിബ്യൂട്ടൈറേറ്റ് എന്ന ഡേറ്റ് റേപ്പ് മയക്കുമരുന്ന് നല്‍കിയെന്ന് സുര്‍പ്രീത് കുറ്റസമ്മതം നടത്തി. പ്രതികളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ നിന്ന് സുർപ്രീതും ടെമിഡയോയും സൌളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നതായും പൊലീസ് സ്ഥിരീകരിച്ചു.

എന്നാല്‍, മയക്ക് മരുന്നിന് സൌളിനെ പൂര്‍ണ്ണമായും മയക്കാന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് താഴെ കാത്ത് നിന്നിരുന്ന തങ്ങളുടെ കൂട്ടാളികളെ വിളിച്ച് വരുത്തി. ഇതില്‍ ഇക്രം അഫ്രിയ സൌളിനെ കത്തികൊണ്ട് കുത്തി കൊല്ലുകയായിരുന്നു. മരണം ഉറപ്പാക്കുന്നതിനിടെ സ്ത്രീകള്‍ സൌളിന്‍റെ അപ്പാര്‍ട്ട്മെന്‍റ് പരിശോധിക്കുകയും റോളക്സ് വാച്ചുകളുമായി കടക്കുകയുമായിരുന്നു. അവര്‍ എടുത്ത റോളക്സ് വാച്ചുകള്‍ വ്യാജമായിരുന്നു. മാത്രമല്ല അയാളുടെ അപ്പാര്‍ട്ട്മെന്‍റില്‍ വില പിടിപ്പുള്ളതൊന്നും ഇല്ലായിരുന്നു. ഈ സ്ത്രീകള്‍ക്ക് നേരെ നേരത്തെയും ഹണി ട്രപ്പ് കുറ്റം ആരോപിക്കപ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ക്ലിയോൺ ബ്രൗണിനെയും ഇക്രം അഫിയയെയും കുറിച്ചുള്ള അന്വേഷണത്തിലാണ് പോലീസ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പതിവ് തെറ്റിയില്ല, പൊങ്കാലയിടാൻ എത്തി ചിപ്പി, ‘വലിയൊരു അനു​ഗ്രഹ’മെന്ന് താരം

Next Post

അന്ന് ഐപിഎല്ലില്‍ ഇപ്പോള്‍ പിഎസ്എല്ലില്‍, ലൈവ് കമന്‍ററിക്കിടെ അവതാരകയെ കൈയിലെടുത്ത് വട്ടം ചുറ്റി ഡാനി മോറിസണ്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അന്ന് ഐപിഎല്ലില്‍ ഇപ്പോള്‍ പിഎസ്എല്ലില്‍, ലൈവ് കമന്‍ററിക്കിടെ അവതാരകയെ കൈയിലെടുത്ത് വട്ടം ചുറ്റി ഡാനി മോറിസണ്‍

അന്ന് ഐപിഎല്ലില്‍ ഇപ്പോള്‍ പിഎസ്എല്ലില്‍, ലൈവ് കമന്‍ററിക്കിടെ അവതാരകയെ കൈയിലെടുത്ത് വട്ടം ചുറ്റി ഡാനി മോറിസണ്‍

സ്റ്റാര്‍ ഹോട്ടലില്‍ നിന്ന് കോടികളുടെ വൈൻ മോഷ്ടിച്ച ദമ്പതികള്‍; ഇത് സിനിമാക്കഥയെ വെല്ലുന്ന മോഷണം

സ്റ്റാര്‍ ഹോട്ടലില്‍ നിന്ന് കോടികളുടെ വൈൻ മോഷ്ടിച്ച ദമ്പതികള്‍; ഇത് സിനിമാക്കഥയെ വെല്ലുന്ന മോഷണം

നടിയെ ആക്രമിച്ച കേസ് ; വിചാരണക്കോടതിക്കെതിരായ പ്രോസിക്യൂഷന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

ഗ്യാസ് ചേംബറിൽ അകപ്പെട്ട അവസ്ഥയിലാണ് കൊച്ചിക്കാർ: കേരള ഹൈക്കോടതി

ഗവർണർക്ക് പകരം സർവ്വകലാശാല ചാൻസലറായി മുഖ്യമന്ത്രി ; നിർണായക നിയമഭേദഗതിക്കൊരുങ്ങി ബംഗാൾ സർക്കാർ

'കൈയിൽ അഞ്ച് പൈസയില്ല, തല വെട്ടിയാലും ഉദ്യോ​ഗസ്ഥർക്ക് ഡിഎ വർധിപ്പിക്കില്ല'; നയം വ്യക്തമാക്കി മമതാ ബാനർജി

മോഷണക്കുറ്റം ആരോപിച്ച് 15 വയസ്സുകാരനെയും മാതാവിനെയും മര്‍ദ്ദിച്ചെന്ന് പരാതി

അയ്യായിരം രൂപ മോഷ്ടിച്ചുവെന്ന്; 18കാരനെ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നെറിഞ്ഞു കൊന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021