കോഴിക്കോട്: യുവ എഴുത്തുകാരിയുടെ പരാതിയിൽ സാഹിത്യകാരൻ സിവിക് ചന്ദ്രന് എതിരെ ലൈംഗിക അതിക്രമത്തിന് കൊയിലാണ്ടി പൊലീസ് കേസെടുത്തു. ഏപ്രിൽ മാസത്തിൽ നടന്ന സംഭവത്തിൽ ആണ് യുവതി പരാതി നൽകിയത്.
യുവതിയുടെ പുസ്തക പ്രസാദനത്തിന് നന്തി കടലൂരിലെ കടൽപ്പാലം എന്ന വീട്ടിൽ ഏപ്രിൽ 16ന്ഒത്തുകൂടി 17ന് രാവിലെ ഉറങ്ങുകയായിരുന്ന യുവതിയെ സിവിക് ചന്ദൻ ബലമായി പിടിച്ച് ചുംബിച്ചുവെന്നുമാണ് പരാതി. യുവതിയുടെ പുസ്തക പ്രകാശനത്തിനും പബ്ലിഷറെ കണ്ടെത്തുന്നതിനും യുവതി നേരത്തെ സിവിക് ചന്ദ്രനെ സമീപിച്ചിരുന്നു. അതിന് ശേഷം യുവതിയുടെ ഫോണിലെക്ക് വിളിച്ചും മെസേജുകൾ അയച്ചും യുവതിയെ നിരന്തരം ശല്യം ചെയ്തതായും പറയുന്നു.
ലൈഗിക അതിക്രമണത്തിന്റെ കൂടെ പട്ടികജാതിക്കെതിരെയുള്ള അതിക്രമണത്തിനുള്ള ജാമ്യമില്ലാ വകുപ്പുകൾ കൂടി ചേർത്താണ് കേസ് രജിസ്റ്റർ ചെയതെന്ന് കൊയിലാണ്ടി പോലീസ് പറഞ്ഞു. സംഭവത്തിനു ശേഷം മാനസികമായി തളർന്ന യുവതി റൂറൽ എസ്പിക്ക് കഴിഞ്ഞ ദിവസമാണ് പരാതി നൽകിയത്.