മലപ്പുറം> സർവകലാശാലകളിൽ സംഘപരിവാറുകാരെ തിരുകിക്കയറ്റുന്ന ചാൻസലർ കൂടിയായ ഗവർണർക്കെതിരായ എസ്എഫ്‌ഐ ഉയർത്തിയ പ്രതിഷേധ ബാനറുകൾ ആരിഫ് മുഹമ്മദ് ഖാൻ ഇടപ്പെട്ട് രാത്രിയില്‍ അഴിപ്പിച്ചതില്‍ പ്രതിഷേധവുമായി എസ്എഫ്ഐ. പൊലീസ് ബാനറുകള്‍ അഴിച്ചതിന് പിന്നാലെ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ സര്‍വകലാശാലയില്‍ വീണ്ടും ബാനര്‍ ഉയര്‍ത്തി.
ജനാധിപത്യപ്രക്രിയയെ അട്ടിമറിക്കുന്ന തരത്തിലുള്ളതാണ് ഗവര്‍ണറുടെ നടപടിയെന്നും ഇവിടെ ഉയര്‍ത്തിയ രാഷ്ട്രീയ മുദ്രാവാക്യമുയര്‍ത്തിയ ബാനറുകള്‍ സംഘപരിവാർ തലച്ചോറുപേറുന്ന ചാന്‍സിലര്‍ ഭയപ്പെടുകയാണെന്നും ആർഷോ പറഞ്ഞു. ക്യാമ്പസിനകത്ത് പ്രകോപനം ഉണ്ടാക്കാനുള്ള വ്യാപക ശ്രമമാണ് ഗവർണർ നടത്തുന്നത്. എല്ലാ സംയമനവും പാലിച്ചാണ് എസ്എഫ്‌ഐ നില്‍ക്കുന്നത്. ഈ സമരത്തെ അക്രമാശക്തമാക്കാനാണ് ശ്രമം. സമരത്തിൽ ഉയർത്തിയ വിഷയങ്ങളിൽ നിർന്ന് ചർച്ചമാറ്റാനാണ് ശ്രമം. ഇന്ന് രാത്രിയോടെ സർവകലാശാലയിൽ നൂറ് കണക്കിന് ബാനറുകൾ ഉയരുമെന്നും ആർഷോ പറഞ്ഞു.