ജയ്പൂർ: ആഗ്രയിൽ താജ്മഹൽ സ്ഥിതിചെയ്യുന്ന ഭൂമി ജയ്പൂർ രാജകുടുംബത്തിന്‍റേതായിരുന്നെന്നും മുഗൾ ചക്രവർത്തി ഷാജഹാൻ പിന്നീട് പിടിച്ചെടുക്കുകയായിരുന്നെന്നും ബി.ജെ.പി എം.പി ദിയ കുമാരി. കോടതി ആവശ്യപ്പെട്ടാൽ തെളിവുകൾ നൽകാമെന്നും ദിയ കുമാരി മാധ്യമങ്ങളോട് പറഞ്ഞു.
ഞങ്ങളുടെ കൈവശമുള്ള രേഖകൾ പ്രകാരം താജ്മഹൽ നിൽക്കുന്ന ഭൂമിയിൽ ഒരു കൊട്ടാരമായിരുന്നു. ഭൂമി ജയ്പൂർ രാജകുടുംബത്തിന്റേതായിരുന്നു. ഷാജഹാൻ അദ്ദേഹത്തിന്റെ ഭരണകാലത്ത് അത് പിടിച്ചെടുക്കുകയായിരുന്നു -ബി.ജെ.പി നേതാവ് പറയുന്നു.