• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home cinema

വളക്കാപ്പ് ചടങ്ങില്‍ നിറചിരിയോടെ ഷംന കാസിം

by Web Desk 06 - News Kerala 24
January 30, 2023 : 8:53 am
0
A A
0
വളക്കാപ്പ് ചടങ്ങില്‍ നിറചിരിയോടെ ഷംന കാസിം

അമ്മയാവുക എന്നത് ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്നാണ്. ഗര്‍ഭകാലം ആഘോഷവും സന്തോഷകരവും ആകണമെന്നാണ് ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നത്. അത്തരത്തില്‍ ഗര്‍ഭകാലത്തെ ഓരോ നിമിഷവും ആഘോഷമാക്കുകയാണ് നടി ഷംന കാസിം.

കഴിഞ്ഞ ദിവസമായിരുന്നു ഷംനയുടെ വളക്കാപ്പ് ചടങ്ങ്. പാരമ്പര്യമനുസരിച്ചുള്ള വളക്കാപ്പ് ചടങ്ങിന്‍റെ ചിത്രങ്ങളും വീഡിയോകളും ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സിനിമാ താരങ്ങളും ഷംനയുടെ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ചടങ്ങില്‍ പങ്കെടുത്തു. മെറൂണ്‍ നിറത്തിലുള്ള പട്ടുസാരിയിലാണ് ഷംന തിളങ്ങിയത്. ഹെവി ആഭരണങ്ങളും കുപ്പിവളകും ധരിച്ച് സുന്ദരിയായിരിക്കുകയാണ് ഷംന. മേക്കപ്പ് ആര്‍ട്ടിസ്റ്റ് സിജാന്‍ താരത്തെ സുന്ദരിയാക്കിയതിന്‍റെ വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.

ഡിസംബര്‍ അവസാനത്തോടെ ആണ് താൻ അമ്മയാകാൻ പോകുന്നുവെന്ന സന്തോഷ വാര്‍ത്ത ഷംന ആരാധകരെ അറിയിച്ചത്.  തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഷംന കാസിം സന്തോഷം പങ്കുവച്ചത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഷംനയുടെ വിവാഹം നടന്നത്. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംന കാസിമിന്റെ ഭര്‍ത്താവ്. ദുബായിൽ വച്ചായിരുന്നു ഷംനയുടെ വിവാഹം നടന്നത്. വെള്ളയും പച്ചയും ഓറഞ്ചും കലർന്ന പട്ട് സാരിയും കസവ് തട്ടവും സ്വർണ്ണാഭരണങ്ങളുമായിരുന്നു ഷംനയുടെ വിവാഹ വേഷം.

കണ്ണൂർ സ്വദേശിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയ ആകുന്നത്. ‘മഞ്ഞു പോലൊരു പെൺകുട്ടി’ എന്ന ചിത്രത്തിലൂടെ 2004ൽ ആയിരുന്നു സിനിമാ അരങ്ങേറ്റം. ‘ശ്രീ മഹാലക്ഷ്‍മി’ എന്ന തെലുങ്ക് ചിത്രത്തിലൂടെ അന്യഭാഷയിലും സാന്നിധ്യം ഉറപ്പിച്ചു. ‘മുനിയാണ്ടി വിളങ്ങിയാൽ മൂൺട്രാമാണ്ട്’ എന്ന ചിത്രത്തിൽ നായികയായി തമിഴകത്തും തിളങ്ങി. പിന്നാലെ ‘അലി ഭായ്’, ‘കോളജ് കുമാരൻ’, ‘ചട്ടക്കാരി’, ‘ജന്നല്‍ ഓരം’ അടക്കം വിവിധ ഭാഷകളിലുള്ള സിനിമകളിലൂടെ ഷംന വെള്ളിത്തിരയിൽ തന്റെ സ്ഥാനം ഉറപ്പിച്ചു. സിനിമയ്‍ക്ക് പുറമേ സ്റ്റേജ് ഷോകളിലും വളരെ സജീവമായിരുന്നു ഷംന കാസിം. ‘ജോസഫ്’ എന്ന മലയാള സിനിമയുടെ തമിഴ് റീമേക്കായ ‘വിസിത്തിര’മാണ് ഷംനയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഭക്ഷ്യസുരക്ഷാ നിയമം കടലാസിൽ;2015മുതലുള്ള കേസുകളിൽ വിചാരണ പൂർത്തിയാക്കിയില്ല,വകുപ്പുകൾ തമ്മിൽ ഏകോപനവുമില്ല

Next Post

വൊക്കേഷണൽ ഹയർ സെക്കന്ററി തൊഴിൽമേളകൾ എല്ലാ ജില്ലകളിലും സംഘടിപ്പിക്കും: മന്ത്രി വി ശിവൻകുട്ടി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
എസ്എസ്എൽസി, +2 പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

വൊക്കേഷണൽ ഹയർ സെക്കന്ററി തൊഴിൽമേളകൾ എല്ലാ ജില്ലകളിലും സംഘടിപ്പിക്കും: മന്ത്രി വി ശിവൻകുട്ടി

കേരള മീഡിയ അക്കാദമി ടെലിവിഷന്‍ ജേര്‍ണലിസം ലക്ചറര്‍ തസ്തികയിലേക്ക് ഫെബ്രുവരി 4 വരെ അപേക്ഷിക്കാം

കേരള മീഡിയ അക്കാദമി ടെലിവിഷന്‍ ജേര്‍ണലിസം ലക്ചറര്‍ തസ്തികയിലേക്ക് ഫെബ്രുവരി 4 വരെ അപേക്ഷിക്കാം

ഈ ജ്യൂസ് കുടിക്കാനായി ദക്ഷിണ കൊറിയയില്‍ നിന്ന് ഇന്ത്യയിലെത്തിയ യുവാവ്; വീഡിയോ വൈറല്‍

ഈ ജ്യൂസ് കുടിക്കാനായി ദക്ഷിണ കൊറിയയില്‍ നിന്ന് ഇന്ത്യയിലെത്തിയ യുവാവ്; വീഡിയോ വൈറല്‍

പോളണ്ടില്‍ മലയാളിയെ കുത്തിക്കൊന്ന സംഭവം, ജോർജിയന്‍ പൗരന്‍ അറസ്റ്റില്‍

പോളണ്ടില്‍ മലയാളിയെ കുത്തിക്കൊന്ന സംഭവം, ജോർജിയന്‍ പൗരന്‍ അറസ്റ്റില്‍

10 വർഷം മുമ്പ് ഫേസ്ബുക്ക് സുഹൃത്തുക്കളായി, കാമുകനെ വിവാഹം ചെയ്യാൻ സ്വീഡിഷ് യുവതി ഇന്ത്യയിലെത്തി

10 വർഷം മുമ്പ് ഫേസ്ബുക്ക് സുഹൃത്തുക്കളായി, കാമുകനെ വിവാഹം ചെയ്യാൻ സ്വീഡിഷ് യുവതി ഇന്ത്യയിലെത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In