കങ്കണ റണൗട് നായികയാകുന്ന പുതിയ ചിത്രം ‘തേജസ്’ റിലീസിന് തയ്യാറെടുക്കുകയാണ്. എയ്ര് ഫോഴ്സ് പൈലറ്റിന്റെ ജീവിത കഥയാണ് കങ്കണ നായികയാകുന്ന ‘തേജസി’ന്റെ പ്രമേയം. ‘തേജസ്’ റിലീസിന് ഒരുങ്ങുമ്പോള്‍ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടനും ബിജെപി നേതാവുമായ മായങ്ക് മധുര്. തനിക്ക് വാഗ്ദാനം ചെയ്തിരുന്ന റോളിന്റെ ദൈര്‍ഘ്യം കുറച്ചുവെന്നാണ് മായങ്ക് മധുര് പരാതിപ്പെടുന്നത്.
സംവിധായകൻ സര്‍വേഷ് മേശ്വര തനിക്ക് 15 മിനുട്ട് റോളാണ് വാഗ്ദാനംചെയ്തിരുന്നത്. എന്നാല്‍ പിന്നീട് അത് കുറച്ചു. ഒടുവില്‍ രണ്ട് മിനിട്ട് ദൈര്‍ഘ്യമുള്ള കഥാപാത്രം ചെയ്യാൻ ആവശ്യപ്പെട്ടപ്പോള്‍ താല്പര്യമില്ല എന്ന് വ്യക്തമാക്കുകയായിരുന്നുവെന്നും മായങ്ക് മധുര് അറിയിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ , പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉള്‍പ്പടെയുള്ള രാഷ്ട്രീയക്കാരുമായുള്ളു കങ്കണയുടെ കൂടിക്കാഴ്ചയ്ക്കാൻ താനാണ് സഹായിച്ചതെന്നും ‘ടിക്കു വെഡ്സ് ഷേരു’വില്‍ അസോസിയേറ്റ് പ്രൊഡ്യൂസര്‍ എന്ന പേര് വയ്ക്കാമെന്ന് നടി പറഞ്ഞിരുന്നെങ്കിലും പ്രത്യേക നന്ദി മാത്രമായിരുന്നു ടൈറ്റില്‍ ക്രെഡിറ്റ്സില്‍ എന്നും മായങ്ക് മധുര് വ്യക്തമാക്കുന്നു. ഏയര്ഫോഴ്സ് ആസ്ഥാനങ്ങളില്‍ തേജസ് എന്ന സിനിമ ചിത്രീകരിക്കാൻ അനുമതി ലഭിക്കുന്നതിന് സഹായിച്ചെന്നും മായങ്ക് മധൂര്‍ വ്യക്തമാക്കുന്നു. എന്തായാലും കോടതിയെ സമീപിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. തേജസിന്റെ പ്രവര്‍ത്തകര്‍ അറസ്റ്റ് ചെയ്യപ്പെടണമെന്നും പറയുകയാണ് മായങ്ക് മധൂര്‍.
കങ്കണ റണൗട് ആദ്യമായി സ്വതന്ത്ര സംവിധായികയാകുന്ന പ്രൊജക്റ്റ് എന്ന നിലയില്‍ പ്രത്യേകതയുള്ള ‘എമര്‍ജൻസി’ മണികര്‍ണിക ഫിലിംസിന്റെ ബാനറില്‍ നടിയും രേണു പിറ്റിയും ചേര്‍ന്നാണ് നിര്‍മിച്ച് പ്രദര്‍ശനത്തിനെത്താനിരിക്കുകയാണ്. കങ്കണയുടെ രണ്ടാമത് സംവിധാന സംരംഭമാണ്’. കങ്കണ റണൗട്ട് തന്നെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് 2019ല്‍ പുറത്തെത്തിയ ‘മണികര്‍ണിക: ദ് ക്വീന്‍ ഓഫ് ഝാന്‍സി’യായിരുന്നു നടി സംവിധാനം ചെയ്ത ആദ്യ ചിത്രം. എന്നാല്‍ ഇത് കൃഷ് ജഗര്‍ലമുഡിക്കൊപ്പമാണ് സംവിധാനം ചെയ്തത് എന്നതിനാല്‍ ‘എമര്‍ജൻസി’യാണ് കങ്കണയുടെ ആരാധകര്‍ ഉറ്റുനോക്കുന്നത്.
കങ്കണ റണൗട്ടിന്റെ ‘എമര്‍ജൻസി’ എന്ന ചിത്രത്തിനറെ അസോസിയേറ്റ് പ്രൊഡ്യൂസര്‍ അക്ഷത് റണൗത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സമീര്‍ ഖുറാന, എഡിറ്റിംഗ് രാമേശ്വര്‍ എസ് ഭഗത്ത് എന്നിവരാണ്. പ്രൊഡക്ഷന്‍ ഡിസൈനര്‍ രാകേഷ് യാദവ്. പേരു സൂചിപ്പിക്കുന്നതുപോലെ അടിയന്തരാവസ്ഥ പ്രമേയമാക്കിയുള്ള ചിത്രത്തിന്റെ വസ്ത്രാലങ്കാരം ശീതള്‍ ശര്‍മ്മ ആണ്. പ്രോസ്തെറ്റിക് ഡിസൈനര്‍ ഡേവിഡ് മലിനോവിസ്കി, സംഗീത സംവിധാനം ജി വി പ്രകാശ് കുമാര്‍ എന്നിവരാണ് ‘എമര്‍ജൻസി’യുടെ മറ്റ് പ്രവര്‍ത്തകര്‍.