• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

പാക്കിസ്ഥാനിലേക്ക് തിരികെയെത്താൻ നവാസ് ഷെരീഫ്; ചർച്ച നടത്തുമെന്ന് പാർട്ടി

by Web Desk 04 - News Kerala 24
April 11, 2022 : 5:05 pm
in News, World
Reading Time: 1 min read
0
A A
0
പാക്കിസ്ഥാനിലേക്ക് തിരികെയെത്താൻ നവാസ് ഷെരീഫ്; ചർച്ച നടത്തുമെന്ന് പാർട്ടി

ഇസ്‌ലാമാബാദ് : പാക്കിസ്ഥാനിൽനിന്ന് സ്ഥാനഭ്രഷ്ടനായ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജ്യത്തേക്ക് മടങ്ങിവരുന്നു. നിലവിൽ ലണ്ടനിൽ താമസിക്കുന്ന ഷെരീഫ് ഈദിന് ശേഷം പാക്കിസ്ഥാനിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റിപ്പോർട്ട് സ്ഥിരീകരിച്ച മുതിർന്ന പിഎംഎൽ-എൻ നേതാവ് മിയാൻ ജാവേദ് ലത്തീഫ്, നവാസ് ഷെരീഫിന്റെ മടങ്ങിവരവ് സഖ്യകക്ഷിയിലെ അംഗങ്ങളുമായി സംസാരിക്കുമെന്നും വ്യക്തമാക്കി.

ഇമ്രാൻ ഖാന്റെ പുറത്താകലിനെ തുടർന്ന് പാക്കിസ്ഥാനിൽ ഭരണപ്രതിസന്ധി നിലനിൽക്കവെയാണ് ഷെരീഫിന്റെ തിരിച്ചുവരവ്. ഷെരീഫിനെ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുമോ എന്ന ചോദ്യത്തിന് എല്ലാ തീരുമാനങ്ങളും കൂട്ടുകക്ഷിയിൽ ചർച്ചചെയ്തതിന് ശേഷം മാത്രമെന്ന് മിയാൻ ജാവേദ് ലത്തീഫ് വ്യക്തമാക്കി. മെയ് ആദ്യവാരമാണ് പാക്കിസ്ഥാനിൽ ഈദ് ആഘോഷിക്കുന്നത്. 

2017ൽ പനാമ പേപ്പർ കേസിൽ സുപ്രീം കോടതി ഓഫീസ് പ്രധാനമന്ത്രി പദത്തിൽനിന്ന് ഷെരീഫിനെ നീക്കം ചെയ്‌തു ഉത്തരവിറക്കിയിരുന്നു. ഇതേ തുടർന്ന് 72-കാരനായ ഷെരീഫിനെതിരെ നിരവധി അഴിമതി കേസുകൾ ഇമ്രാൻ ഖാൻ സർക്കാർ ഉയർത്തിയിരുന്നു. വിദേശത്ത് ചികിത്സാനുമതി നടത്താൻ ലാഹോർ ഹൈക്കോടതി അനുമതി നൽകിയതിനെ തുടർന്ന് 2019ലാണ് ഷെരീഫ് ലണ്ടനിൽ പോയത്. പാക്കിസ്ഥാനിൽ നാലാഴ്ചയ്ക്കം തിരിച്ചെത്തുമെന്ന് രേഖാമൂലം ഉറപ്പ് നൽകിയ ഷെരീഫ് പിന്നീട് മടങ്ങിയെത്തിയില്ല. 

അതേസമയം ദേശീയ അസംബ്ലി പൂർവസ്ഥിതിയിൽ എത്തിക്കാനുള്ള സുപ്രീം കോടതി തീരുമാനത്തെ ഷെരീഫ് പ്രശംസിച്ചു. ‘ഈ തീരുമാനത്തിൽ ജനങ്ങൾക്ക് ദൈവത്തോട് കടപ്പാടുണ്ട്. പാക്കിസ്ഥാനിലെ ജനങ്ങളെ പട്ടിണി കിടത്തുകയാണ് ഇമ്രാൻ ചെയ്തത്’- ഷെരീഫ് കൂട്ടിച്ചേർത്തു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കൂട്ടുകക്ഷി സർക്കാർ ആറ് മാസത്തിൽ കൂടുതൽ നിലനിൽക്കില്ലെന്ന് വിശ്വാസം പ്രകടിപ്പിച്ച ഷെരീഫ് പുതിയതായി തിരഞ്ഞെടുപ്പ് നടത്തുക മാത്രമാണ് പ്രതിസന്ധിക്ക് പരിഹാരമെന്നും കൂട്ടിച്ചേർത്തു.  

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൊല്ലത്തെ യുവതിയുടെ ആത്മഹത്യ ; ‘ഭര്‍തൃവീട്ടില്‍ പീഡനം’, യുവതിയുടെ ഓഡിയോ പുറത്ത്

Next Post

കെഎസ്ഇബി തര്‍ക്കം , ചെയര്‍മാന് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്‍ , മുഖ്യമന്ത്രിക്ക് കത്ത്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കെഎസ്ഇബി തര്‍ക്കം ,  ചെയര്‍മാന് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്‍ , മുഖ്യമന്ത്രിക്ക് കത്ത്

കെഎസ്ഇബി തര്‍ക്കം , ചെയര്‍മാന് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്‍ , മുഖ്യമന്ത്രിക്ക് കത്ത്

പൊലീസിനെ കണ്ട് വെട്ടിച്ച വിദ്യാ‍ര്‍ത്ഥികളുടെ ബൈക്ക് അപകടത്തിൽപ്പെട്ടു ;  രണ്ട് പേ‍ർക്ക് പരിക്ക്

പൊലീസിനെ കണ്ട് വെട്ടിച്ച വിദ്യാ‍ര്‍ത്ഥികളുടെ ബൈക്ക് അപകടത്തിൽപ്പെട്ടു ; രണ്ട് പേ‍ർക്ക് പരിക്ക്

വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി ; വിദേശത്തേക്ക് മുങ്ങിയ പ്രതി 8 വര്‍ഷത്തിന് ശേഷം പിടിയില്‍

വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി ; വിദേശത്തേക്ക് മുങ്ങിയ പ്രതി 8 വര്‍ഷത്തിന് ശേഷം പിടിയില്‍

കണ്ണൂർ വിമാനത്താവളത്തിൽ 56 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ 56 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

എസി പൊട്ടിത്തെറിച്ചു ; കുടുംബത്തിലെ 4 പേർക്ക് ദാരുണാന്ത്യം , വീട് കത്തിനശിച്ചു

കോവിഡിൽ ഗണ്യമായ കുറവ്; പ്രതിദിന കേസുകൾ പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിച്ച് സംസ്ഥാന സർക്കാർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021