• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

‘കഞ്ചാവ് അടിച്ചാണ് അവൻ സംസാരിക്കുന്നതെന്ന് പറയും, അത് മരിക്കുന്നതിലും അപ്പുറം’; ഷൈനിന്റെ അമ്മ

by Web Desk 04 - News Kerala 24
January 1, 2024 : 6:53 pm
in Entertainment, News
0
A A
0
‘കഞ്ചാവ് അടിച്ചാണ് അവൻ സംസാരിക്കുന്നതെന്ന് പറയും, അത് മരിക്കുന്നതിലും അപ്പുറം’; ഷൈനിന്റെ അമ്മ

മലയാള സിനിമയിലെ മുൻനിര യുവതാരങ്ങളിൽ ശ്രദ്ധേയനാണ് ഷൈൻ ടോം ചാക്കോ. അസിസ്റ്റൻഡ് ആയി വെള്ളിത്തിരയിൽ എത്തിയ ഷൈൻ ഇന്ന് മലയാളത്തിൽ മാത്രമല്ല, ഇതര ഭാഷാ സിനിമകളിലും തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ഏത് കഥാപാത്രം ആയാലും തന്മയത്വത്തോടെ അവതരിപ്പിക്കുന്നത് കൊണ്ട് തന്നെയാണ് ഷൈൻ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയതും. ഇടയ്ക്ക് വന്ന മയക്കുമരുന്ന് കേസൊക്കെ നടനെ തളർത്തിയെങ്കിലും അതിൽ നിന്നെല്ലാം മുക്തനായി വന്നുകൊണ്ടിരിക്കയാണ് ഷൈൻ. ഈ അവസരത്തിൽ മകൻ ജയിലിൽ കിടന്നതിനെ കുറിച്ച് ഷൈനിന്റെ അമ്മ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. സൈന സൗത്ത് പ്ലെസിന് നൽകിയ അഭിമുഖത്തിൽ ഷൈനിന്റെ സ്റ്റാർഡം കാണുമ്പോൾ സന്തോഷമല്ലേ എന്ന്
അമ്മയോട് ചോദിച്ചിരുന്നു. ഇതിന് “കുറച്ച് സന്തോഷം ഉണ്ട്. അത്രത്തോളം തന്നെ ദുഃഖവും ഉണ്ട്. ഇതിഹാസയ്ക്ക് ശേഷം ഉണ്ടായ പ്രശ്നം(കേസ്) തന്നെയാണ് ഏറ്റവും വലിയ ദുഃഖത്തിന് കാരണം. മരണം വരെ ആ വിഷമം നിലനിൽക്കും. ഇപ്പോഴും കോടതിയിൽ കേസ് നടക്കുന്നുണ്ട്. ഒരു കേസിൽ ഒരാൾ പിടിക്കപ്പെട്ടാൽ വീട്ടുകാരെ അറിയിക്കേണ്ട സാമാന്യ മര്യാദപോലും കാണിച്ചില്ല. ചാനലിലൂടെയാണ് നമ്മളത് അറിയുന്നത്. വളരെ വലിയൊരു സങ്കടം ആണത്. മരിക്കുന്നതിലും അപ്പുറമാണത്. അതിന് ശേഷം അവന്റെ കരിയർ മുന്നോട്ട് പോയി. അത് ദൈവാനു​ഗ്രഹം ആണ്” എന്നാണ് അമ്മ പറഞ്ഞത്.

“എല്ലാ ദിവസവും സബ്ജയിലിൽ പോകുമായിരുന്നു. ആറ് മാസം കഴിഞ്ഞേ അവൻ പുറത്തിറങ്ങുള്ളൂ എന്നാണ് പറഞ്ഞത്. കൊന്നിട്ട് വന്നാലും ചിലപ്പോൾ ജാമ്യം കിട്ടും. പക്ഷേ ഇങ്ങനെയൊരു കാര്യത്തിന് കിട്ടില്ലെന്നാണ് വക്കീൽ ഞങ്ങളോട് പറഞ്ഞത്. ദൈവാനു​ഗ്രഹം കൊണ്ടാണ് ജാമ്യം കിട്ടിയത്. ഇക്കാര്യം വച്ച് തന്നെ ചിലർ കമന്റുകൾ ചെയ്യും. അതൊക്കെ കാണുമ്പോൾ വിഷമം വരും”, എന്നും അമ്മ കൂട്ടിച്ചേർത്തു. ഇനി ജയിലിൽ തന്നെയാണ് ജീവിതമെന്ന് വിചാരിച്ച നാളുകളായിരുന്നു അതെന്നാണ് ഷൈൻ പറഞ്ഞത്.

കുമാരി സിനിമയിലെ കഥാപാത്രത്തിന് വിമർശനം വന്നിരുന്നു. അവൻ കഞ്ചാവ് അടിച്ചത് കൊണ്ടാണ് ശരിയായി സംസാരിക്കാൻ സാധിക്കാത്തത് എന്നാണ് പറഞ്ഞതെന്നും ഷൈനിന്റെ അച്ഛൻ പറയുന്നു. ഷൈൻ എല്ലാവരോടും അടുക്കുന്ന ആളാണെന്നും വീടിനോടും കുടുംബത്തോടും സ്നേഹമുള്ള മോനാണെന്നും അമ്മ കൂട്ടിച്ചേർത്തു

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ശബരിമലയിൽ അരവണ നിർമാണം നിർത്തിവെച്ചു; ഒരു തീർത്ഥാടകന് അഞ്ച് ബോട്ടിൽ മാത്രം

Next Post

ഈ 13 ആപ്പുകൾ ഫോണിലുണ്ടെങ്കിൽ ഫോട്ടോകളും വിവരങ്ങളും ചോരും, ഫോണുകളുടെ നിയന്ത്രണം വരെ നഷ്ടമായേക്കും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഈ 13 ആപ്പുകൾ ഫോണിലുണ്ടെങ്കിൽ ഫോട്ടോകളും വിവരങ്ങളും ചോരും, ഫോണുകളുടെ നിയന്ത്രണം വരെ നഷ്ടമായേക്കും

ഈ 13 ആപ്പുകൾ ഫോണിലുണ്ടെങ്കിൽ ഫോട്ടോകളും വിവരങ്ങളും ചോരും, ഫോണുകളുടെ നിയന്ത്രണം വരെ നഷ്ടമായേക്കും

എറണാകുളത്തെ നവകേരള സദസ്; മോദിയുടെ ക്രിസ്തുമസ് വിരുന്നിനെ വിമർശിച്ച് മുഖ്യമന്ത്രി,വീണ്ടും കരിങ്കൊടി പ്രതിഷേധം

എറണാകുളത്തെ നവകേരള സദസ്; മോദിയുടെ ക്രിസ്തുമസ് വിരുന്നിനെ വിമർശിച്ച് മുഖ്യമന്ത്രി,വീണ്ടും കരിങ്കൊടി പ്രതിഷേധം

കണ്ണൂർ മേയർ ടി ഒ മോഹനന്‍ രാജിവച്ചു; സംസ്ഥാനത്ത് യുഡിഎഫ് ഭരിക്കുന്ന ഏക കോർപ്പറേഷനില്‍ ഇനി മുസ്ലീം ലീഗ് മേയർ

കണ്ണൂർ മേയർ ടി ഒ മോഹനന്‍ രാജിവച്ചു; സംസ്ഥാനത്ത് യുഡിഎഫ് ഭരിക്കുന്ന ഏക കോർപ്പറേഷനില്‍ ഇനി മുസ്ലീം ലീഗ് മേയർ

റെസ്റ്റോറൻറിൽ ജോലിക്കിടെ കുഴഞ്ഞുവീണു; വെൻറിലേറ്ററിൽ കഴിയുന്നതിനിടെ പ്രവാസി മലയാളി മരിച്ചു

റെസ്റ്റോറൻറിൽ ജോലിക്കിടെ കുഴഞ്ഞുവീണു; വെൻറിലേറ്ററിൽ കഴിയുന്നതിനിടെ പ്രവാസി മലയാളി മരിച്ചു

പുതുവത്സരാഘോഷത്തിന്റെ മറവില്‍ അക്രമം; പൊലീസിന് നേരെ മുളകുപൊടി എറിഞ്ഞ മൂന്ന് യുവാക്കൾ പിടിയിൽ

പുതുവത്സരാഘോഷത്തിന്റെ മറവില്‍ അക്രമം; പൊലീസിന് നേരെ മുളകുപൊടി എറിഞ്ഞ മൂന്ന് യുവാക്കൾ പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021