• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കെജ്രിവാൾ മുഖ്യമന്ത്രിസ്ഥാനം ഒഴിയണോ? എന്താണ് സുപ്രീംകോടതി പറഞ്ഞത്…

by Web Desk 04 - News Kerala 24
July 12, 2024 : 2:39 pm
in India, News
Reading Time: 1 min read
0
A A
0
കെജ്രിവാൾ മുഖ്യമന്ത്രിസ്ഥാനം ഒഴിയണോ? എന്താണ് സുപ്രീംകോടതി പറഞ്ഞത്…

ന്യൂഡൽഹി: മദ്യനയക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുകയാണ്. അതേസമയം, കെജ്‍രിവാൾ മുഖ്യമന്ത്രിസ്ഥാനം ഒഴിയണമെന്ന കാര്യത്തിൽ സുപ്രീംകോടതി നിർബന്ധം പിടിച്ചിട്ടില്ല. ജനങ്ങൾ തെരഞ്ഞെടുത്ത ഒരു നേതാവിനെയോ മുഖ്യമ​​ന്ത്രിയെയോ മന്ത്രിയെയോ പുറത്താക്കാൻ തങ്ങൾക്ക് അധികാരമുണ്ടോ എന്നതിൽ സംശയമുണ്ടെന്ന് കോടതി വ്യക്തമാക്കി.

അരവിന്ദ് കെജ്രിവാൾ ഡൽഹി മുഖ്യമന്ത്രിയും എ.എ.പിയുടെ മുതിർന്ന നേതാവുമാണ്. ഏറ്റവും ഉയർന്നതും സ്വാധീനമുള്ളതുമായ പദവി വഹിക്കുന്ന വ്യക്തിയായതിനാൽ ഞങ്ങൾ വളരെ ജാഗ്രതയോടെയാണ് വിഷയം കൈകാര്യം ചെയ്തത്. അതിനാൽ സ്ഥാനമൊഴിയണം എന്നാവശ്യപ്പെട്ട് ഞങ്ങൾ ഒരു നിർദേശവും നൽകിയില്ല. കാരണം ജനങ്ങൾ തെരഞ്ഞെടുത്ത ഒരു നേതാവിനെ പുറത്താക്കാനോ അല്ലെങ്കിൽ മുഖ്യമന്ത്രിയോ മന്ത്രിയോ ആയിരിക്കുന്ന ഒരാൾ തങ്ങളുടെ ചുമതലകൾ നിർവഹിക്കരുത് എന്ന് നിർദേശം നൽകാനോ കോടതിക്ക് അധികാരമുണ്ടോ എന്ന് സംശയിക്കുന്നു. അതിനാൽ ഇക്കാര്യത്തിൽ തീരുമാനം കെജ്രിവാളിന് വിടുകയാണ്.-എന്നാണ് സുപ്രീംകോടതി പറഞ്ഞത്.

മദ്യനയക്കേസിൽ അറസ്റ്റിലായതു മുതൽ കെജ്രിവാൾ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കണമെന്ന് ആവശ്യമുയർന്നിരുന്നു. പ്രധാനമായും ബി.ജെ.പി നേതാക്കളാണ് ഈ ആവശ്യവുമായി രംഗത്തുവന്നത്. എന്നാൽ ആ ആവശ്യം തള്ളുകയായിരുന്നു ആം ആദ്മി പാർട്ടി. കേസിൽ ശിക്ഷിക്കപ്പെട്ടയാളല്ല മുഖ്യമന്ത്രി എന്നും അദ്ദേഹത്തിന് എതിരായ കേസുകൾ കെട്ടിച്ചമച്ചതാണെന്നുമായിരുന്നു ബി.ജെ.പിക്ക് പാർട്ടിയുടെ മറുപടി. ഇതുസംബന്ധിച്ച് നിരവധി പൊതുതാൽപര്യ ഹരജികൾ സുപ്രീംകോടതിയുടെയും ഡൽഹി ഹൈകോടതിയുടെയും മുമ്പാകെ വരികയും ചെയ്തിരുന്നു. എന്നാൽ ഈ ഹരജികൾക്ക് ഒരുതരത്തിലുമുള്ള നിയമസാധുതയുമില്ലെന്ന് പറഞ്ഞ് അപേക്ഷ സുപ്രീംകോടതി തള്ളി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചപ്പോഴും രാജിവെക്കില്ലെന്നായിരുന്നു കെജ്രിവാളിന്റെ നിലപാട്. അങ്ങനെ ചെയ്താൽ പ്രതിപക്ഷം ഭരിക്കുന്ന പശ്ചിമ ബംഗാൾ പോലുള്ള സംസ്ഥാനങ്ങളെ ലക്ഷ്യം വെക്കാനുള്ള ആയുധമായി കേന്ദ്രസർക്കാർ ഇതുപയോഗിക്കുമെന്നും കെജ്രിവാൾ വാദിക്കുകയുണ്ടായി. മുഖ്യമന്ത്രി പദം എന്നത് തന്നെ സംബന്ധിച്ച് പ്രധാനമല്ല. എന്നാൽ കെട്ടിച്ചമച്ച കേസിനെ തുടർന്ന് മുഖ്യമന്ത്രിസ്ഥാനം രാജിവെക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വെസ്റ്റ്ബാങ്കിൽ 14കാരനെ ഇസ്രായേൽ വെടിവെച്ചു കൊന്നു; മരണവെപ്രാളത്തിൽ പിടക്കുമ്പോഴും വെടിവെപ്പ് തുടർന്നു

Next Post

2100 ഓടെ ഇന്ത്യയിലെ ജനസംഖ്യ കുറയും; അപ്പോഴും ചൈനയെ പിന്നിലാക്കി ഒന്നാംസ്ഥാനത്ത് തുടരും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
2100 ഓടെ ഇന്ത്യയിലെ ജനസംഖ്യ കുറയും; അപ്പോഴും ചൈനയെ പിന്നിലാക്കി ഒന്നാംസ്ഥാനത്ത് തുടരും

2100 ഓടെ ഇന്ത്യയിലെ ജനസംഖ്യ കുറയും; അപ്പോഴും ചൈനയെ പിന്നിലാക്കി ഒന്നാംസ്ഥാനത്ത് തുടരും

മൊ​ബൈ​ൽ മോ​ണി​റ്റ​റി​ങ് സി​സ്റ്റം: ആ​പ്പി​ൽ വ​ട്ടംക​റ​ങ്ങി തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ

മൊ​ബൈ​ൽ മോ​ണി​റ്റ​റി​ങ് സി​സ്റ്റം: ആ​പ്പി​ൽ വ​ട്ടംക​റ​ങ്ങി തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ

കെജ്രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി ജൂലൈ 25 വരെ നീട്ടി ഡൽഹി കോടതി

കെജ്രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി ജൂലൈ 25 വരെ നീട്ടി ഡൽഹി കോടതി

വിഴിഞ്ഞം തുറമുഖത്തിന് വേണ്ടി ആത്മാവ് സമർപ്പിച്ച ഉമ്മൻചാണ്ടിക്ക് നന്ദി; പിണറായിക്കും നന്ദി പറഞ്ഞ് കരൺ അദാനി

വിഴിഞ്ഞം തുറമുഖത്തിന് വേണ്ടി ആത്മാവ് സമർപ്പിച്ച ഉമ്മൻചാണ്ടിക്ക് നന്ദി; പിണറായിക്കും നന്ദി പറഞ്ഞ് കരൺ അദാനി

സ്മൃതി ഇറാനിക്കെതിരെ ട്രോളുകൾ; താക്കീത് നൽകി രാഹുൽ, ജയവും തോൽവിയും ജീവിതത്തിൻ്റെ ഭാഗമെന്ന് ഓർമ്മപ്പെടുത്തൽ

സ്മൃതി ഇറാനിക്കെതിരെ ട്രോളുകൾ; താക്കീത് നൽകി രാഹുൽ, ജയവും തോൽവിയും ജീവിതത്തിൻ്റെ ഭാഗമെന്ന് ഓർമ്മപ്പെടുത്തൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021