കോഴിക്കോട്: പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരണം നടത്തിയവര്‍ക്ക് എംഎസ്എഫുമായി യാതൊരു ബന്ധവുമില്ലെന്ന് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്. സിപിഎം പശ്ചാത്തലമുള്ള കുടുംബാംഗമായ ഒരാളാണ് ‘ഞാന്‍ എം.എസ്.എഫ്’ ആണെന്ന അവകാശ വാദവുമായി വന്നിരിക്കുന്നതെന്ന് നവാസ് പറഞ്ഞു. കേസ് അട്ടിമറിക്കാന്‍ പൊലീസ് നടത്തിയ നീക്കം വളരെ വ്യക്തമാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ ആനയിക്കുന്നത് സിപിഎം നേതാക്കളാണെന്നും നവാസ് പറഞ്ഞു.












