• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘ സിദ്ദിഖ് കാപ്പൻ ജയിലിൽ തന്നെ തുടരും ‘ ; ഇഡി കേസിൽ ജാമ്യം കിട്ടാതെ പുറത്തിറങ്ങാൻ കഴിയില്ലെന്ന് ജയിൽ അധികൃതർ

by Web Desk 04 - News Kerala 24
September 13, 2022 : 4:10 pm
in India, News
Reading Time: 1 min read
0
A A
0
‘ സിദ്ദിഖ് കാപ്പൻ ജയിലിൽ തന്നെ തുടരും ‘ ; ഇഡി കേസിൽ ജാമ്യം കിട്ടാതെ പുറത്തിറങ്ങാൻ കഴിയില്ലെന്ന് ജയിൽ അധികൃതർ

ലഖ്‌നൗ : യുഎപിഎ കേസില്‍ ജാമ്യം ലഭിച്ചെങ്കിലും മലയാളി മാധ്യമപ്രവ‍ർത്തകൻ സിദ്ദിഖ് കാപ്പൻ ജയിലിൽ തന്നെ തുടരുമെന്ന് ജയിൽ അധികൃതർ. സിദ്ദിഖ് കാപ്പനെതിരായ ഇഡി കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഈ കേസിലും ജാമ്യം കിട്ടാതെ സിദ്ദിഖ് കാപ്പന് പുറത്തിറങ്ങാൻ കഴിയില്ലെന്നാണ് ലഖ്‌നൗ ജയിൽ അധികൃതർ പറയുന്നത്. ഈ മാസം 19നാണ് ഇഡി കേസ് ലക്നൗ കോടതി പരിഗണിക്കുന്നത്. അതേസമയം, കാപ്പൻ ഹാത്രസിലേക്ക് പോയ വാഹനത്തിന്‍റെ ഡ്രൈവർക്കെതിരായ ഇഡി കേസ് പരിഗണിക്കുന്നത് കോടതി മാറ്റി വെച്ചു. ഈ മാസം ഇരുപത്തിയഞ്ചിന് കേസ് വീണ്ടും പരിഗണിക്കും.

ഹാത്രസിലേക്ക് പോകും വഴി യുപി സർക്കാര്‍ യുഎപിഎ ചുമത്തി ജയിലിലടക്കപ്പെട്ട സിദ്ദിഖ് കാപ്പന് കഴിഞ്ഞ ആഴ്ചയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. യുപി പൊലീസ് കണ്ടെത്തിയ തെളിവുകള്‍ അപര്യാപ്‍തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് ജാമ്യം നല്‍കിയത്. അടുത്ത ആറാഴ്ച കാപ്പൻ ദില്ലിയില്‍ തങ്ങണം എന്ന നിബന്ധനയിലായിരുന്നു ജാമ്യം. എന്നാല്‍, ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ മാത്രമേ സിദ്ദിഖ് കാപ്പന് പുറത്തിറങ്ങാൻ സാധിക്കൂ.

ഹാത്രസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി പെണ്‍കുട്ടി മരിച്ച സ്ഥലത്തേക്ക് പോകും വഴിയാണ് 2020 ഒക്ടോബർ അഞ്ചിന് സിദ്ദിഖ് കാപ്പൻ ഉൾപ്പെടെയെുള്ളവര്‍ അറസ്റ്റിലായത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കൊപ്പം യാത്ര ചെയ്ത സിദ്ദിഖ് കാപ്പന്‍ കലാപത്തിന് ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി യുഎപിഎ ചുമത്തിയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത കാപ്പൻ 22 മാസമായി ജയിലിൽ തുടരുകയാണ്. മഥുര കോടതിയും അലഹാബാദ് ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് കാപ്പൻ സുപ്രീംകോടതിയിലെത്തിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മയക്കുമരുന്നുമായി നഴ്സിംഗ് വിദ്യാർത്ഥികളായ ദമ്പതികൾ പിടിയിൽ

Next Post

കോഴിക്കോട്ട് ട്രാൻസ്ജെൻഡറിന് നേരെ ആക്രമണം; മുളക് പൊടിയിറിഞ്ഞു, മാലപൊട്ടിക്കാനും ശ്രമം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കോഴിക്കോട്ട് ട്രാൻസ്ജെൻഡറിന് നേരെ ആക്രമണം; മുളക് പൊടിയിറിഞ്ഞു, മാലപൊട്ടിക്കാനും ശ്രമം

കോഴിക്കോട്ട് ട്രാൻസ്ജെൻഡറിന് നേരെ ആക്രമണം; മുളക് പൊടിയിറിഞ്ഞു, മാലപൊട്ടിക്കാനും ശ്രമം

വ്യത്യസ്‍തമായൊരു മാള്‍ അനുഭവം; അല്‍ വര്‍ഖ സിറ്റി മാളില്‍ അണിനിരക്കുന്നത് 69 ബ്രാന്‍ഡുകള്‍

വ്യത്യസ്‍തമായൊരു മാള്‍ അനുഭവം; അല്‍ വര്‍ഖ സിറ്റി മാളില്‍ അണിനിരക്കുന്നത് 69 ബ്രാന്‍ഡുകള്‍

പ്രസിഡന്റ് അവിശ്വാസത്തെ പിന്തുണച്ചു; തിരുപുറം പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി

പ്രസിഡന്റ് അവിശ്വാസത്തെ പിന്തുണച്ചു; തിരുപുറം പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി

ഉറപ്പും വാഗ്ദാനങ്ങളും ഇനി വേണ്ട,വേണ്ടത് നടപടി,സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍

ഉറപ്പും വാഗ്ദാനങ്ങളും ഇനി വേണ്ട,വേണ്ടത് നടപടി,സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍

ഉടമകൾക്ക് ഭയം; പിറ്റ് ബുൾ നായകളെ തെരുവിൽ ഉപേക്ഷിക്കുന്നു, വൃദ്ധയെ ആക്രമിച്ച് കൊന്നതിന് പിന്നാലെ

ഉടമകൾക്ക് ഭയം; പിറ്റ് ബുൾ നായകളെ തെരുവിൽ ഉപേക്ഷിക്കുന്നു, വൃദ്ധയെ ആക്രമിച്ച് കൊന്നതിന് പിന്നാലെ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021