തിരുവനന്തപുരം : സില്‍വര്‍ ലൈന്‍ ഡി പി ആര് അവകാശ ലംഘന വിഷയമായി സ്പീക്കറുടെ മുന്നില്‍. ഡി പി ആര് ലഭ്യമാക്കണെമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് അന്‍വര്‍ സാദത്ത് എം എല്‍ എ കത്ത് നല്കി. ഒക്ടോബര്‍ 27 ന് മുഖ്യമന്ത്രി നല്കിയ മറുപടിയിലെ ഉറപ്പ് ലംഘിച്ചെന്നാണ് പരാതി. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ വിശദമായ പദ്ധതി രേഖ സിഡിയില്‍ ഉള്‍പെടുത്തി നല്‍കിയെന്നായിരുന്നു നിയമസഭയില്‍ മുഖ്യമന്ത്രി നല്കിയ മറുപടി. എന്നാല്‍ സിഡി കിട്ടിയില്ലെന്ന് അന്‍വര്‍ സാദത്ത് ആരോപിക്കുന്നു. വിവരങ്ങള്‍ അടിയന്തരമായി ലഭ്യമാക്കണം. ഡി പി ആര് പുറത്തുവിടണമെന്ന് ആവശ്യവുമായി നിരവധി വിവാദങ്ങള്‍ പുറത്ത് വന്നിരുന്നു. സിപിഐ അടക്കമുള്ള പാര്‍ട്ടികള്‍ ഡി പി ആര് പുറത്തുവിടണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. ഒടുവില്‍ നടന്ന ജനസമ്പര്‍ക പരിപാടിയിലും ഡി പി ആര് പുറത്തുവിടാന്‍ സാധിക്കില്ല എന്നാണ് കെ റെയില്‍ അധികൃതര്‍ പറഞ്ഞത്. ഇതിനൊരു തുടര്‍ച്ച എന്ന തരത്തിലാണ് അന്‍വര്‍ സാദത്ത് എം എല്‍ എ സ്പീക്കറെ സമീപിച്ചിരിക്കുന്നത്.