ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കു പല യൂസര്‍ നെയിമുകളും പാസ്‌വേഡുകളും ഉപയോഗിക്കേണ്ട അവസ്ഥ ഒഴിവായേക്കും. ഏതു സേവനത്തിനും ഒരേ ലോഗിന്‍ ഉപയോഗിക്കാവുന്ന തരത്തിലുള്ള സംവിധാനം അടുത്ത ഓഗസ്റ്റില്‍ വരുമെന്നാണു റിപ്പോര്‍ട്ട്. ഒരു പൊതു പ്ലാറ്റ്‌ഫോമില്‍ ലോഗിന്‍ ചെയ്ത് ഏതു സേവനവും ഉപയോഗിക്കാവുന്ന തരത്തിലാകും ക്രമീകരണം. വിവിധ മന്ത്രാലയങ്ങളുമായി ഐടി മന്ത്രാലയം ചര്‍ച്ച നടത്തി.