തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായി വേദി പങ്കിടാതെ ഒഴിഞ്ഞുമാറി എം. ശിവശങ്കർ. കായിക താരങ്ങളെ ആദരിക്കുന്ന ചടങ്ങിൽനിന്നാണ് കായികവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായ ശിവശങ്കർ വിട്ടുനിന്നത്. സന്തോഷ് ട്രോഫി ജേതാക്കളെ ആദരിക്കുന്ന ചടങ്ങിൽ സ്വാഗതം പറയേണ്ടിയിരുന്നത് ശിവശങ്കറായിരുന്നു. സ്വർണക്കടത്ത് വിവാദങ്ങൾ കത്തി നിൽക്കെയാണ് വിട്ടുനിൽക്കൽ.
സ്വർണക്കടത്തു കേസിൽ പ്രതിയായതിനെ സസ്പെൻഷനിലായിരുന്ന ശിവശങ്കർ, ജനുവരിയിലാണ് തിരികെ സർവീസിൽ പ്രവേശിച്ചത്. സ്പോര്‍ട്സ്– യുവജനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ചുമതലയും നൽകി. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാർശ അനുസരിച്ചാണ് സസ്പെൻഷൻ പിൻവലിച്ചത്.