• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘എനിക്കത് തുറന്നുപറയാൻ 40 വർഷം വേണ്ടിവന്നു’; സ്വകാര്യജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തി സ്മൃതി ഇറാനി

by Web Desk 04 - News Kerala 24
March 30, 2023 : 5:52 pm
in India, News
0
A A
0
‘എനിക്കത് തുറന്നുപറയാൻ 40 വർഷം വേണ്ടിവന്നു’; സ്വകാര്യജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തി സ്മൃതി ഇറാനി

ദില്ലി: മാതാപിതാക്കൾ വേർപിരിഞ്ഞു കഴിഞ്ഞിരുന്നതായി തുറന്നുപറയാൻ തനിക്ക് 40 വർഷം വേണ്ടിവന്നെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സ്മൃതി ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചും പൊതുജീവിതത്തെക്കുറിച്ചും സ്മൃതി അഭിമുഖത്തിൽ തുറന്നുപറഞ്ഞിരുന്നു.

മാതാപിതാക്കളെക്കുറിച്ചും തന്റെ ബാല്യകാലത്തെക്കുറിച്ചുമൊക്കെ സ്മൃതി ഇറാനി അഭിമുഖത്തിൽ വാചാലയായി. പിതാവ് പഞ്ചാബിയായിരുന്നു, മാതാവ് ബം​ഗാളിയും. വിവാഹം കഴിയുന്ന സമയത്ത് അവരുടെ പക്കൽ 150 രൂപ മാത്രമാണ് ഉണ്ടായിരുന്നത്. ഒരു കാലിത്തൊഴുത്തിന് മുകളിലത്തെ നിലയിലുള്ള മുറിയിലാണ് അവർ കഴിഞ്ഞിരുന്നത്. പിന്നീട് അവർ വിവാഹബന്ധം വേർപെടുത്തിയിരുന്നതായി തുറന്നുപറയാൻ എനിക്ക് 40 വർഷം വേണ്ടിവന്നു. ആ ദിവസങ്ങളിൽ ഞങ്ങളുടെ ജീവിതം ദുരിതപൂർണമായിരുന്നു. എന്നാൽ ഇപ്പോഴെനിക്ക് അറിയാം ‍100 രൂപ മാത്രം കൈവശം വച്ച് ‍ഞങ്ങൾ മക്കളെയൊക്കെ വളർത്തിവലുതാക്കാൻ അവരെത്രത്തോളം പ്രയാസപ്പെട്ടിട്ടുണ്ടെന്ന്. ആർമി ക്ലബ്ബിന് പുറത്തൊരിടത്ത് ബുക്കുകൾ വിൽക്കുന്ന ജോലിയായിരുന്നു പിതാവിന്. അമ്മ വീടുകൾ തോറും നടന്ന് സു​ഗന്ധദ്രവ്യങ്ങൾ വിൽപന നടത്തി. പിതാവിന് വലിയ വിദ്യാഭ്യാസമുണ്ടായിരുന്നില്ല, എന്നാൽ അമ്മ ബിരുദധാരിയായിരുന്നു. അതൊക്കെ അവർക്കിടയിലെ പ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ടാകാം. സ്മൃതി ഇറാനി പറഞ്ഞു.

വളരെ കുറച്ച് ദമ്പതികൾ മാത്രമാണ് സാമൂഹിക അവസ്ഥകളെയും സാമ്പത്തിക പ്രതിസന്ധികളെയും അതിജീവിച്ച് അന്ന് മുന്നോട്ട് പോയിരുന്നത്. അടുത്തത് ഒരാൺകുട്ടിയായിരിക്കണമെന്ന് പിതാവ് അമ്മയോട് പറഞ്ഞിരുന്നു. എന്നാൽ, തനിക്ക് ഈ പെൺകുട്ടികൾ തന്നെ ധാരാളമാണെന്ന് പറഞ്ഞ് അമ്മ ആ ബന്ധത്തിൽ നിന്നിറങ്ങിപ്പോരുകയായിരുന്നു എന്നും സ്മൃതി ഇറാനി പറഞ്ഞു. അതേസമയം, സ്മൃതി ഇറാനിക്കെതിരായ യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്‍റ് ബി വി ശ്രീനിവാസിന്‍റെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എ കെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണി രം​ഗത്തെത്തിയത് കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയായിരുന്നു. സംസ്കാരമില്ലാത്ത വായില്‍ നിന്നാണ് രാഷ്ട്രീയ വാഗ്വാദത്തിന് വേണ്ടിയാണെങ്കില്‍ പോലും ഇത്തരം പരാമര്‍ശങ്ങള്‍ വരികയെന്നും വിശദമാക്കിക്കൊണ്ടാണ് ബി വി ശ്രീനിവാസിന്‍റെ വിവാദ പരാമര്‍ശ വീഡിയോ അനില്‍ പങ്കുവച്ചത്. നാണം കെട്ടവര്‍ എന്നും കുറിപ്പില്‍ അനില്‍ വ്യക്തമാക്കുന്നുണ്ട്. ഇതിന് പിന്നാലെ വിഷയം സംബന്ധിയായ ചാനല്‍ ചര്‍ച്ചയില്‍ സ്മൃതി ഇറാനിയെ പിന്തുണച്ചും കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചും അനില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോഴിക്കോട് ഞെളിയൻ പറമ്പിലെ മാലിന്യസംസ്കരണം: സോണ്ടക്ക് കരാർ നീട്ടി നൽകി

Next Post

നിയമസഭയിലിരുന്ന് അശ്ലീല വിഡിയോ കണ്ടു; ബി.ജെ.പി എം.എൽ.എയുടെ ദൃശ്യങ്ങൾ വൈറൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നിയമസഭയിലിരുന്ന് അശ്ലീല വിഡിയോ കണ്ടു; ബി.ജെ.പി എം.എൽ.എയുടെ ദൃശ്യങ്ങൾ വൈറൽ

നിയമസഭയിലിരുന്ന് അശ്ലീല വിഡിയോ കണ്ടു; ബി.ജെ.പി എം.എൽ.എയുടെ ദൃശ്യങ്ങൾ വൈറൽ

ഹണി ട്രാപ്പിൽ കുടുക്കി പണംതട്ടിയ യുവാവ് അറസ്റ്റിൽ

ഹണി ട്രാപ്പിൽ കുടുക്കി പണംതട്ടിയ യുവാവ് അറസ്റ്റിൽ

‘കാസ്റ്റിങ് കൗച്ചി’ന്റെ കാര്യത്തിൽ ആണും പെണ്ണും തമ്മിൽ വ്യത്യാസമില്ല; അനുഭവം പറഞ്ഞ് റിയാലിറ്റി ഷോ താരം

‘കാസ്റ്റിങ് കൗച്ചി’ന്റെ കാര്യത്തിൽ ആണും പെണ്ണും തമ്മിൽ വ്യത്യാസമില്ല; അനുഭവം പറഞ്ഞ് റിയാലിറ്റി ഷോ താരം

ലൈംഗിക ചുവയോടെയുള്ള കെ. സുരേന്ദ്രന്റെ പ്രസ്താവന സ്ത്രീകളെ അപമാനിക്കുന്നത്; പരാതി നൽകി മഹിളാ അസോസിയേഷൻ

സുരേന്ദ്രന്റെ വാദം പൊളിഞ്ഞു; ദേശീയപാത വികസനത്തിന് കേരളം 5519 കോടി നൽകിയെന്ന് ഗഡ്കരി

സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുതിക്കുന്നു; ഇന്ന് 765 രോഗികൾ

സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുതിക്കുന്നു; ഇന്ന് 765 രോഗികൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021