തിരുവനന്തപുരം: അമരവിള ചെക്പോസ്റ്റിൽ 75 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി. ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്വകാര്യ ബസിൽ കടത്താൻ ശ്രമിച്ച പണമാണ് പിടികൂടിയത്. പണം കൊണ്ടുവന്ന മധുരൈ സ്വദേശി ഫൈസൽ അമീർ (39) പിടിയിലായി. വാഹന പരിശോധനയ്ക്കിടെയാണ് പണവുമായി ഇയാൾ പിടിയിലായത്. പിടിച്ചെടുത്ത പണം പൊലീസിന് കൈമാറും. ആഡംബര ബസുകളിൽ സ്ഥിരമായി പണം കടത്തുന്ന സംഘത്തിൽപ്പെട്ടയാളാണ് പിടിയിലായതെന്നാണ് സൂചന. കഴിഞ്ഞ ആഴ്ച ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസിൽ നിന്ന് 45 ലക്ഷത്തിന്റെ കള്ളപ്പണം പിടികൂടിയിരുന്നു.