• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ശ്രീലങ്കയിൽ സമൂഹമാധ്യമങ്ങൾക്ക് നിരോധനം; കർഫ്യൂ ലംഘിച്ച 664 പേർ അറസ്റ്റിൽ

by Web Desk 04 - News Kerala 24
April 3, 2022 : 6:50 pm
in News, World
Reading Time: 1 min read
0
A A
0
ശ്രീലങ്കയിൽ സമൂഹമാധ്യമങ്ങൾക്ക് നിരോധനം; കർഫ്യൂ ലംഘിച്ച 664 പേർ അറസ്റ്റിൽ

കൊളംബോ : സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും രൂക്ഷമായ ശ്രീലങ്കയിൽ കലാപസമാനമായ സാഹചര്യം നേരിടാൻ കർഫ്യൂ ഏർപ്പെടുത്തിയതിനു പിന്നാലെ സമൂഹമാധ്യമങ്ങള്‍ക്കും വിലക്ക്. സര്‍ക്കാരിനെതിരെ ജനങ്ങളുടെ പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് ഫെയ്സ്ബുക്, വാട്‌സാപ്, ട്വിറ്റർ, യൂട്യൂബ് അടക്കമുള്ള സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾക്ക് വിലക്കേർപ്പെടുത്താൻ ഗോട്ടബയ രാജപക്സെ ഭരണകൂടം തീരുമാനിച്ചത്. തിങ്കളാഴ്ച രാവിലെ 6 വരെ കർഫ്യൂ ഏർപ്പെടുത്തിയതിനു പിന്നാലെയാണ് നടപടി.

ജനങ്ങള്‍ വിപിഎന്‍ ഉപയോഗിക്കുന്നതിനാല്‍ സമൂഹമാധ്യമ നിരോധനം ഫലം ചെയ്യുന്നില്ലെന്നും കൂടുതല്‍ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കണമെന്നും ശ്രീലങ്കന്‍ യുവജന കായിക വകുപ്പ് മന്ത്രി നമാല്‍ രജപക്സെ ആവശ്യപ്പെട്ടു. 36 മണിക്കൂർ രാജ്യവ്യാപക കർഫ്യൂ ലംഘിച്ച 664 പേർ ഞായറാഴ്ച ശ്രീലങ്കയിലെ പശ്ചിമ പ്രവിശ്യയിൽ അറസ്റ്റിലായി. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയുടെ നേതൃത്വത്തിൽ കൊളംബോയിൽ പ്രതിപക്ഷ നിയമസഭാംഗങ്ങൾ മാർച്ച് നടത്തി.

ഗോട്ടബയ രാജപക്സെ സർക്കാരിനെ സഹായിക്കാൻ സൈനികരെ അയയ്ക്കാൻ ഇന്ത്യ പദ്ധതിയിടുന്നെന്ന റിപ്പോർട്ടുകൾ ശ്രീലങ്കൻ പ്രതിരോധ മന്ത്രാലയം തള്ളി. ശ്രീലങ്കയിലെ ആഭ്യന്തര പ്രതിസന്ധി നേരിടാൻ രാജ്യത്തെ സൈന്യം സജ്ജമാണെന്നും പുറത്തുനിന്ന് അത്തരം സഹായം ഈ ഘട്ടത്തിൽ ആവശ്യമില്ലെന്നും പ്രതിരോധ മന്ത്രാലയ സെക്രട്ടറി കമൽ ഗുണരത്‌നെ മാധ്യമങ്ങളോട് പറഞ്ഞു. വെള്ളിയാഴ്ച രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ആരെയും വാറന്റ് ഇല്ലാതെ അറസ്റ്റ് ചെയ്യാൻ സൈന്യത്തിന് അധികാരം ലഭിച്ചിരുന്നു.

അടിയന്തരാവസ്ഥ ഉടൻ പിൻവലിക്കണമെന്നു ശ്രീലങ്കൻ ബാ‍ർ കൗൺസിലും മനുഷ്യാവകാശ സംഘടനകളും ആവശ്യപ്പെട്ടു. ജനങ്ങൾക്കു സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നു ശ്രീലങ്കയിലെ യുഎസ് സ്ഥാനപതി ജൂലി ചങ് അഭിപ്രായപ്പെട്ടു. ശ്രീലങ്കയിൽ ഞായറാഴ്ച പ്രതിപക്ഷം പ്രഖ്യാപിച്ചിട്ടുള്ള രാജ്യവ്യാപക പ്രക്ഷോഭം നേരിടാനാണ് 36 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തിയത്. കലാപസമാനമായ സാഹചര്യമാണ് ശ്രീലങ്ക നേരിടുന്നത്. രാജ്യത്ത് പരക്കെ പല അക്രമ സംഭവങ്ങൾ ഇന്നും റിപ്പോർട്ട് ചെയ്തു. ഗാലെ, മതാര, മൊറതുവ തുടങ്ങിയ തെക്കൻ നഗരങ്ങളിൽ പ്രതിഷേധം വ്യാപകമായിരുന്നു. പല രാഷ്ട്രീയ നേതാക്കളുടെയും വീടുകൾക്കു നേരെ ആക്രമണം ഉണ്ടായി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പാക് നാഷണൽ അസംബ്ലി പിരിച്ചുവിട്ടു , 90 ദിവസത്തിനകം തിരഞ്ഞെടുപ്പ് ; പ്രതിപക്ഷം സുപ്രീം കോടതിയിൽ

Next Post

‘ ജനവിരുദ്ധ സിൽവർലൈൻ ‘ ; മോദിക്കും പിണറായിക്കുമെതിരെ മാവോയിസ്റ്റ് പോസ്റ്ററുകള്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘ ജനവിരുദ്ധ സിൽവർലൈൻ ‘ ; മോദിക്കും പിണറായിക്കുമെതിരെ മാവോയിസ്റ്റ് പോസ്റ്ററുകള്‍

' ജനവിരുദ്ധ സിൽവർലൈൻ ' ; മോദിക്കും പിണറായിക്കുമെതിരെ മാവോയിസ്റ്റ് പോസ്റ്ററുകള്‍

‘മറ്റുള്ളവരെ തടഞ്ഞുള്ള പണിമുടക്ക് ശരിയല്ല ‘ ;  ഐഎൻടിയുസിയുമായി ബന്ധപ്പെട്ട തർക്കം അനാവശ്യമാണെന്നും ശശി തരൂർ

'മറ്റുള്ളവരെ തടഞ്ഞുള്ള പണിമുടക്ക് ശരിയല്ല ' ; ഐഎൻടിയുസിയുമായി ബന്ധപ്പെട്ട തർക്കം അനാവശ്യമാണെന്നും ശശി തരൂർ

അഴിമതി  , കോഴിക്കോട്ട് മൂന്ന് ഡെപ്യൂട്ടി തഹസില്‍ദാർമാ‍ർക്ക് സസ്പെന്‍ഷന്‍

അഴിമതി , കോഴിക്കോട്ട് മൂന്ന് ഡെപ്യൂട്ടി തഹസില്‍ദാർമാ‍ർക്ക് സസ്പെന്‍ഷന്‍

പഞ്ചായത്ത് സേവനങ്ങൾ ഇനി ഓൺലൈനിൽ

പഞ്ചായത്ത് സേവനങ്ങൾ ഇനി ഓൺലൈനിൽ

ജോൺ പോളിന്റെ ചികിത്സ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് തുക അനുവദിച്ചു

ജോൺ പോളിന്റെ ചികിത്സ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് തുക അനുവദിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021