• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തളർന്ന് കിടപ്പിലായ വയോധികയെ കൊന്ന കേസിൽ മകൻ അറസ്റ്റിൽ; തെളിവ് നശിപ്പിക്കാൻ ശ്രമമെന്ന് പൊലീസ്

by Web Desk 04 - News Kerala 24
October 5, 2022 : 9:25 pm
in Kerala, News
Reading Time: 1 min read
0
A A
0
തളർന്ന് കിടപ്പിലായ വയോധികയെ കൊന്ന കേസിൽ മകൻ അറസ്റ്റിൽ; തെളിവ് നശിപ്പിക്കാൻ ശ്രമമെന്ന് പൊലീസ്

വടക്കഞ്ചേരി: പക്ഷാഘാതത്തെ തുടർന്ന്​ ശരീരം തളർന്ന് കിടപ്പിലായ വയോധിക കൊല്ലപ്പെട്ട കേസിൽ മകൻ പൊലീസ്​ പിടിയിൽ. മംഗലംഡാമിന് സമീപം രണ്ടാംപുഴ അട്ടവാടി മേരി (68) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ ഷൈജുവിനെ (38) പൊലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച രാത്രിയാണ് സംഭവം. പക്ഷാഘാതത്തെ തുടർന്ന് ശരീരം തളർന്ന മേരിയെ പരിചരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിനു പിന്നിലെന്നാണ്​ പൊലീസ്​ പറയുന്നത്​.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ശരീരത്തിന്റെ ഒരുഭാഗം തളര്‍ന്നതിനെത്തുടര്‍ന്ന് മേരി കുറച്ചു ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസമാണ് വീട്ടില്‍ തിരിച്ചെത്തിയത്. മേരിയും ഷൈജുവും മാത്രമാണ് അട്ടവാടിയിലെ വീട്ടിലുള്ളത്. രാത്രിയില്‍ ഇരുവരും തമ്മില്‍ വാക്തര്‍ക്കമുണ്ടായെന്നും പിന്നാലെ മേരിയെ ഷൈജു മര്‍ദിച്ചെന്നും തെളിഞ്ഞു.

മര്‍ദനത്തിനിടെ മേരിയുടെ തല ഭിത്തിയിലിടിച്ച് പൊട്ടി. തലക്കും നെഞ്ചിനുമേറ്റ പരിക്കാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. രക്തം പുരണ്ട വസ്ത്രം ഉള്‍പ്പെടെ മാറ്റിയ ശേഷം ഷൈജു തന്നെയാണ് അയൽവാസികളോട് വിവരം പറയുന്നത്.

ചൊവ്വാഴ്ച രാവിലെയാണ് സംഭവം പുറംലോകം അറിയുന്നത്. അമ്മ കട്ടിലിൽനിന്നു വീണ് പരിക്കു പറ്റി എന്നുപറഞ്ഞ് ആശുപത്രിയിൽ കൊണ്ടുപോവുകയായിരുന്നു. സംശയം തോന്നിയ അയൽവാസികൾ പൊലീസിനെ വിവരം അറിയിക്കുകയും ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു.

തെളിവ് നശിപ്പിക്കാന്‍ ശ്രമമുണ്ടായതായി പൊലീസ് പരിശോധനയില്‍ തെളിഞ്ഞു. മേരിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കരിച്ചു.ആലത്തൂർ ഡിവൈ.എസ്.പി ആർ. അശോകൻ, ചിറ്റൂർ ഡിവൈ.എസ്.പി സി. സുന്ദരൻ, വടക്കഞ്ചേരി സി.ഐ എ. ആദംഖാൻ, നെന്മാറ സി.ഐ എം. മഹേന്ദ്രസിംഹൻ, മംഗലംഡാം എസ്.ഐ ജമേഷ് എന്നിവരും വിരലടയാള വിദഗ്​ധരും ഫോറൻസിക് സംഘവും സ്ഥല​ത്തെത്തി തെളിവെടുത്തു.മേരിയുടെ സഹോദരങ്ങൾ: ജോണി, ജോൺസൺ, അന്നക്കുട്ടി, ഏല്യാമ്മ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ തമിഴ് സീരിയൽ നടൻ ലോകേഷ് രാജേന്ദ്രൻ മരിച്ചു

Next Post

ഓഫീസുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റവുമായി ഖത്തര്‍

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ഓഫീസുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റവുമായി ഖത്തര്‍

ഓഫീസുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റവുമായി ഖത്തര്‍

ക്യാരറ്റിന്‍റെ തൊലി കൊണ്ട് ചെയ്യാവുന്നത്; അറിയാം ആറ് ടിപ്സ്…

ക്യാരറ്റിന്‍റെ തൊലി കൊണ്ട് ചെയ്യാവുന്നത്; അറിയാം ആറ് ടിപ്സ്...

കരുത്തുള്ള മുടിയ്ക്ക് വേണം നെല്ലിക്ക ; ഉപയോ​ഗിക്കേണ്ട വിധം

കരുത്തുള്ള മുടിയ്ക്ക് വേണം നെല്ലിക്ക ; ഉപയോ​ഗിക്കേണ്ട വിധം

കുടുംബശ്രീയ്‌ക്ക്‌ ദേശീയ പുരസ്‌കാരങ്ങൾ; മട്ടന്നൂര്‍ നഗരസഭയ്‌ക്കും പുരസ്‌കാരം

കുടുംബശ്രീയ്‌ക്ക്‌ ദേശീയ പുരസ്‌കാരങ്ങൾ; മട്ടന്നൂര്‍ നഗരസഭയ്‌ക്കും പുരസ്‌കാരം

പോക്സോ കേസ്; വിദ്യാര്‍ത്ഥിനി വസ്ത്രം മാറുന്നത് ഒളിഞ്ഞുനോക്കിയ അധ്യാപകൻ കീഴടങ്ങി

പോക്സോ കേസ്; വിദ്യാര്‍ത്ഥിനി വസ്ത്രം മാറുന്നത് ഒളിഞ്ഞുനോക്കിയ അധ്യാപകൻ കീഴടങ്ങി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021