ദില്ലി: കാർഷിക മേഖലയിലെ സാങ്കേതിക പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം കാർഷിക ഉപകരണ വിപണിയെ അതിവേഗതയില്‍ നവീകരണത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണ്.പരമ്പരാഗത രീതികള്‍ക്കും ഉത്സവ സീസണുകൾക്കും അപ്പുറം കാർഷിക മേഖലയിലെ യന്ത്രവൽക്കരണത്തിന്റെ ആവശ്യകതയെക്കുറിച്ച് ബോധവാന്മാരായതിനാല്‍ ലോകമെമ്പാടുമുള്ള കർഷകർ കൂടുതൽ പുരോഗമനപരമായി മുന്നേറുകയാണ്.ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ഇന്ത്യയിലെ മുൻനിര ട്രാക്ടർ നിർമ്മാതാക്കളിൽ ഒരാളും രാജ്യത്ത് നിന്നുള്ള ഒന്നാം നമ്പർ ട്രാക്ടര്‍ കയറ്റുമതി ബ്രാൻഡുമായ സൊണാലിക ട്രാക്ടര്‍ കമ്പനി. 2021 നവംബറിലെ എക്കാലത്തെയും ഉയർന്ന വില്‍പ്പന രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
2021 നവംബറിലെ വില്‍പ്പന കണക്കുകള്‍ പ്രകാരം സൊണാലിക 16 ശതമാനം വില്‍പ്പന രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട് ചെയ്യുന്നു. മൊത്തത്തിൽ നവംബര്‍ മാസത്തില്‍ കമ്പനി 11,909 ട്രാക്ടറുകളുടെ വിൽപ്പന നടത്തി. 1.4 ശതമാനത്തോളം വിപണിവിഹിതം കമ്പനി വര്‍ദ്ധിപ്പിക്കുകയും ചെയ്‍തു. മാത്രമല്ല വാര്‍ഷിക കയറ്റുമതിയില്‍ സൊണാലിക എണ്ണം കൂടുതൽ വർധിപ്പിക്കുകയും കയറ്റുമതി ബ്രാൻഡ് എന്ന നിലയിൽ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്‍തു. 22,268 ട്രാക്ടറുകൾ കമ്പനി രാജ്യത്ത് നിന്നും കയറ്റി അയച്ചു. അതോടെ വെറും എട്ട് മാസത്തിനുള്ളിൽ 2021 സാമ്പത്തിക വർഷത്തെ മുഴുവൻ വിൽപ്പനയും കമ്പനി മറികടന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റ 12,937 ട്രാക്ടറുകളേക്കാൾ 72.2 ശതമാനം വളർച്ച സ്വന്തമാക്കി. കഴിഞ്ഞ നവംബർ മാസത്തിൽ സൊണാലിക 3,225 ട്രാക്ടറുകൾ വില്‍ക്കുകയും കഴിഞ്ഞ വർഷം ഇതേ മാസം 1607 ട്രാക്ടറുകൾ കയറ്റുമതി നടത്തുകയും ചെയ്‍ത സ്ഥാനത്ത് 100.7% വളർച്ച രേഖപ്പെടുത്തുകയും ചെയ്‍തു.
ആഗോള ഗുണനിലവാര മാനദണ്ഡങ്ങൾ, അനുയോജ്യമായ ഉൽപ്പന്ന മിശ്രിതം, വളർച്ചാ പദ്ധതികൾക്കനുസൃതമായി വഴക്കമുള്ള പ്ലാന്റ് ശേഷികൾ, പ്രതിബദ്ധത അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനം തുടങ്ങിയവ കമ്പനിയുടെ ഈ മികച്ച പ്രകടനത്തിന് കാരണമാണെന്ന് ഇതേക്കുറിച്ച് സംസാരിച്ചു കൊണ്ട് സൊണാലിക ട്രാക്ടറുകളുടെ എക്സിക്യൂട്ടീവ് ഡയറക്ടർ രാമൻ മിത്തൽ പറഞ്ഞു. സൊണാലികയുടെ വളർച്ചയിലെ വിജയത്തിന് ഓർഡറുകൾ നിർണായകമായി തുടരുന്നുവെന്നും കർഷകരുടെ ആവശ്യങ്ങൾക്കനുസരിച്ച് ഇഷ്‌ടാനുസൃതമാക്കിയ ട്രാക്ടറുകൾ നിർമ്മിക്കുക എന്ന പുരോഗമനപരമായ കാർഷിക പ്രവർത്തനങ്ങൾക്കായി സഹകരിക്കുക എന്നത് കമ്പനിയുടെ പ്രധാന ശക്തിയാണെന്നും അദ്ദേഹം വ്യക്തമാക്കി. കയറ്റുമതിയിൽ ഈ മാസം കമ്പനി സുപ്രധാന നാഴികക്കല്ല് കൈവരിച്ചെന്ന് പറഞ്ഞ അദ്ദേഹം നൂതന ആശയങ്ങൾക്ക് പ്രായോഗിക രൂപം നൽകുന്നതിനായി സൊണാലികയുടെ ഗവേഷണ – വികസന വിദഗ്ധർ കഠിനാധ്വാനം ചെയ്യുന്നത് തുടരുമെന്നും കൂട്ടിച്ചേര്‍ത്തു.