• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വൈദ്യ പരിശോധനകള്‍ക്കായി സോണിയ ഗാന്ധി വിദേശത്തേക്ക്; രാഹുലും പ്രിയങ്കയും ഒപ്പം പോകും

by Web Desk 04 - News Kerala 24
August 24, 2022 : 4:46 pm
in India, News
Reading Time: 1 min read
0
A A
0
വൈദ്യ പരിശോധനകള്‍ക്കായി സോണിയ ഗാന്ധി വിദേശത്തേക്ക്; രാഹുലും പ്രിയങ്കയും ഒപ്പം പോകും

ദില്ലി: വൈദ്യ പരിശോധനകള്‍ക്കായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിദേശത്തേക്ക് പോകും. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയക്കൊപ്പം പോകുമെന്നും കോണ്‍ഗ്രസ് അറിയിച്ചു. യാത്ര സംബന്ധിച്ച് പ്രത്യേക തീയതിയോ സ്ഥലമോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ, രാഹുല്‍ ഗാന്ധി സെപ്റ്റംബര്‍ നാലിന് നടക്കുന്ന കോണ്‍ഗ്രസിന്‍റെ ‘മെഹംഗായ് പർ ഹല്ല ബോല്‍’ റാലിയില്‍ പങ്കെടുക്കുന്നുണ്ട്.

മെഡിക്കല്‍ പരിശോധനകള്‍ക്കായി സോണിയ ഗാന്ധി വിദേശത്തേക്ക് പോകുമെന്നും ചികിത്സയിലുള്ള അമ്മയെ കണ്ടതിന് ശേഷമേ ദില്ലിയില്‍ തിരിച്ചെത്തുകയുള്ളുവെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് അറിയിച്ചു. രാഹുലും പ്രിയങ്കയുടെ സോണിയക്കൊപ്പം പോകുമെന്നും അദ്ദേഹം അറിയിച്ചു. കോണ്‍ഗ്രസ് ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഭാരത് ജോഡോ യാത്രക്ക് സെപ്റ്റംബര്‍ ഏഴിനാണ് തുടക്കമാകുന്നത്.

കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയാണ് ഭാരത് ജോഡോ യാത്ര. കന്യാകുമാരിയിലെ ഗാന്ധി മണ്ഡപത്തില്‍ നിന്നും ആരംഭിക്കുന്ന ജോഡോ യാത്ര മൂന്ന് ദിവസത്തെ പര്യടന ശേഷം സെപ്റ്റംബര്‍ 11ന് രാവിലെ കേരള അതിര്‍ത്തിയിലെത്തും. അതിര്‍ത്തിയായ കളിക്കാവിളയില്‍ വന്‍ സ്വീകരണം തന്നെ നല്‍കാനാണ് തീരുമാനം. അതേസമയം, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനോട് കോൺ​ഗ്രസ് അധ്യക്ഷനാകാൻ ഇടക്കാല പ്രസിഡന്റ് സോണിയാ ​ഗാന്ധി ആവശ്യപ്പെട്ടതായി റിപ്പോർട്ട്.

ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച് വാർത്തകൾ പുറത്തുവിട്ടത്. വാർത്തയോട് പ്രതികരിച്ച് അശോക് ​ഗെലോട്ട് രം​ഗത്തെത്തി. കോൺഗ്രസിലെ ഹൈക്കമാൻഡ് ഇപ്പോൾ തനിക്ക്  രാജസ്ഥാനിൽ ചുമതലകൾ നൽകിയിട്ടുണ്ടെന്നും അതിൽ വിട്ടുവീഴ്ച ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളിൽ നിന്നാണ് സംഭവം അറിയുന്നത്.

എനിക്ക് നേരിട്ട് ഇക്കാര്യം അറിയില്ല. എന്നെ ഏൽപ്പിച്ച കടമകൾ ഞാൻ നിറവേറ്റുകയാണെന്നും ​ഗെലോട്ടിനെ ഉദ്ധരിച്ച് എഎൻഐയെ റിപ്പോർട്ട് ചെയ്തു. നിലവിൽ എനിക്ക് ഹൈക്കമാൻഡ് ചുമതല നൽകിയിട്ടുണ്ട്.  വരാനിരിക്കുന്ന ​ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ നിരീക്ഷകനാണ് ഞാൻ. രാജസ്ഥാനിലെ എന്റെ ചുമതലകളിൽ വിട്ടുവീഴ്ച ചെയ്യില്ല. മറ്റു വാർത്തകൾ മാധ്യമങ്ങളിൽ നിന്നാണ് കേൾക്കുന്നതെന്നും അശോക് ഗെലോട്ട് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കുട്ടികള്‍ക്ക് ആധുനിക ചികിത്സാ സംവിധാനം; പീഡിയാട്രിക് ഗ്യാസ്‌ട്രോ ഇന്‍റസ്റ്റൈനല്‍ എന്‍ഡോസ്‌കോപ്പി എസ്എടിയില്‍

Next Post

‘ഹോംവർക്ക് സമ്മർദ്ദം താങ്ങുന്നില്ല’, തമിഴ്നാട്ടിൽ ഒമ്പതാം ക്ലാസുകാരൻ തീകൊളുത്തി ആത്മഹത്യ ചെയ്തു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘ഹോംവർക്ക് സമ്മർദ്ദം താങ്ങുന്നില്ല’, തമിഴ്നാട്ടിൽ ഒമ്പതാം ക്ലാസുകാരൻ തീകൊളുത്തി ആത്മഹത്യ ചെയ്തു

'ഹോംവർക്ക് സമ്മർദ്ദം താങ്ങുന്നില്ല', തമിഴ്നാട്ടിൽ ഒമ്പതാം ക്ലാസുകാരൻ തീകൊളുത്തി ആത്മഹത്യ ചെയ്തു

ഗവർണ്ണറുടെ അധികാരം വെട്ടാനുള്ള സർവകലാശാല നിയമ ഭേദഗതി ബിൽ നിയമസഭയിൽ, എതിർപ്പുമായി പ്രതിപക്ഷം

ഗവർണ്ണറുടെ അധികാരം വെട്ടാനുള്ള സർവകലാശാല നിയമ ഭേദഗതി ബിൽ നിയമസഭയിൽ, എതിർപ്പുമായി പ്രതിപക്ഷം

നമ്പി നാരായണന് ക്രയോജനിക്കുമായി ബന്ധമില്ലെന്ന് സഹപ്രവർത്തകരായിരുന്ന ശാസ്ത്രജ്ഞർ

നമ്പി നാരായണന് ക്രയോജനിക്കുമായി ബന്ധമില്ലെന്ന് സഹപ്രവർത്തകരായിരുന്ന ശാസ്ത്രജ്ഞർ

മന്ത്രിയും സിഐയും തമ്മിലുള്ള വാക്കറ്റം; കാരണമായ പരാതിയിലെ പ്രതി അറസ്റ്റിൽ

മന്ത്രിയും സിഐയും തമ്മിലുള്ള വാക്കറ്റം; കാരണമായ പരാതിയിലെ പ്രതി അറസ്റ്റിൽ

രണ്‍ജിത്ത് വധക്കേസ് വിചാരണ മാവേലിക്കര കോടതിയിലേക്ക് മാറ്റാൻ ഹൈക്കോടതി ഉത്തരവ്

രണ്‍ജിത്ത് വധക്കേസ് വിചാരണ മാവേലിക്കര കോടതിയിലേക്ക് മാറ്റാൻ ഹൈക്കോടതി ഉത്തരവ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021