• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സ്വപ്‌ന സുരേഷിന് കാര്യങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞ് മറുപടി ; മാധവ വാര്യരുമായി സുഹൃദ് ബന്ധം മാത്രമെന്ന് കെ.ടി. ജലീൽ

by Web Desk 01 - News Kerala 24
June 16, 2022 : 5:15 pm
0
A A
0
സ്വപ്‌ന സുരേഷിന് കാര്യങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞ് മറുപടി ; മാധവ വാര്യരുമായി സുഹൃദ് ബന്ധം മാത്രമെന്ന് കെ.ടി. ജലീൽ

തിരുവനന്തപുരം : മാധവവാര്യര്‍ ജലീലിന്റെ ബിനാമിയാണെന്ന സ്വപ്‌ന സുരേഷിന്റെ ആരോപണത്തിന് മറുപടിയുമായി കെ.ടി. ജലീൽ രം​ഗത്ത്. സ്വപ്‌ന സുരേഷ് മാധവ വാര്യരെ ഇതിലേക്ക് വലിച്ചിഴയ്ക്കാന്‍ കാരണം അദ്ദേഹത്തിന് എച്ച്ആര്‍ഡിഎസുമായുള്ള തര്‍ക്കമാണ്. തിരുനാവായക്കാരനായ മാധവവാര്യര്‍ മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യവസായിയാണ്. തനിക്ക് കുറച്ചുനാളുകളായി അദ്ദേഹത്തെ അറിയാം. എന്നാൽ സുഹൃദ് ബന്ധത്തിനപ്പുറം ഒന്നുമില്ല. – ജലീല്‍ വ്യക്തമാക്കി. സ്വപ്‌നസുരേഷ് ജോലിചെയ്യുന്ന എച്ച്ആര്‍ഡിഎസ് എന്ന സ്ഥാപനവുമായി മാധവവാര്യര്‍ക്ക് തര്‍ക്കങ്ങളുണ്ട്.

അട്ടപ്പാടിയില്‍ എച്ച്ആര്‍ഡിഎസിന്‍റെ വീടുകളുടെ നിര്‍മാണം നടത്തിയിരിക്കുന്നത് മാധവവാര്യരുടെ ഫൗണ്ടേഷനാണ്. അവര്‍ക്ക് കൊടുക്കേണ്ട പണം എച്ച്ആര്‍ഡിഎസ് നല്‍കിയില്ലെന്ന് മാത്രമല്ല, വണ്ടിച്ചെക്ക് കൊടുക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് എച്ച്ആര്‍ഡിഎസിനെതിരെ മുംബൈ ഹൈക്കോടതിയില്‍ വാര്യര്‍ ഫൗണ്ടേഷന്‍ കേസും ഫയൽ ചെയ്തിട്ടുണ്ട്. ഇതിന്റെ പ്രതികാരമായാണ് മാധവ വാര്യരുടെ പേര് സ്വപ്ന ഇതിലേക്ക് വലിച്ചിഴയ്ക്കുന്നതെന്നും ജലീൽ വെളിപ്പെടുത്തി.

വാര്യര്‍ ഫൗണ്ടഷേന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതൊഴിച്ചാൽ മാധവ വാര്യരുമായി യാതൊരു ബന്ധവും തനിക്കില്ല. കാലിക്കറ്റ് സര്‍വകലാശാല ഷാര്‍ജ ഭരണാധികാരിക്ക് ഡി ലിറ്റ് നല്‍കിയതില്‍ തനിക്ക് യാതൊരു പങ്കുമില്ല. 2014-ലാണ് സിന്‍ഡിക്കേറ്റ് ഷാര്‍ജ ഭരണാധികാരിക്ക് അദ്ദേഹത്തിന്റെ പാണ്ഡിത്യവും എഴുതിയ പുസ്തകങ്ങളും പരിഗണിച്ച് ഡി ലിറ്റ് നല്‍കാന്‍ തീരുമാനിക്കുന്നത്. അന്നത് കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അബ്ദുള്‍ സലാമാണ്. അയാള്‍ ഇന്ന് ബിജെപിയുടെ നേതാവാണ്. വല്ല സംശയവും ഉണ്ടെങ്കില്‍ സലാമിനോട് ചോദിച്ചാല്‍ മതി. അന്നത്തെ വിദ്യാഭ്യസ മന്ത്രി അബ്ദു റബ്ബാണ്. 2018-ലാണ് ഞാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയിലെത്തുന്നതെന്നും ജലീല്‍ വിശദീകരിച്ചു. മുഖ്യമന്ത്രിയെ കുറിച്ചും അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ചും സ്വപ്ന എന്തൊക്കെയോ വിളിച്ചുപറയുകയാണ്. അത് കേൾക്കുമ്പോൾ അറപ്പാണ് തോന്നുന്നത്. ഒരിക്കലും ഒരാളോടും വ്യക്തിപരമായ കാര്യങ്ങള്‍ പറയാന്‍ ഇഷ്ടപ്പെടാത്ത ആളാണ് മുഖ്യമന്ത്രി. അത്തരത്തിലുള്ള ഒരാളെ കുറിച്ചാണ് നട്ടാല്‍ കുരുക്കാത്ത നുണകള്‍ പറയുന്നതെന്നും ജലീല്‍ ചൂണ്ടിക്കാട്ടി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മോദി വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ ; രാഷ്ട്രീയ പകപോക്കല്‍ തീര്‍ക്കുന്നു: കെ.സുധാകരന്‍

Next Post

ലോക കേരള സഭയിൽ യുഡിഎഫ് പങ്കെടുക്കില്ല ; പ്രവാസി പ്രതിനിധികളെ വിലക്കില്ല

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ലോക കേരള സഭയിൽ യുഡിഎഫ് പങ്കെടുക്കില്ല ; പ്രവാസി പ്രതിനിധികളെ വിലക്കില്ല

ലോക കേരള സഭയിൽ യുഡിഎഫ് പങ്കെടുക്കില്ല ; പ്രവാസി പ്രതിനിധികളെ വിലക്കില്ല

വെള്ളിയാഴ്ച ഹാജരാകാനാകില്ല ; സമയം നീട്ടി നൽകണം ; ഇഡിക്ക് കത്ത് നൽകി രാഹുൽ ഗാന്ധി

വെള്ളിയാഴ്ച ഹാജരാകാനാകില്ല ; സമയം നീട്ടി നൽകണം ; ഇഡിക്ക് കത്ത് നൽകി രാഹുൽ ഗാന്ധി

സോണിയ ഗാന്ധിക്കുള്ള ഇ.ഡി നോട്ടീസ്‌ ഇവിടുത്തെ കോൺഗ്രസ്‌ അറിഞ്ഞില്ല: മുഖ്യമന്ത്രി

ലോക കേരള സഭയുടെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രിയില്ല , ആരോഗ്യപരമായ കാരണങ്ങളാലെന്ന് വിശദീകരണം

എന്റെയും പേര് വീണയാണ്.. എന്റെയും മാംസം പച്ചയാണ് ; റിയാസിനോട് വീണ എസ് നായര്‍

എന്റെയും പേര് വീണയാണ്.. എന്റെയും മാംസം പച്ചയാണ് ; റിയാസിനോട് വീണ എസ് നായര്‍

വന്ധ്യതാ ചികിത്സാ സംവിധാനം ശക്തിപ്പെടുത്തും : മന്ത്രി വീണാ ജോര്‍ജ്

വന്ധ്യതാ ചികിത്സാ സംവിധാനം ശക്തിപ്പെടുത്തും : മന്ത്രി വീണാ ജോര്‍ജ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In