• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, July 23, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മോദി വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ ; രാഷ്ട്രീയ പകപോക്കല്‍ തീര്‍ക്കുന്നു: കെ.സുധാകരന്‍

by Web Desk 04 - News Kerala 24
June 16, 2022 : 5:06 pm
in Kerala, News
Reading Time: 1 min read
0
A A
0
മോദി വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ ; രാഷ്ട്രീയ പകപോക്കല്‍ തീര്‍ക്കുന്നു: കെ.സുധാകരന്‍

തിരുവനന്തപുരം: അധികാര ദുര്‍വിനിയോഗം നടത്തി കോണ്‍ഗ്രസിനെ ഇല്ലാതാക്കി, രാജ്യത്ത് ജനാധിപത്യത്തെയും മതേതരത്വത്തെയും തകര്‍ക്കാമെന്ന് കരുതുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരന്‍. രാജ്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് പ്രസ്ഥാനത്തെയും ദേശീയ നേതാക്കളെയും അപകീര്‍ത്തിപ്പെടുത്തി രാഷ്ട്രീയ പകപോക്കല്‍ തീര്‍ക്കുകയാണ് മോദി സര്‍ക്കാര്‍. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബിജെപി മുദ്രവാക്യത്തിന്റെ ഭാഗമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നടപടി. കള്ളക്കേസെടുത്ത് സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും തേജോവധം ചെയ്ത് കോണ്‍ഗ്രസ് മുക്തഭാരതമെന്ന അജൻഡയ്ക്ക് വേഗം പകരാമെന്ന് ബിജെപി കരുതുന്നു.

നെഹ്‌റുവിന്റെ സ്മരണ പോലും ബിജെപിയും സംഘപരിവാറും ഭയപ്പെടുന്നു. ബിജെപിയുടെ രാഷ്ട്രീയ പാപ്പരത്തിന് തെളിവാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ പ്രതികാര നടപടി. നാഷനല്‍ ഹെറള്‍ഡ് കേസ് 2014ല്‍ ഇഡി അന്വേഷണം ആരംഭിച്ച് തെളിവു കണ്ടെത്താന്‍ കഴിയാതെ അവസാനിപ്പിച്ചതാണ്. ഈ കേസില്‍ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണത്തില്‍ സത്യത്തിന്റെ തരിമ്പ് പോലും ഇല്ല.

ചോദ്യം ചെയ്യലിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നു. ജീവന്‍ കൊടുത്തും കോണ്‍ഗ്രസ് പ്രസ്ഥാനത്തെ പ്രവര്‍ത്തകര്‍ സംരക്ഷിക്കും. എഐസിസി ഓഫിസ് താഴിട്ട് പൂട്ടിയതും പാര്‍ട്ടി ആസ്ഥാനത്ത് കയറി കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ മര്‍ദിച്ച പൊലീസിന്റെ കാടത്തം രാജ്യത്ത് കേട്ടു കേള്‍വിയില്ലാത്തതാണ്. കേന്ദ്രസര്‍ക്കാരിന്റെ ഫാസിസ്റ്റ് നടപടികളെ മതേതരവിശ്വാസികളെ അണിനിരത്തി കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നേരിടുമെന്നും സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കളെ അവഹേളിക്കാന്‍ തട്ടിക്കൂട്ടി ഉണ്ടാക്കിയതാണ് നാഷനല്‍ ഹെറള്‍ഡുമായി ബന്ധപ്പെട്ട കേസെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. കോണ്‍ഗ്രസുമായി ഹൃദയബന്ധമുള്ള പത്രത്തിന് സാമ്പത്തിക പ്രതിസന്ധിയില്‍ തിരിച്ചടവ് വ്യവസ്ഥയില്‍ എഐസിസി സഹായം നല്‍കിയതിന്റെ പേരിലാണ് ഇഡി രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്നത്. ബിജെപിയുടെ രാഷ്ട്രീയ നിലപാടിന് അനുസരിച്ചാണ് ഇഡി പ്രവര്‍ത്തിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അഞ്ചിരട്ടി പണം തരും എടിഎം ; 500 രൂപ ചോദിച്ചാൽ 500ന്റെ അഞ്ച് നോട്ട് തരും! ഓടിയെത്തി ജനം

Next Post

സ്വപ്‌ന സുരേഷിന് കാര്യങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞ് മറുപടി ; മാധവ വാര്യരുമായി സുഹൃദ് ബന്ധം മാത്രമെന്ന് കെ.ടി. ജലീൽ

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
സ്വപ്‌ന സുരേഷിന് കാര്യങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞ് മറുപടി ; മാധവ വാര്യരുമായി സുഹൃദ് ബന്ധം മാത്രമെന്ന് കെ.ടി. ജലീൽ

സ്വപ്‌ന സുരേഷിന് കാര്യങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞ് മറുപടി ; മാധവ വാര്യരുമായി സുഹൃദ് ബന്ധം മാത്രമെന്ന് കെ.ടി. ജലീൽ

ലോക കേരള സഭയിൽ യുഡിഎഫ് പങ്കെടുക്കില്ല ; പ്രവാസി പ്രതിനിധികളെ വിലക്കില്ല

ലോക കേരള സഭയിൽ യുഡിഎഫ് പങ്കെടുക്കില്ല ; പ്രവാസി പ്രതിനിധികളെ വിലക്കില്ല

വെള്ളിയാഴ്ച ഹാജരാകാനാകില്ല ; സമയം നീട്ടി നൽകണം ; ഇഡിക്ക് കത്ത് നൽകി രാഹുൽ ഗാന്ധി

വെള്ളിയാഴ്ച ഹാജരാകാനാകില്ല ; സമയം നീട്ടി നൽകണം ; ഇഡിക്ക് കത്ത് നൽകി രാഹുൽ ഗാന്ധി

സോണിയ ഗാന്ധിക്കുള്ള ഇ.ഡി നോട്ടീസ്‌ ഇവിടുത്തെ കോൺഗ്രസ്‌ അറിഞ്ഞില്ല: മുഖ്യമന്ത്രി

ലോക കേരള സഭയുടെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രിയില്ല , ആരോഗ്യപരമായ കാരണങ്ങളാലെന്ന് വിശദീകരണം

എന്റെയും പേര് വീണയാണ്.. എന്റെയും മാംസം പച്ചയാണ് ; റിയാസിനോട് വീണ എസ് നായര്‍

എന്റെയും പേര് വീണയാണ്.. എന്റെയും മാംസം പച്ചയാണ് ; റിയാസിനോട് വീണ എസ് നായര്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021