ചെന്നൈ: നയൻതാരയും വിഘ്നേഷ് ശിവനും വാടക ഗർഭധാരണത്തിലൂടെ ജനിച്ച ഇരട്ട കുഞ്ഞുങ്ങളുടെ മാതാപിതാക്കളായത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ദമ്പതികൾ വാടക ഗർഭധാരണ നിയമങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന ചോദ്യങ്ങൾ ഉയർന്നതോടെ ഇതില്‍ അന്വേഷണം നടത്തുമെന്ന് തമിഴ്നാട് സര്‍ക്കാര്‍. സർക്കാർ ദമ്പതികളില്‍ വിശദീകരണം തേടുമെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യൻ അറിയിച്ചു.
“വാടക ഗർഭധാരണത്തെ ചുറ്റിപ്പറ്റിയുള്ള നിയമസാധുതകൾ ചർച്ചാവിഷയമാണ്. ചട്ടം അനുസരിച്ച്, 21 നും 35 നും ഇടയിൽ പ്രായമുള്ള വിവാഹിതയായ സ്ത്രീക്ക് മാതാപിതാക്കളുടെയോ ഭർത്താവിന്റെയോ അനുമതിയോടെ അവളുടെ അണ്ഡം ദാനം ചെയ്യാം. വിഘ്‌നേഷ് ശിവനും നയൻതാരയും കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചോ എന്ന് അന്വേഷിക്കാൻ ഞങ്ങൾ മെഡിക്കൽ സർവീസസ് ഡയറക്ടറോട് ആവശ്യപ്പെടും,”
ദമ്പതികൾ ആരോഗ്യ വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ച മാധ്യമപ്രവർത്തകനോട് തമിഴ്നാട് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യൻതിങ്കളാഴ്ച പറഞ്ഞു. ഇരട്ടക്കുട്ടികളുടെ ജനനം അറിയിക്കാൻ വിഘ്നേഷ് ഞായറാഴ്ച സോഷ്യൽ മീഡിയയിൽ എടുക്കുകയും ദമ്പതികൾ ആൺകുട്ടികളുടെ പാദങ്ങളിൽ ചുംബിക്കുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
“നയനും ഞാനും അമ്മയും അപ്പയും ആയി. അനുഗ്രഹിക്കപ്പെട്ട ഇരട്ട കുഞ്ഞുങ്ങളാണ്. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം”, എന്നാണ് സന്തോഷ വിവരം പങ്കുവച്ച് വിഘ്നേഷ് കുറിച്ചിരിക്കുന്നത്. നയന്‍താരയും വിഘ്നേഷും കുഞ്ഞുങ്ങളുടെ കാലുകളില്‍ ഉമ്മ വയ്ക്കുന്ന ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് താരദമ്പതികള്‍ക്ക് ആശംസകളുമായി രംഗത്തെത്തുന്നത്.
ജൂണ്‍ 9ന് മഹാബലിപുരത്തു വച്ചായിരുന്നു നയൻതാര-വിഘ്നേഷ് ശിവൻ വിവാഹം നടന്നത്. ഷാരൂഖ് ഖാന്‍, കമല്‍ ഹാസന്‍, രജനികാന്ത്, സൂര്യ. ജ്യോതിക തുടങ്ങിയ പ്രമുഖരാൽ സമ്പന്നമായിരുന്നു വിവാഹം. താര വിവാഹത്തിന്‍റെ ഒടിടി സംപ്രേക്ഷണാവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്ന വാർത്തകൾ മുന്‍പ് തന്നെ വന്നിരുന്നു. 25 കോടി രൂപയ്ക്കാണ് സംപ്രേക്ഷണാവകാശം നൽകിയതെന്നായിരുന്നു വിവരം. ഈ വീഡിയോ ഉടൻ സ്ട്രീമിംഗ് ആരംഭിക്കും.