• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘മണിപ്പൂരിലെ കുട്ടികളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പ്രത്യേക സമിതി’: ദേശീയ ബാലാവകാശ കമ്മീഷന് കത്ത്

by Web Desk 06 - News Kerala 24
February 21, 2024 : 8:00 am
in India, News
Reading Time: 1 min read
0
A A
0
‘മണിപ്പൂരിലെ കുട്ടികളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പ്രത്യേക സമിതി’: ദേശീയ ബാലാവകാശ കമ്മീഷന് കത്ത്

തിരുവനന്തപുരം: മണിപ്പൂര്‍ കലാപത്തെ തുടര്‍ന്ന് കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ. വി മനോജ് കുമാര്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ് കത്ത് നല്‍കി. ‘വീടും കുടുംബവും ഉള്‍പ്പെടെ എല്ലാം നഷ്ടപ്പെട്ട കുട്ടികളുടെ പുനരധിവാസമാണ് പഠനം ലക്ഷ്യമിടുന്നത്. വിവിധ സംസ്ഥാന ബാലാവകാശ കമ്മീഷനുകളില്‍ നിന്നുമുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തി വേണം പ്രത്യേക സമിതിക്ക് രൂപം നല്‍കേണ്ടത്. മണിപ്പൂര്‍ സര്‍ക്കാരിന്റെ സാമൂഹ്യക്ഷേമ വകുപ്പ് പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം 12,694 കുടിയിറക്കപ്പെട്ട കുട്ടികള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഉണ്ട്. ഇവരില്‍ 100 പേര്‍ക്ക് പ്രൊഫഷണല്‍ കൗണ്‍സിലിംഗ് ആവശ്യമാണ്. വിദ്യാഭ്യാസം ഒരു മൗലിക അവകാശമാണ്.’ അതില്ലാതെ ഒരു രാജ്യത്തിനും നിലനില്‍ക്കാനാകില്ല. സര്‍ക്കാരും സാമൂഹിക സാംസ്‌കാരിക സാമ്പത്തിക വൈജ്ഞാനിക രംഗങ്ങളിലെ പ്രമുഖരും കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റണം എന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

‘1989ല്‍ കുട്ടികളുടെ അവകാശ ഉടമ്പടിക്ക് ഐക്യരാഷ്ട്രസഭ രൂപം നല്‍കിയത് പ്രകാരം സുരക്ഷിത ബാല്യത്തിന് ഓരോ രാജ്യവും ഉറപ്പു വരുത്തേണ്ട അവകാശങ്ങളെക്കുറിച്ച് സാര്‍വ്വ ലൗകിക അവകാശ ഉടമ്പടി വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇന്ന് ലോകത്തിലെ പലഭാഗത്തിലെയും കുട്ടികള്‍ക്ക് സന്തോഷകരമായ ബാല്യം ആസ്വദിക്കാന്‍ സാധിക്കുന്നില്ല. ലോക ജനസംഖ്യയുടെ മൂന്നിലൊന്നോളം കുട്ടികളാണ്. മുതിര്‍ന്നവരെ പോലെ തന്നെ എല്ലാ കുട്ടികള്‍ക്കും മനുഷ്യാവകാശങ്ങളുണ്ട്. കഴിഞ്ഞ പതിനാറ് വര്‍ഷത്തിനിടെ ആഫ്രിക്ക, ഏഷ്യ, മധ്യകിഴക്കന്‍ രാജ്യങ്ങള്‍, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ കുട്ടികള്‍ക്കെതിരായ 2,66,000 ബാലാവകാശ ലംഘനങ്ങളാണ് യു.എന്‍ പരിശോധിച്ചത്. താലിബാന്‍ മേഖലയില്‍ മാത്രം ആയിരക്കണക്കിന് കുട്ടികള്‍ തീവ്രവാദ ഗ്രൂപ്പുകളില്‍ ചേര്‍ക്കപ്പെട്ട സാഹചര്യങ്ങളും കമ്മിഷന്‍ കത്തില്‍ ചൂണ്ടികാണിച്ചു. കൂടാതെ റഷ്യ, യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് 7.5 ദശലക്ഷം കുട്ടികളുടെ അവസ്ഥ ദയനീയമാണ്.’ ഈ സാഹചര്യങ്ങളുടെ കൂടി വെളിച്ചത്തിലാണ് മണിപ്പൂര്‍ കലാപത്തെ തുടര്‍ന്ന് കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് പഠനം നടത്താന്‍ ദേശീയ ബാലാവകാശ കമ്മിഷന് കത്ത് അയച്ചതെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പലതവണ പറഞ്ഞതാണ് ബില്ലടക്കാൻ, ഒടുവിൽ ഫ്യൂസൂരി കെഎസ്ഇബി; കളക്ടറേറ്റിൽ ഇന്ന് കറന്റ് വന്നേക്കും; കളക്ടർ ഇടപെട്ടു

Next Post

ഇരമ്പുന്ന കർഷകരോഷം; സമരം തീർക്കാൻ അമരീന്ദർ സിം​ഗിന്റെ സ​ഹായം തേടി കേന്ദ്രസർക്കാർ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഇരമ്പുന്ന കർഷകരോഷം; സമരം തീർക്കാൻ അമരീന്ദർ സിം​ഗിന്റെ സ​ഹായം തേടി കേന്ദ്രസർക്കാർ

ഇരമ്പുന്ന കർഷകരോഷം; സമരം തീർക്കാൻ അമരീന്ദർ സിം​ഗിന്റെ സ​ഹായം തേടി കേന്ദ്രസർക്കാർ

ഓട്സ് കഴിക്കുന്നത് പതിവാക്കൂ, ​​ഗുണങ്ങൾ അറിഞ്ഞിരിക്കാം

കുടലിൽ നല്ലയിനം ബാക്ടീരിയകൾ വര്‍ധിക്കാന്‍ കഴിക്കേണ്ട പത്ത് ഭക്ഷണങ്ങള്‍...

സാധനങ്ങളില്ലാത്ത സപ്ലൈക്കോ ചിത്രങ്ങൾ പുറത്തായി പിന്നാലെ വിവാദ സർക്കുലറുമായി ശ്രീറാം വെങ്കിട്ടരാമൻ

സാധനങ്ങളില്ലാത്ത സപ്ലൈക്കോ ചിത്രങ്ങൾ പുറത്തായി പിന്നാലെ വിവാദ സർക്കുലറുമായി ശ്രീറാം വെങ്കിട്ടരാമൻ

ജീവനക്കാരുടെ കുട്ടികൾക്ക് 5.7 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ചൈനീസ് ട്രാവൽ ഏജൻസി !

ആശുപത്രിയിൽ പോകാൻ തയ്യാറായില്ല, പ്രസവമെടുത്തത് ഭ‍ർത്താവിന്റെ ആദ്യ ഭാര്യയും മകളും; അമ്മയും കുഞ്ഞും മരിച്ചു

മുതിർന്ന സുപ്രീം കോടതി അഭിഭാഷകൻ ഫാലി എസ്. നരിമാൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

മുതിർന്ന സുപ്രീം കോടതി അഭിഭാഷകൻ ഫാലി എസ്. നരിമാൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021