• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കാടും നാടും ഇളക്കി തിരഞ്ഞു, പിടി തരാതെ കടുവ, ഒടുവില്‍ തേടിയിറങ്ങി ‘വിക്രമും ഭരതും’, ആദ്യ ദിന തിരച്ചില്‍ വിഫലം

by Web Desk 04 - News Kerala 24
October 26, 2022 : 10:40 pm
in Kerala, News
Reading Time: 1 min read
0
A A
0
കാടും നാടും ഇളക്കി തിരഞ്ഞു, പിടി തരാതെ കടുവ, ഒടുവില്‍ തേടിയിറങ്ങി ‘വിക്രമും ഭരതും’, ആദ്യ ദിന തിരച്ചില്‍ വിഫലം

സുല്‍ത്താന്‍ബത്തേരി: വനംവകുപ്പിന്റെ പ്രത്യേക ദൗത്യസംഘം ദിവസങ്ങളോളം തിരഞ്ഞിട്ടും കണ്ടെത്താന്‍ കഴിയാത്ത ചീരാലിലെ കടുവയെ പിടിക്കാന്‍ കുങ്കിയാനകളിറങ്ങി. ആദ്യദിന കാടും നാടും ഇളക്കി തിരഞ്ഞെങ്കിലും കടുവ കാണാമറയത്ത് തന്നെയാണ്. തിരച്ചിലിനായി മുത്തങ്ങ ആനപ്പന്തിയില്‍നിന്ന് വിക്രം, ഭരത് എന്നീ കുങ്കിയാനകളെയാണ് ചൊവ്വാഴ്ച ചീരാല്‍ പ്രദേശത്തേക്ക് എത്തിച്ചത്.

കുങ്കിയാനകള്‍ ദൗത്യം ഏറ്റെടുത്തതോടെ കടുവ ജനവാസമേഖലയിലേക്ക് കടക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനായി പാട്ടവയല്‍-പഴൂര്‍ റോഡിന്റെ വിവിധയിടങ്ങളിലായി അഞ്ച് ക്യാമറകള്‍ സ്ഥാപിച്ച് തത്സമയദൃശ്യങ്ങള്‍ പരിശോധിക്കുകയാണ് വനംവകുപ്പ്. ഈ ക്യാമറകള്‍ക്ക് പുറമെ പറമ്പികുളത്തുനിന്നെത്തിച്ച 30 നിരീക്ഷണക്യാമറകളും വനമേഖലകളില്‍ സ്ഥാപിച്ചിട്ടുണ്ട്.

കടുവയെ പിടികൂടുന്നതിനുള്ള ദൗത്യത്തിന് നേതൃത്വം നല്‍കുന്നതിനായി വൈല്‍ഡ് ലൈഫ് പാലക്കാട് സി സി എഫ് മുഹമ്മദ് ഷബാബ് ബത്തേരിയിലെത്തി ക്യാമ്പ് ചെയ്യുകയാണ്. ഇനിയുള്ള ദൗത്യം സി സി എഫിന്റെ മേല്‍നോട്ടത്തിലായിരിക്കും നടക്കുക. മയക്കുവെടി സംഘങ്ങള്‍ പ്രദേശത്ത് ഇപ്പോഴും രാത്രിയും പകലും റോന്ത് ചുറ്റുന്നുണ്ട്. ജനവാസകേന്ദ്രങ്ങളിലും വനാതിര്‍ത്തികളിലുമായി നേരത്തെ സ്ഥാപിച്ച 28 നിരീക്ഷണക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം പകല്‍ 20 അംഗ വനപാലകര്‍ നാലുസംഘങ്ങളായി തിരിഞ്ഞ് തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കടുവയെ കണ്ടെത്താനായിരുന്നില്ല. കഴിഞ്ഞ സെപ്റ്റംബര്‍ 25 -നാണ് പ്രദേശത്ത് കടുവ നിരന്തരം ആക്രമണമഴിച്ചു വിടുന്നത്. മൂന്ന് ആഴ്ചക്കുള്ളില്‍ കടുവ ആക്രമിച്ചത് പന്ത്രണ്ടിലധികം വളര്‍ത്തുമൃഗങ്ങളെയാണ്.

ചീരാല്‍, മുണ്ടക്കൊല്ലി, വല്ലത്തൂര്‍, കരുവള്ളി, കുടുക്കി, പഴൂര്‍, കണ്ടര്‍മല തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലാണ് പ്രധാനമായും തിരച്ചില്‍ നടന്നുവരുന്നത്. നൂറ്റിയമ്പതിലധികം വരുന്ന വനപാലക സംഘമാണ് ദിവസങ്ങളായി ദൗത്യമേറ്റെടുത്ത് കടുവക്കായി റോന്ത് ചുറ്റിയിരുന്നത്. കുങ്കിയാനകള്‍ കൂടി എത്തിയതോടെ ദൗത്യം എളുപ്പമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യുഎഇയില്‍ വന്‍ മയക്കുമരുന്ന് വേട്ട; പയറിന്റെ രൂപത്തില്‍ എത്തിച്ചത് 436 കിലോ ലഹരിമരുന്ന്

Next Post

പക്ഷിപ്പനി: ഹരിപ്പാട് മേഖലയിൽ പക്ഷികളുടെ കച്ചവടവും കടത്തലും നിരോധിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പക്ഷിപ്പനി: ഹരിപ്പാട് മേഖലയിൽ പക്ഷികളുടെ കച്ചവടവും കടത്തലും നിരോധിച്ചു

പക്ഷിപ്പനി: ഹരിപ്പാട് മേഖലയിൽ പക്ഷികളുടെ കച്ചവടവും കടത്തലും നിരോധിച്ചു

എക്സൈസ് ഓഫിസറെ കാറിടിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി, മനപ്പൂർവമല്ലെന്ന് കാറുടമ

എക്സൈസ് ഓഫിസറെ കാറിടിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി, മനപ്പൂർവമല്ലെന്ന് കാറുടമ

സ്കൂള്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; സംഭവം പാലക്കാട്

പതിനൊന്നുകാരന് പീഡനം, ഭീഷണിപ്പെടുത്തല്‍; മദ്രസാ അധ്യാപകന്‍ പോക്സോ കേസില്‍ പിടിയിലായി

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; ഗുണ്ടാ തലവന്‍ അറസ്റ്റില്‍

ഭൂമിക്ക് നികുതി അടയ്ക്കാന്‍ 2500 രൂപ കൈക്കൂലി; കാസർകോട് മൂളിയാറില്‍ വില്ലേജ് അസിസ്റ്റന്‍റ് അറസ്റ്റില്‍

കമ്പനി ലാഭത്തിലാക്കണം, 2500 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ബൈജൂസ്

ടെക്നോ പാര്‍ക്കിലെ ഓഫീസ് പൂട്ടി ബൈജൂസ്; പിരിച്ചുവിടലില്‍ പരാതിയുമായി മന്ത്രിയെ കണ്ട് ജീവനക്കാര്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021