ബെയ്ജിങ്: കോവിഡ് വ്യാപനം കാരണം ഓൺലൈൻ ക്ലാസുകൾ തിരിച്ചുകൊണ്ടുവരാൻ ഒരുങ്ങി ചൈനീസ് അധികൃതർ. ഷാങ്ഹായിയിലെ മിക്കവാറും സ്കളുകളിൽ ക്ലാസുകൾ ഓൺലൈനാക്കാൻ ഉത്തരവിട്ടു. തിങ്കളാഴ്ച മുതൽ നഴ്സറികളും ശിശുസംരക്ഷണ കേന്ദ്രങ്ങളും അടക്കും. കൂടുതൽ മേഖലകളിൽ അടുത്ത ദിവസങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താനിടയുണ്ട്. പ്രതിഷേധത്തെ തുടർന്ന് രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും പരിശോധന കുറക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ, യഥാർഥത്തിൽ കേസുകൾ എക്കാലത്തെയും ഉയർന്ന നിലയിലാണെന്നാണ് റിപ്പോർട്ടുകൾ. റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകൾ ഒരാഴ്ചക്കിടെ ആറിലൊന്നായി കുറഞ്ഞു. വ്യാപാര സമുച്ചയങ്ങളിലും പാർക്കുകളിലും പ്രവേശനത്തിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന ഒഴിവാക്കിയതോടെ പരിശോധനയിലുണ്ടായ കുറവ് കാരണമാണിതെന്നാണ് വിലയിരുത്തൽ.