• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

അന്ന് സാനിയയോട് ഷാറൂഖ് ഖാൻ ചോദിച്ചു, ‘നിങ്ങളെന്തുകൊണ്ടാണ് ശുഐബ് മാലികിനെ വിവാഹം ചെയ്തത്?

by Web Desk 04 - News Kerala 24
January 22, 2024 : 4:15 pm
0
A A
0
അന്ന് സാനിയയോട് ഷാറൂഖ് ഖാൻ ചോദിച്ചു, ‘നിങ്ങളെന്തുകൊണ്ടാണ് ശുഐബ് മാലികിനെ വിവാഹം ചെയ്തത്?

മുംബൈ: ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസയുമായി വിവാഹ മോചിതനായ പാക് ക്രിക്കറ്റർ ശുഐബ് മാലിക് മൂന്നാമതും വിവാഹിതനായ വാർത്ത പുറത്തുവന്നത് കഴിഞ്ഞദിവസമാണ്. പാക് നടി സന ജാവേദിനെ വിവാഹം ചെയ്ത വിവരം മാലിക് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ജനുവരി 20നായിരുന്നു വിവാഹം. ‘ദൈവത്തിന് സ്തുതി, നീ ഞങ്ങളെ ഇണയായി സൃഷ്ടിച്ചു’ എന്നാണ് സന ജാവേദിനൊപ്പമുള്ള വിവാഹ ഫോട്ടോയുടെ കൂടെ മാലിക് കുറിച്ചത്. മാലികിന്റെ മൂന്നാം വിവാഹം ഇന്ത്യയിലും പാകിസ്താനിലും സൃഷ്ടിച്ച വിവാദത്തിന്റെ അലയൊലികൾ അടങ്ങിയിട്ടില്ല. ശുഐബിന്റെ വിവാഹേതര ബന്ധങ്ങളിൽ സാനിയ അസ്വസ്ഥയായിരുന്നതായി പാക് ക്രിക്കറ്ററുടെ സഹോദരി തന്നെ വെളിപ്പെടുത്തലുമായി രംഗത്തുവന്നിരുന്നു. മാലികിന്റെ കുടുംബാംഗങ്ങൾ ആരും മൂന്നാം വിവാഹത്തിൽ പ​ങ്കെടുത്തിരുന്നതുമില്ല.മാസങ്ങൾക്ക് മുമ്പ് ശുഐബ് മാലികിൽനിന്ന് വിവാഹമോചനം തേടിയിരുന്നുവെന്ന് വ്യക്തമാക്കി സാനിയയുടെ കുടുംബവും രംഗത്തെത്തിയിട്ടുണ്ട്. ഊഹാപോഹങ്ങൾ പരത്തരുതെന്നും സാനിയ അഭ്യർഥിച്ചിരുന്നു.

പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ സാനിയയും ശുഐബ് മാലികും പ​ങ്കെടുത്ത പഴയ ഒരു വിഡിയോ വൈറലായിരിക്കുകയാണ്. സാനിയ- ശുഐബ് വിവാഹത്തിന് തൊട്ട് പിന്നാലെ ഒരു ബോളിവുഡ് പരിപാടിയിൽ നിന്നുള്ള വിഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പെട്ടെന്നുള്ള വിവാഹത്തെക്കുറിച്ചായിരുന്നു ഇവരോട് ഷാറൂഖ് ചോദിച്ചത്. ​പെട്ടെന്ന് വിവാഹത്തിലേക്ക് നയിച്ചതിലുള്ള കാരണത്തെക്കുറിച്ചാണ് ഷാറൂഖ് ചോദിച്ചത്. ‘ശുഐബിൽ ഒരുപാട് കാര്യങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. നാണക്കാരനാണ്. പൊതുവേദികളിൽ എങ്ങനെ സംസാരിക്കണമെന്ന് പഠിപ്പിക്കേണ്ടിയിരിക്കുന്നു’ എന്നായിരുന്നു സാനിയ പറഞ്ഞത്. ഇതേചോദ്യം ശുഐബിനോടും നടൻ ആവർത്തിച്ചു. ‘ചിന്തിക്കാനുള്ള സമയം കിട്ടിയില്ല, അതിന് മുമ്പ് കല്യാണം കഴിഞ്ഞു’വെന്നായിരുന്നു പാക് താരത്തിന്റെ ഉത്തരം.

ഈ ചോദ്യത്തിന് ശുഐബ് പറഞ്ഞ മറുപടിയും ഇപ്പോൾ വലിയ വിമർശനം ഉയർത്തുന്നുണ്ട്. വിവാഹ ജീവിതത്തിൽ സാനിയ സത്യസന്ധയായിരുന്നെന്നും എന്നാൽ, തമാശ പോലെയാണ് ശുഐബ് വിവാഹത്തെ കണ്ടതെന്നാണ് ഈ മറുപടി സൂചിപ്പിക്കുന്നതെന്നും ആരാധകരിൽ പലരും ചൂണ്ടിക്കാട്ടുന്നു.

2010ലായിരുന്നു ശുഐബ് മാലിക്-സാനിയ മിർസ വിവാഹം. അതേവർഷം മുൻ ഭാര്യയും ഇന്ത്യക്കാരിയുമായ ആയിഷ സിദ്ദീഖിയുമായി മാലിക് വിവാഹ മോചിതനായിരുന്നു. സാനിയയുമായുള്ള വിവാഹത്തിന് തൊട്ടുമുമ്പായിരുന്നു ശുഐബ് മാലികിന്റെ ഭാര്യയാണെന്ന് അവകാശപ്പെട്ട് ആയിഷ രംഗത്തെത്തിയത്. ആദ്യ ഭാര്യയായ തന്നിൽനിന്ന് വിവാഹമോചനം നേടാതെയാണ് സാനിയയെ വിവാഹം കഴിക്കാൻ പോകുന്നത് എന്നായിരുന്നു ആരോപണം. ഹൈദരാബാദിൽ അധ്യാപികയായിരുന്ന ആയിഷ.

പാക് അഭിനേത്രി സന ജാവേദ് ആണ് ശുഐബിന്റെ പുതിയ വധു. ജിദ്ദയിലാണ് താരം ജനിച്ചത്. നിരവധി പാക് സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും അവർ വേഷമിട്ടിട്ടുണ്ട്. പാക് ഗായകനായ ഉമെയ്ർ ജയ്‌സ്വാൾ ആയിരുന്നു സനയുടെ ആദ്യ ഭർത്താവ്. 2020-ലെ വിവാഹബന്ധം രണ്ടുമാസം മുമ്പ് ഇരുവരും ഔദ്യോഗികമായി വേർപ്പെടുത്തി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുമെന്ന് വി. ശിവൻകുട്ടി

Next Post

തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുമെന്ന് വി. ശിവൻകുട്ടി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുമെന്ന് വി. ശിവൻകുട്ടി

തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുമെന്ന് വി. ശിവൻകുട്ടി

ഓട്ടം വേണ്ടെന്നുവെച്ചു, യുവതിയെ മർദിച്ച് ഓട്ടോ ഡ്രൈവർ; കേസെടുത്ത് ​പൊലീസ്

ഓട്ടം വേണ്ടെന്നുവെച്ചു, യുവതിയെ മർദിച്ച് ഓട്ടോ ഡ്രൈവർ; കേസെടുത്ത് ​പൊലീസ്

നോയ്ഡയിൽ കാറിന് തീപിടിച്ച് യാത്രക്കാരൻ മരിച്ചു

നോയ്ഡയിൽ കാറിന് തീപിടിച്ച് യാത്രക്കാരൻ മരിച്ചു

ശബരിമല: 2.43 ലക്ഷം തീർഥാടകര്‍ക്ക് ആരോഗ്യ സേവനങ്ങള്‍ നല്‍കിയെന്ന് വീണ ജോർജ്

ശബരിമല: 2.43 ലക്ഷം തീർഥാടകര്‍ക്ക് ആരോഗ്യ സേവനങ്ങള്‍ നല്‍കിയെന്ന് വീണ ജോർജ്

ഇസ്രായേൽ-ഫലസ്തീൻ പ്രശ്നം: സൈനിക നടപടിയിലൂടെ മാത്രം പരിഹാരമുണ്ടാക്കാനാവില്ല -ഇ.യു

ഇസ്രായേൽ-ഫലസ്തീൻ പ്രശ്നം: സൈനിക നടപടിയിലൂടെ മാത്രം പരിഹാരമുണ്ടാക്കാനാവില്ല -ഇ.യു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In