• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുമെന്ന് വി. ശിവൻകുട്ടി

by Web Desk 04 - News Kerala 24
January 22, 2024 : 4:42 pm
in Kerala, News
Reading Time: 1 min read
0
A A
0
തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുമെന്ന് വി. ശിവൻകുട്ടി

കൊച്ചി : വിദ്യാഭ്യാസ രംഗത്ത് തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് പ്രാധാന്യം നൽകുന്ന പഠന രീതികൾ ആരംഭിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള മരട് ഗവ. ഐ.ടി.ഐ യിൽ നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ ഐ.ടി.ഐ കളെ കാലാനുസൃതമായി വികസിപ്പിക്കുന്നതിനും പരിഷ്ക്കരിക്കുന്നതിനുമുള്ള നിരവധി പദ്ധതികൾ സർക്കാർ പരിഗണനയിലുണ്ട്. യുവതലമുറയെ വാർത്തെടുക്കുന്നതിൽ ഇത്തരം സ്ഥാപനങ്ങൾ മുഖ്യപങ്ക് വഹിക്കുന്നു. യുവജനങ്ങൾക്ക് നൈപുണ്യ പരിശീലനം നൽകുന്നതിലൂടെ കൂടുതൽ തൊഴിലാളികളെ വാർത്തെടുക്കാനാകുമെന്നും സംസ്ഥാനത്തിന്റെ വളർച്ചയ്ക്ക് അവരുടെ പങ്കാളിത്തം ഉറപ്പാക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

വിദ്യാർഥികളിൽ സ്വയംതൊഴിൽ സംരംഭകത്വം, പാഠ്യേതര വിഷയങ്ങളിൽ അറിവ്, സാമൂഹ്യബോധം എന്നിവ രൂപപ്പെടുന്നതിൽ മരട് ഐടിഐ മുഖ്യ പങ്ക് വഹിക്കുന്നുണ്ട്. സ്ഥാപനത്തിൽ പ്രവർത്തിക്കുന്ന പ്ലേസ്മെന്റ് സെൽ ട്രെയിനികൾക്ക് വിശാലമായ തൊഴിലവസരം നൽകുന്നുവെന്നും മന്ത്രി പറഞ്ഞു.

വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഐ.ടി.ഐക്ക് 2019 സംസ്ഥാന സർക്കാർ അനുവദിച്ച 9.39 കോടി രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിട നിർമിച്ചത്. രണ്ട് നിലകളിലായി നിർമിച്ച പുതിയ കെട്ടിടത്തിൽ ഗ്രൗണ്ട് ഫ്ലോറിൽ രണ്ട് ക്ലാസ് മുറികൾ, ഇലക്ട്രോണിക്സ്-മെക്കാനിക്കൽ വർക്ക് ഷോപ്പ്, വെൽഡർ വർക്ക്‌ ഷോപ്പ്, സ്റ്റോർ റൂം, ഇലക്ട്രിക് റൂം, ശുചിമുറി എന്നിവയും രണ്ടാം നിലയിൽ ഇലക്ട്രിഷ്യൻ വർക്ക് ഷോപ്പ്, ഐ.ടി. ലാബ്, ക്ലാസ് മുറി, ഓഫീസ് – സ്റ്റാഫ് മുറി എന്നിവയുമാണുള്ളത്.

ചടങ്ങിൽ കെ. ബാബു എം.എൽ.എ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.ആർ. ബിനു റിപ്പോർട്ട് അവതരിപ്പിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അന്ന് സാനിയയോട് ഷാറൂഖ് ഖാൻ ചോദിച്ചു, ‘നിങ്ങളെന്തുകൊണ്ടാണ് ശുഐബ് മാലികിനെ വിവാഹം ചെയ്തത്?

Next Post

ഓട്ടം വേണ്ടെന്നുവെച്ചു, യുവതിയെ മർദിച്ച് ഓട്ടോ ഡ്രൈവർ; കേസെടുത്ത് ​പൊലീസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഓട്ടം വേണ്ടെന്നുവെച്ചു, യുവതിയെ മർദിച്ച് ഓട്ടോ ഡ്രൈവർ; കേസെടുത്ത് ​പൊലീസ്

ഓട്ടം വേണ്ടെന്നുവെച്ചു, യുവതിയെ മർദിച്ച് ഓട്ടോ ഡ്രൈവർ; കേസെടുത്ത് ​പൊലീസ്

നോയ്ഡയിൽ കാറിന് തീപിടിച്ച് യാത്രക്കാരൻ മരിച്ചു

നോയ്ഡയിൽ കാറിന് തീപിടിച്ച് യാത്രക്കാരൻ മരിച്ചു

ശബരിമല: 2.43 ലക്ഷം തീർഥാടകര്‍ക്ക് ആരോഗ്യ സേവനങ്ങള്‍ നല്‍കിയെന്ന് വീണ ജോർജ്

ശബരിമല: 2.43 ലക്ഷം തീർഥാടകര്‍ക്ക് ആരോഗ്യ സേവനങ്ങള്‍ നല്‍കിയെന്ന് വീണ ജോർജ്

ഇസ്രായേൽ-ഫലസ്തീൻ പ്രശ്നം: സൈനിക നടപടിയിലൂടെ മാത്രം പരിഹാരമുണ്ടാക്കാനാവില്ല -ഇ.യു

ഇസ്രായേൽ-ഫലസ്തീൻ പ്രശ്നം: സൈനിക നടപടിയിലൂടെ മാത്രം പരിഹാരമുണ്ടാക്കാനാവില്ല -ഇ.യു

നവംബര്‍ ഒന്നോടെ കേരളം ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനമാകും

നവംബര്‍ ഒന്നോടെ കേരളം ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനമാകും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021