• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

സ്റ്റാര്‍ലിങ്കിന്‍റെ വരവ് ബ്രസീലിയന്‍ ഗോത്രങ്ങളില്‍ അശ്ലീല ചിത്രങ്ങളോടുള്ള ആസക്തി കൂട്ടിയെന്ന് റിപ്പോര്‍ട്ട്

by Web Desk 06 - News Kerala 24
June 7, 2024 : 12:39 pm
in News, World
Reading Time: 1 min read
0
A A
0
സ്റ്റാര്‍ലിങ്കിന്‍റെ വരവ് ബ്രസീലിയന്‍ ഗോത്രങ്ങളില്‍ അശ്ലീല ചിത്രങ്ങളോടുള്ള ആസക്തി കൂട്ടിയെന്ന് റിപ്പോര്‍ട്ട്

ലോകം ഇന്ന് ഓരോരുത്തരുടെയും കൈകളിലെ മൊബൈലിനുള്ളിലാണ്. ഇന്‍റർനെറ്റിന്‍റെ കടന്ന് വരവും സമൂഹ മാധ്യമങ്ങളും ലോകത്തിന്‍റെ ശ്ലീലാശ്ലീലങ്ങളെ പോലും മാറ്റിമറിച്ചു. ജീവിത രീതികള്‍ പലതും മാറി. ആളുകളുടെ അഭിരുചികള്‍ മാറി. ഓരോ സമൂഹത്തിലേക്കും പുറമേ നിന്നുള്ള സ്വാധീനം ശക്തമായി പ്രതിഫലിച്ചു തുടങ്ങി. വസ്ത്രത്തിലും ഭക്ഷണത്തിലും കാഴ്ചകളിലും കാഴ്ചപ്പാടില്‍ പോലും ഈ മാറ്റം ഇന്ന് ദൃശ്യമാണ്. അതേസമയം പൊതുസമൂഹത്തില്‍ നിന്നും അകന്ന് അതിന്‍റെ ബഹളങ്ങളിലൊന്നും ഉള്‍പ്പെടാതെ ജീവിക്കുന്ന നിരവധി സമൂഹങ്ങള്‍ ലോകമെങ്ങുമുണ്ട്. അവരില്‍ ചിലര്‍ വിദൂരമായ ദ്വീപുകളിലോ മറ്റ് ചിലര്‍ വനാന്തര്‍ഭാഗങ്ങളിലോ ആണ് ജീവിക്കുന്നത്. എന്നാല്‍, ഇത്തരം സമൂഹങ്ങളില്‍ പോലും ഇന്ന് മാറ്റത്തിന്‍റെ കാറ്റ് വീശിയെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

എലോൺ മസ്‌കിന്‍റെ സ്റ്റാർലിങ്ക്, ആമസോണ്‍ കാടുകളില്‍ പോലും ഇന്ന് സാന്നിധ്യം ഉറപ്പിച്ചു. ഇതോടെ പൊതുസമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ട് ആമസോണ്‍ കാടുകളില്‍ ജീവിച്ചിരുന്ന ഗോത്രങ്ങളില്‍ പോലും ഇന്ന് ഇന്‍റര്‍നെറ്റ് ലഭ്യമായി. പക്ഷേ, ഈ പുതുലോകം അവരെ തികച്ചും മോശമായാണ് സ്വാധീനിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്‍റര്‍നെറ്റിന്‍റെ ഉപയോഗം ഇത്തരം സമൂഹങ്ങളില്‍ ഗുണങ്ങളെക്കാളേറെ ദോഷങ്ങളാണ് സൃഷ്ടിച്ചത്. സോഷ്യൽ മീഡിയയോടുള്ള ആസക്തിയും അശ്ലീല ചിത്രങ്ങളോടുള്ള അമിത താത്പര്യവും ഓൺലൈൻ തട്ടിപ്പുകളും ഇത്തരം സമൂഹങ്ങളെ മോശമായി ബാധിച്ചു.

ആമസോണ്‍ കാടുകളില്‍ താമസിക്കുന്ന മറൂബോ ഗോത്രമാണ് തങ്ങള്‍ക്ക് സംഭവിച്ച മാറ്റങ്ങളെ കുറിച്ച് വെളിപ്പെടുത്തിയത്. 2022-ൽ സ്റ്റാർലിങ്ക്, ബ്രസീലിൽ സാന്നിധ്യം അറിയിച്ചതോടെ അതിവേഗ ഡിജിറ്റൽ കണക്ഷൻ സാധ്യമായി. 73 കാരിയായ സൈനാമ മരുബോ ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞത് ‘അത് എത്തിയപ്പോൾ എല്ലാവരും സന്തോഷത്തിലായിരുന്നു.’ എന്നായിരുന്നു. സ്വന്തമായി ഭാഷയുള്ള ഇറ്റുയി നദിക്കരയിൽ നൂറുകണക്കിന് കിലോമീറ്ററുകൾ ചിതറിക്കിടക്കുന്ന ഒരു ഗോത്രമാണ്  മറൂബോ ഗോത്രം. ഇന്ന് ഈ ഗോത്രത്തിലെ യുവാക്കള്‍ ലോകമെങ്ങുമുള്ള ഫുട്ബോള്‍ കളികള്‍ തത്സമയം കാണുന്നു. വാട്സാപ്പിലൂടെ പലരുമായും സംഭാഷണത്തില്‍ ഏര്‍പ്പെടുന്നു. നദിയുടെ കരയില്‍ കിലോമീറ്റര്‍ ദൂരെ താമസിക്കുന്നവരുമായി വീഡിയോ കോളുകള്‍ ചെയ്യുന്നു.

പക്ഷേ, അവര്‍ മറ്റൊന്ന് കൂടി ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു. മറൂബോ ഗോത്രത്തിനിടയില്‍ കാര്യങ്ങള്‍ വഷളായിരിക്കുന്നുവെന്ന്. ഇന്‍റര്‍നെറ്റ് വന്നതോടെ ചെറുപ്പക്കാര്‍ മടിയന്മാരായി മാറി. പലരും കാട്ടില്‍ കയറി സാധനങ്ങള്‍ ശേഖരിക്കുന്നതില്‍ മടി കാണിക്കുന്നു. അവര്‍ വെള്ളക്കാരുടെ വഴികള്‍ പഠിക്കുകയാണ്. പരമ്പരാഗത ഗോത്ര സംസ്കാരത്തില്‍ ചുംബനവും മറ്റ് പരസ്യ സ്‌നേഹ പ്രകടനങ്ങളും നിഷിദ്ധമാണ്. പക്ഷേ. ഇന്‍റര്‍നെറ്റിന്‍റെ വരവോടെ പുതിയ തലമുറ കൂടുതലായി അശ്ലീല ചിത്രങ്ങള്‍ കാണുന്നു. ഇന്ന് പൊതു ഇടങ്ങളില്‍ പോലും യുവാക്കള്‍ ലൈംഗിക ചുവയോടെ സംസാരിക്കുന്നു. മാത്രമല്ല, പൊതു ഗ്രൂപ്പുകളില്‍ പോലും ഇത്തരം ദൃശ്യങ്ങള്‍ പങ്കുവയ്ക്കുന്നു. ഇത് ഗോത്രത്തിന്‍റെ തനത് സംസ്കാരത്തെ ഇല്ലാതാക്കുന്നെന്നും മറൂബോ അസോസിയേഷൻ ഓഫ് കമ്മ്യൂണിറ്റിയുടെ തലവനായ ആൽഫ്രെഡോ മറൂബോ ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കങ്കണ കർഷകരെ അപമാനിച്ചപ്പോൾ മര്യാദ പഠിപ്പിക്കാൻ കണ്ടില്ലല്ലോ? സിഐഎസ്എഫ് ഉദ്യോഗസ്ഥയെ പിന്തുണച്ച് ബജ്റംഗ് പൂനിയ

Next Post

അധികാരത്തിന്‍റെ മൂന്നാമൂഴം; നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി നിര്‍ദേശിച്ച് രാജ്നാഥ് സിംഗ്

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
അധികാരത്തിന്‍റെ മൂന്നാമൂഴം; നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി നിര്‍ദേശിച്ച് രാജ്നാഥ് സിംഗ്

അധികാരത്തിന്‍റെ മൂന്നാമൂഴം; നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി നിര്‍ദേശിച്ച് രാജ്നാഥ് സിംഗ്

നബിദിനം ആചരിച്ച് ഗൾഫ് രാജ്യങ്ങളും; യുഎഇയിൽ നാളെ പൊതു അവധി

ദുൽഹജ്ജ്​ മാസപ്പിറവി ദൃശ്യമായില്ല; ഒമാനില്‍ ബലിപെരുന്നാള്‍ തീയതി പ്രഖ്യാപിച്ചു

മുന്‍വൈരാഗ്യം ; പൂനെയില്‍ ഗുസ്തി താരം വെടിയേറ്റ് മരിച്ചു

വിമാനത്താവളത്തിലെ താല്‍ക്കാലിക ജീവനക്കാരൻ ജീവനൊടുക്കി; ആത്മഹത്യാ കുറിപ്പും കണ്ടെത്തി

ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂരിൽ ബൈക്ക് ബസിലിടിച്ച് 18 കാരന് തൽക്ഷണം മരിച്ചു

പന്ത് വാങ്ങിത്തരാമെന്ന് പറഞ്ഞ് 11കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി, പ്രതിക്ക് 38 വർഷം തടവും പിഴയും

പന്ത് വാങ്ങിത്തരാമെന്ന് പറഞ്ഞ് 11കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി, പ്രതിക്ക് 38 വർഷം തടവും പിഴയും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021