തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടിയായി രേവതിയേയും മികച്ച നടന്മാരായി
ബിജു മേനോന്, ജോജു ജോര്‍ജ് എന്നിവരേയും ജൂറി തെരഞ്ഞെടുത്തു.മികച്ച സംവിധായകന് ദിലീഷ് പോത്തന്. മികച്ച ചിത്രത്തിനുള്ള പുരസ്കാരം ആവാസവ്യൂഹത്തിനും ലഭിച്ചു.
രചനാ വിഭാഗത്തില്‍ ആര് ഗോപാലകൃഷ്ണന്റെ നഷ്ടസ്വപ്നങ്ങള്‍ക്ക് പ്രത്യേക പരാമര്‍ശം ലഭിച്ചു.പട്ടണം റഷീദിന്റെ ചമയമാണ് മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്കാരം നേടി. മികച്ച കഥ, തിരക്കഥ- ഷെറിന് ഗോവിന്ദന്(അവനോവിലോന), ജനപ്രിയ ചിത്രം: ഹൃദയം-സംവിധായകന് വിനീത് ശ്രീനിവാസന്