• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മികച്ച ചാനലൈസിങ് ഏജൻസി; സംസ്ഥാന വനിതാ വികസന കോർപറേഷന് ദേശീയ പുരസ്‌കാരം

by Web Desk 04 - News Kerala 24
October 27, 2023 : 6:42 pm
in Kerala, News
Reading Time: 1 min read
0
A A
0
മികച്ച ചാനലൈസിങ് ഏജൻസി; സംസ്ഥാന വനിതാ വികസന കോർപറേഷന് ദേശീയ പുരസ്‌കാരം

തിരുവനന്തപുരം> ദേശീയ ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷന്റെ മികച്ച ചാനലൈസിങ് ഏജൻസിക്കുള്ള ഒന്നാം സ്ഥാനം സംസ്ഥാന വനിതാ വികസന കോർപറേഷൻ നേടി. കഴിഞ്ഞ വർഷങ്ങളിലെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിലാണ് മികച്ച ചാനെലൈസിങ് ഏജൻസിക്കുള്ള ഒന്നാം സ്ഥാനം സംസ്ഥാന വനിതാ വികസന കോർപറേഷൻ കരസ്ഥമാക്കിയത്. കോർപറേഷന്റെ നാളിതുവരെയുള്ള പ്രവർത്തന ചരിത്രത്തിൽ ഇതാദ്യമായാണ് ദേശീയ ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷന്റെ മികച്ച ചാനലൈസിങ് ഏജൻസിയായി തെരഞ്ഞെടുക്കപ്പെടുന്നത്.

സംസ്ഥാന വനിത വികസന കോർപറേഷൻ നടത്തിവരുന്ന മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ പുരസ്‌കാരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. സുസ്ഥിരമായ പ്രവർത്തന പുരോഗതി, ഉയർന്ന വായ്പ വിനിയോഗം, കൃത്യമായ തിരിച്ചടവ്, മൂലധന നിക്ഷേപം തുടങ്ങി വിവിധ പ്രവർത്തന ഘടകങ്ങളെ മുൻനിർത്തിയുള്ള വിലയിരുത്തലുകളെ അടിസ്ഥാനപ്പെടുത്തിയാണ് വനിതാ വികസന കോർപറേഷൻ ഈ നേട്ടം കൈവരിച്ചത്. ഈ കാലയളവിൽ സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തിൽപെട്ട 22,580 വനിതകൾക്ക് 375 കോടി രൂപ വായ്പ നൽകാൻ വനിതാ വികസന കോർപറേഷന് സാധിച്ചിട്ടുണ്ട്. സർക്കാരിന്റെ പദ്ധതി നടത്തിപ്പിലൂടെയും വായ്പാ വിതരണത്തിലൂടെയും ഈ സർക്കാർ ഭരണത്തിൽ വന്നശേഷം 10 ലക്ഷത്തോളം വനിതകൾക്ക് വിവിധ രീതിയിലുള്ള സേവനമെത്തിക്കാൻ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ദീർഘകാലം ഒന്നാം സ്ഥാനക്കാരായിരുന്ന ഏജൻസികളെ ഉൾപ്പെടെ പിന്നിലാക്കിയാണ് വനിതാ വികസന കോർപ്പറേഷൻ ഈ വിജയം കരസ്ഥമാക്കിയത്. സംസ്ഥാന സർക്കാരിന്റെയും ദേശീയ ധനകാര്യ വികസന കോർപ്പറേഷനുകളുടെയും സഹായത്തോടെ വിവിധ വിഭാഗങ്ങളിലുള്ള സ്ത്രീകൾക്ക് ലളിതമായ വ്യവസ്ഥകളിൽ കുറഞ്ഞ പലിശയ്ക്ക് സ്വയം സംരംഭക വായ്പകൾ കഴിഞ്ഞ മുപ്പത്തിയഞ്ചു വർഷങ്ങളായി സ്ഥാപനം നൽകിവരുന്നു.

ദേശീയ ധനകാര്യ വികസന കോർപറേഷനുകളിൽ നിന്നും വായ്പ എടുക്കുന്നതിനായി 805.56 കോടി രൂപയുടെ അധിക ഗ്യാരന്റിയാണ് കോർപ്പറേഷന് സംസ്ഥാന സർക്കാർ കഴിഞ്ഞ വർഷങ്ങളിൽ അനുവദിച്ചത്. ഇതിലൂടെ കോർപറേഷന്റെ പ്രവർത്തന മേഖലയിൽ നിർണായകമായ മുന്നേറ്റമാണ് ഉണ്ടാക്കിയിട്ടുള്ളത്. ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ കോർപറേഷൻ, ദേശിയ പട്ടികജാതി ധനകാര്യ വികസന കോർപറേഷൻ എന്നിവിടങ്ങളിൽ നിന്നുമുള്ള മികച്ച ചാനലൈസിങ് ഏജൻസിക്കുള്ള പുരസ്‌കാരങ്ങളും കഴിഞ്ഞ വർഷങ്ങളിൽ കരസ്ഥമാക്കാനും സംസ്ഥാന വനിതാ വികസന കോർപറേഷന് സാധിച്ചിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

റോഡിൽ സ്കൂട്ടർ യാത്രികന്റെ അഭ്യാസപ്രകടനം: പൊലീസ് കേസെടുത്തു; ലൈസൻസ് സസ്‌പെൻഡ് ചെയ്യും

Next Post

നൈപുണ്യ പരിശീലനത്തിലൂടെ നവവൈജ്ഞാനിക സമൂഹം ലക്ഷ്യം: മന്ത്രി ഡോ. ആർ ബിന്ദു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നൈപുണ്യ പരിശീലനത്തിലൂടെ നവവൈജ്ഞാനിക സമൂഹം ലക്ഷ്യം: മന്ത്രി ഡോ. ആർ ബിന്ദു

നൈപുണ്യ പരിശീലനത്തിലൂടെ നവവൈജ്ഞാനിക സമൂഹം ലക്ഷ്യം: മന്ത്രി ഡോ. ആർ ബിന്ദു

അടിക്ക്‌ ശമനമില്ല; കോൺ​ഗ്രസ് തെരഞ്ഞെടുപ്പിന്‌ സജ്ജമായിട്ടില്ലെന്ന് കെ സുധാകരൻ

അടിക്ക്‌ ശമനമില്ല; കോൺ​ഗ്രസ് തെരഞ്ഞെടുപ്പിന്‌ സജ്ജമായിട്ടില്ലെന്ന് കെ സുധാകരൻ

മലയാളി ഫുട്ബോളർ ജിദ്ദയിൽ നിര്യാതനായി

മലയാളി ഫുട്ബോളർ ജിദ്ദയിൽ നിര്യാതനായി

പെരുമ്പാവൂര്‍ മദ്യവില്‍പന ശാലയില്‍ കത്തിക്കുത്ത്, സംഭവം മദ്യത്തിന്‍റെ ലോഡ് ഇറക്കുന്നതിനിടെ, പ്രതി പിടിയിൽ

പെരുമ്പാവൂര്‍ മദ്യവില്‍പന ശാലയില്‍ കത്തിക്കുത്ത്, സംഭവം മദ്യത്തിന്‍റെ ലോഡ് ഇറക്കുന്നതിനിടെ, പ്രതി പിടിയിൽ

വെര്‍ച്വല്‍ ക്യൂവിനൊപ്പം കെഎസ്ആര്‍ടിസി ടിക്കറ്റുകളും ബുക്ക് ചെയ്യാം! ശബരിമല യാത്ര സുരക്ഷിതമാക്കാൻ ഒരുക്കങ്ങൾ

വെര്‍ച്വല്‍ ക്യൂവിനൊപ്പം കെഎസ്ആര്‍ടിസി ടിക്കറ്റുകളും ബുക്ക് ചെയ്യാം! ശബരിമല യാത്ര സുരക്ഷിതമാക്കാൻ ഒരുക്കങ്ങൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021