• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കോഴിക്കോട്ട് പെട്രോൾ പമ്പിൽനിന്ന് 24,000 രൂപ കവർന്നു; ബസ് ജീവനക്കാരൻ പിടിയിൽ

by Web Desk 04 - News Kerala 24
July 27, 2022 : 8:57 pm
in Kerala, News
Reading Time: 1 min read
0
A A
0
സോഷ്യൽമീഡിയ വഴി പ്രണയം ; 17കാരിക്കൊപ്പം നാടുവിടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

കോഴിക്കോട് : നരിക്കുനിയിലെ പെട്രോൾ പമ്പിൽനിന്ന് 24,000 രൂപ കവർന്ന കേസിലെ പ്രതി പിടിയിൽ. കോഴിക്കോട് ചാത്തമംഗലം പാറമ്മൽ വീട്ടിൽ അമർജിത്ത് (18) ആണ് പിടിയിലായത്. ജൂലൈ 25ന് രാത്രി 10.30നാണ് മേശ കുത്തിപ്പൊളിച്ച് 24,000 രൂപ കവർന്നത്. പെട്രോൾ പമ്പ് അടച്ച് മാനേജർ കളക്‌ഷനുമായി വീട്ടിലേക്കു പോയതിനു പിന്നാലെയായിരുന്നു സംഭവം. പിറ്റേന്നു ചെലവിനു വച്ചിരുന്ന പണമാണ് മോഷ്ടിച്ചത്. റൂറൽ എസ്പി ആർ.കറുപ്പുസാമി, താമരശ്ശേരി ഡിവൈഎസ്പി അഷ്‌റഫ്‌ തെങ്ങിലക്കണ്ടി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കുന്ദമംഗലം ചൂലാംവയലിൽ വച്ച് ബുധനാഴ്ച ഉച്ചയോടെ പ്രതിയെ പിടികൂടിയത്.

കോഴിക്കോട് പ്രൈവറ്റ് ബസുകളിൽ ക്ലീനറായി ജോലി ചെയ്തിരുന്ന അമർജിത്ത്, ഒരാഴ്ച മുൻപാണ് നരിക്കുനി – കോഴിക്കോട് റൂട്ടിലോടുന്ന ബസിൽ പകരക്കാരനായി ജോലിക്ക് കയറിയത്. ഈ ബസ് രാത്രിയിൽ ഇതേ പമ്പിലാണ് നിർത്തിയിടുന്നത്. രാത്രി 10.30ന് ബസ് നിർത്തി ഡ്രൈവർ പോയശേഷം പമ്പിനടുത്തേക്കു വന്ന പ്രതി, ജീവനക്കാർ പമ്പ് പൂട്ടി പോകുന്നതുവരെ കാത്തിരുന്നു.

11 മണിയോടെ ബസിൽനിന്ന് സ്ക്രൂ ഡ്രൈവറും കമ്പിയും എടുത്ത് പമ്പിന്റെ ഡോർ കുത്തിപ്പൊളിച്ച് ഉള്ളിൽ കടന്ന് പണം മോഷ്ടിച്ചു. പമ്പിലെ സിസിടിവിയുടെ മോണിറ്റർ തകർത്ത് സമീപമുള്ള കുറ്റിക്കാട്ടിലേക്ക് എറിഞ്ഞു. 12 മണിക്ക് അതുവഴി വന്ന ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കോഴിക്കോട്ടെത്തി. പുലർച്ചെ ഒരു മണിയോടെ കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിലെത്തിയ പ്രതി, സ്റ്റാൻഡിനടുത്തുള്ള കടയിൽനിന്ന് പുതിയ മൊബൈൽ ഫോണും ഹെഡ്സെറ്റും സ്മാർട്ട്‌ വാച്ചും വാങ്ങി.

മോഷണം നടന്നതിന്റെ പിറ്റേദിവസം തന്നെ പമ്പിനു സമീപമുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും അവ്യക്തമായ രൂപമാണ് ലഭിച്ചത്. പമ്പിലും പരിസരങ്ങളിലും സ്റ്റാൻഡിലും നിർത്തിയിടുന്ന ബസ് ജീവനക്കാരെയും മറ്റും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പമ്പിൽ നിർത്തിയിടുന്ന ബസിലെ ക്ലീനർ മുൻപ് ബൈക്ക് മോഷ്ടിച്ച കേസിൽപ്പെട്ടയാളാണെന്നു മനസ്സിലാക്കി. തുടർന്നു നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

റോഡ് മുറിച്ച് കടക്കുന്നയാളെ ഇടിച്ച് തെറിച്ചുവീണ സ്കൂട്ടര്‍ യാത്രക്കാരൻ ചികിത്സയിലിരിക്കെ മരിച്ചു

Next Post

കർക്കിടക വാവുബലി നാളെ, ഒരുക്കങ്ങൾ പൂർത്തിയായി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കർക്കിടക വാവുബലി നാളെ, ഒരുക്കങ്ങൾ പൂർത്തിയായി

കർക്കിടക വാവുബലി നാളെ, ഒരുക്കങ്ങൾ പൂർത്തിയായി

യുഎഇയില്‍ 1,257 പേര്‍ക്ക് കൂടി കൊവിഡ് , പുതിയ മരണങ്ങളില്ല

യുഎഇയില്‍ 1,223 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് രണ്ട് മരണം

വാക്സീനും പരിശോധനാ കിറ്റും വികസിപ്പിക്കാൻ താൽപര്യപത്രം ക്ഷണിച്ച് ഐസിഎംആർ

വാക്സീനും പരിശോധനാ കിറ്റും വികസിപ്പിക്കാൻ താൽപര്യപത്രം ക്ഷണിച്ച് ഐസിഎംആർ

ശ്രീറാമിനെ കളക്ടറായി നിയമിച്ചതിനെതിരെ കേരള മുസ്ലീം ജമാഅത്ത് ശനിയാഴ്ച മാർച്ച് നടത്തും

ശ്രീറാമിനെ കളക്ടറായി നിയമിച്ചതിനെതിരെ കേരള മുസ്ലീം ജമാഅത്ത് ശനിയാഴ്ച മാർച്ച് നടത്തും

പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പ്ലസ് ടു വിദ്യാർഥി അറസ്റ്റില്‍

പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പ്ലസ് ടു വിദ്യാർഥി അറസ്റ്റില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021