തിരുവനന്തപുരം : തെരുവ് നായ പ്രശ്നത്തിന് പരിഹാരം കാണാൻ നടപടിയുമായി സർക്കാർ. തെരുവ് നായകൾ കൂടുതലുളള പ്രദേശങ്ങൾ , ആക്രമണം സ്ഥിരമായ മേഖലകൾ എന്നിവ കണ്ടെത്തി ഹോട്ട്സ്പോട്ടുകൾ തയാറാക്കാൻ കർമ പദ്ധതിക്ക് രൂപം നൽകി. മനുഷ്യരെയും വളർത്ത് മൃഗങ്ങളേയും ആക്രമിച്ച വിവരങ്ങൾ പ്രത്യേകം ശേഖരിക്കും . വളർത്ത് മൃഗങ്ങളെ ആക്രമിച്ച വിവരം മൃഗ സംരക്ഷണ വകുപ്പ് ശേഖരിക്കും . മനുഷ്യരെ ആക്രമിച്ച വിവരങ്ങൾ ആരോഗ്യവകുപ്പും ശേഖരിക്കും . രണ്ടും ചേർത്ത് ഹോട്ട്സ്പോട്ടുകൾ തദ്ദേശ വകുപ്പ് തയ്യാറാക്കും . ഓരോ ഹോട്ട്സ്പോട്ടിലും തെരുവുനായ് ശല്യത്തിന് കാരണം തിരിച്ചറിഞ്ഞ് പരിഹാരം കണ്ടെത്താനാണ് ശ്രമം. സംസ്ഥാനത്ത് ഈ വർഷം ഓഗസ്റ്റ് 22 വരെയുള്ള കണക്ക് അനുസരിച്ച് 43,571 വളർത്ത് മൃഗങ്ങളെയാണ് തെരുവുനായകൾ ആക്രമിച്ചത് . മൃഗസംരക്ഷണ വകുപ്പിന്‍റെ ഔഗ്യോഗിക കണക്ക് ആണിത്. തിരുവനന്തപുരം ജില്ലയിൽ ശരാശരി 5000 വളർത്തു മൃഗങ്ങൾക്ക് കടിയേറ്റെന്ന് സർവെ പറയുന്നു.