• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

അഫ്​ഗാനിലെ സ്ത്രീകൾ തുടച്ചുമാറ്റപ്പെടുകയാണ്, ഒന്ന് ഇടപെടൂ; യുഎന്നിന് സ്ത്രീകളുടെ നിവേദനം

by Web Desk 06 - News Kerala 24
September 13, 2022 : 2:32 pm
in News, World
Reading Time: 1 min read
0
A A
0
സ്ത്രീകൾ മുഖം മറയ്ക്കണം, ബ്ലാങ്കറ്റ് ഉപയോഗിക്കണം ; പുതിയ നിർദേശവുമായി താലിബാൻ

ഐക്യരാഷ്ട്ര സംഘടനയ്ക്ക് അഫ്​ഗാനിലെ സ്ത്രീകളുടെ വികാരധീനമായ നിവേദനം. രാജ്യത്ത് താലിബാൻ ഭരണത്തിലേറിയ ശേഷം കടുത്ത ലിം​ഗവിവേചനം നേരിടേണ്ടി വരുന്നു എന്നും അതിൽ ഇടപെടണം എന്നുമാണ് സ്ത്രീകളുടെ നിവേദനം. ‘ഇന്ന് അഫ്​ഗാനിസ്ഥാനിൽ മനുഷ്യാവകാശം എന്നൊന്ന് നിലനിൽക്കുന്നേയില്ല’ എന്നാണ് അഫ്​ഗാൻ മാധ്യമപ്രവർത്തകയായ മഹബൂബ സെറാജ് ജനീവയിൽ യുണൈറ്റഡ് നാഷൻസ് ഹ്യുമൻ റൈറ്റ്സ് കൗൺസിലിനോട് പറഞ്ഞത്. ‘അഫ്​ഗാനിസ്ഥാനിലെ സ്ത്രീകളുടെയും കുട്ടികളുടെയും അവകാശം ഹനിക്കപ്പെടുകയാണ്. പലതവണ താനത് പറഞ്ഞ് കഴിഞ്ഞു. തങ്ങളാകെ തളർന്നുപോയി, ആരും ഒരു നടപടിയും കൈക്കൊള്ളുന്നില്ല’ എന്നും പത്രപ്രവർത്തകയും മനുഷ്യാവകാശ പ്രവർത്തകയും ആയ മെഹബൂബ പറഞ്ഞു.

കഴിഞ്ഞ വർഷം ആ​ഗസ്തിൽ താലിബാൻ അധികാരത്തിൽ വന്ന ശേഷം സ്ത്രീകളുടെയും കുട്ടികളുടേയും മേൽ കടുത്ത നിയന്ത്രണങ്ങളാണ് അടിച്ചേൽപ്പിച്ചിരിക്കുന്നത്. ഇതേ തുടർന്ന് പതിയെ പതിയെ സ്ത്രീകൾക്ക് വീടിന് പുറത്ത് ഒരു ജീവിതം ഇല്ലാതായി മാറിയിരിക്കുകയാണ്. മിക്കവാറും പ്രവിശ്യകളിൽ പെൺകുട്ടികൾക്കുള്ള സെക്കൻഡറി സ്കൂളുകൾ അടച്ച് പൂട്ടിക്കഴിഞ്ഞു. സർക്കാർ ജോലികളിൽ നിന്നും സ്ത്രീകളെ ഒഴിവാക്കി. അതുപോലെ പുറത്തിറങ്ങുമ്പോൾ സ്ത്രീകൾ ആകെ മൂടുന്ന വസ്ത്രം തന്നെ ധരിക്കണം എന്നും നിർദ്ദേശമുണ്ട്.

‘അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾ, ഇപ്പോൾ സ്ത്രീവിരുദ്ധരും, സ്ത്രീകളെ മനുഷ്യരായി അംഗീകരിക്കാത്തവരുമായ ഒരു സംഘത്തിന്റെ കീഴിലാണുള്ളത്’ എന്ന് അഫ്ഗാൻ അഭിഭാഷകയും അഫ്ഗാനിസ്ഥാൻ സ്വതന്ത്ര മനുഷ്യാവകാശ കമ്മീഷനിലെ മുൻ കമ്മീഷണറുമായ റസിയ സയാദ് മനുഷ്യാവകാശ കൗൺസിലിൽ പറഞ്ഞു.അഫ്​ഗാനിലെ സ്ത്രീകളുടേയും കുട്ടികളുടേയും അവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്ന സംവാദത്തിൽ മഹബൂബ പറഞ്ഞത് ‘അഫ്​ഗാനിലെ സ്ത്രീകളെന്ന നിലയിൽ തങ്ങൾ അവിടെ നിലനിൽക്കുന്നത് പോലുമില്ല, തങ്ങൾ എല്ലായിടത്ത് നിന്നും തുടച്ചു മാറ്റപ്പെടുകയാണ്’ എന്നാണ്.

ഈ സാഹചര്യം മാറ്റുന്നതിനും സ്ത്രീകളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനും യു എൻ ഇടപെടണം എന്നും അവർ ആവശ്യപ്പെട്ടു. ‘പ്ലീസ്, നിങ്ങളോട് ഞങ്ങൾ യാചിക്കുകയാണ്. എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ ഇപ്പോൾ ചെയ്യൂ. വെറുതെ സംസാരിച്ച് നിന്നത് കൊണ്ട് കാര്യമില്ല. അഫ്​ഗാന്റെ കാര്യത്തിൽ എന്തെങ്കിലും സംസാരിക്കുക എന്നാൽ വളരെ കുറഞ്ഞ കാര്യമാണ്. പകരം ചെയ്യാനുള്ളത് ചെയ്തേ തീരൂ’ എന്നും മഹബൂബ പറഞ്ഞു.അഫ്​ഗാനിലെ സാഹചര്യം മനസിലാക്കുന്നതിനും സ്ത്രീകളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനും വിദ​ഗ്ദ്ധരടങ്ങിയ ഒരു സംഘം രൂപീകരിക്കണമെന്നും സാഹചര്യങ്ങൾ വിലയിരുത്തണമെന്നും അവർ ആവശ്യപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തെരുവ് നായ പ്രശ്നം: ഹോട്ട്സ്പോട്ടുകൾ കണ്ടെത്തും,ആരോഗ്യ മൃഗ സംരക്ഷണ വകുപ്പുകൾ കണക്കെടുക്കും

Next Post

മലയാളി അത്‌ലറ്റ് പി യു ചിത്ര വിവാഹിതയാകുന്നു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മലയാളി അത്‌ലറ്റ് പി യു ചിത്ര വിവാഹിതയാകുന്നു

മലയാളി അത്‌ലറ്റ് പി യു ചിത്ര വിവാഹിതയാകുന്നു

കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ സമരം രണ്ടാഴ്ച പിന്നിട്ടു ; ആവശ്യം പരി?ഗണിക്കാതെ സര്‍ക്കാര്‍

ഓണത്തിന് റെക്കോര്‍ഡ് കളക്ഷൻ നേടി കെഎസ്ആർടിസി; ടാർജറ്റ് ഭേദിച്ചു, തിങ്കളാഴ്ചത്തെ വരുമാനം 8.4 കോടി രൂപ

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; ഗുണ്ടാ തലവന്‍ അറസ്റ്റില്‍

കതിരൂർ മനോജ് വധക്കേസ് പ്രതി സിനിൽ കവർച്ച കേസിൽ അറസ്റ്റിൽ

അട്ടപ്പാടി മധു കേസ് : സിബിഐ അന്വേഷണം വേണമെന്ന് കുടുംബം ; ഹൈക്കോടതിയെ സമീപിക്കും

കൂറുമാറ്റം തുടരുന്നു ; അട്ടപ്പാടി മധു കേസിൽ ഇരുപത്തിയേഴാം സാക്ഷിയും കൂറുമാറി, മൊഴിയിൽ ഉറച്ച് 25, 26 സാക്ഷികൾ

സ്ത്രീ ശക്തി SS- 330 ലോട്ടറി ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം 75 ലക്ഷം

സ്ത്രീ ശക്തി SS- 330 ലോട്ടറി ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം 75 ലക്ഷം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021