• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മുന്നറിയിപ്പ് കൂടാതെ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്; വലച്ചത് ജനങ്ങളെ

by Web Desk 06 - News Kerala 24
August 24, 2023 : 6:14 am
in Kerala, News
Reading Time: 1 min read
0
A A
0
ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ ഏപ്രില്‍ 1 മുതല്‍ സര്‍വീസ് നിര്‍ത്തും ; ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍

തൃശൂര്‍: മുന്നറിയിപ്പില്ലാതെയുള്ള സ്വകാര്യ ബസ് മിന്നല്‍ പണിമുടക്ക് ജനങ്ങളെ വലച്ചു. സമയക്രമത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊടുങ്ങല്ലൂര്‍ – തൃശൂര്‍ റൂട്ടില്‍ സ്വകാര്യ ബസ് തൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക്. ഇന്നലെ രാവിലെ എട്ടിന് തുടങ്ങിയ പണിമുടക്ക് ജോലിക്ക് പോകുന്നവരേയും വിദ്യാര്‍ഥികളേയും വലച്ചു. പരീക്ഷകള്‍ നടക്കുന്ന സമയമായതിനാല്‍ വിദ്യാര്‍ഥികളില്‍ പലരും ഇരുചക്ര വാഹനങ്ങളില്‍ കയറിയും ഓട്ടോറിക്ഷകളിലുമാണ് സ്‌കൂളുകളിലെത്തിയത്.

കണിമംഗലം റോഡ് പണി നടക്കുന്നതിനാല്‍ റൂട്ടില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതുമൂലം കണിമംഗലം പാലത്തില്‍ നിന്ന് വലത്തോട്ടു തിരിഞ്ഞ് ചിയ്യാരം വഴിക്കാണ് ബസുകള്‍ സര്‍വീസ് നടത്തിയിരുന്നത്. അതിനാലുണ്ടാകുന്ന സമയനഷ്ടം പരിഹരിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍പ്പ് സിഐയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ധാരണയായിരുന്നു. ശക്തന്‍ സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെടുന്ന ബസുകള്‍ മൂന്ന് മിനിറ്റ് മുമ്പ് പുറപ്പെട്ട് സര്‍വീസ് നടത്തി സമയനഷ്ടം പരിഹരിക്കണമെന്നായിരുന്നു ധാരണ.

എന്നാല്‍ ഇപ്രകാരം സര്‍വീസ് നടത്താന്‍ ചില ബസ് തൊഴിലാളികള്‍ തയാറായില്ല. ഇതാണ് മിന്നല്‍ പണിമുടക്കിലേക്ക് നയിച്ചത്. പണിമുടക്കിനെ തുടര്‍ന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്റ്റാന്‍ഡിലെത്തി തൊഴിലാളികളുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. ബസുടമകള്‍ സര്‍വീസ് നടത്താന്‍ സമ്മതിച്ചെങ്കിലും തൊഴിലാളികള്‍ തയാറായില്ല. നേരത്തെ സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെടുമ്പോള്‍ പല ബസുകള്‍ക്കും ഉള്‍പ്രദേശങ്ങളില്‍നിന്നുള്ള ബസുകളിലെത്തി തൃശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ട് ബസുകളില്‍ കയറുന്നയാളുകളെ നഷ്ടപ്പെടുന്നുവെന്നാണ് ഒരു കൂട്ടം ബസ് തൊഴിലാളികളുടെ ആരോപണം. നേരത്തെ സ്റ്റാന്‍ഡില്‍നിന്നു പുറപ്പെടാതിരുന്നാല്‍ സമയക്രമം പാലിക്കാന്‍ അമിതവേഗത്തില്‍ ബസ് ഓടിക്കേണ്ടിവരുമെന്നും ഇതപകടത്തിനും പൊലീസ് നടപടികള്‍ക്കും ഇടയാക്കുമെന്നുമാണ് മറുപക്ഷം ആരോപിക്കുന്നത്.

യാത്രാക്ലേശം പരിഹരിക്കാന്‍ പൊലീസ് ഇടപെട്ട് കെഎസ്ആര്‍ടിസി ബസുകള്‍ ശക്തന്‍ സ്റ്റാന്‍ഡില്‍നിന്ന് സര്‍വീസ് നടത്തി. ശക്തന്‍, കൊടുങ്ങല്ലൂര്‍ സ്റ്റാന്‍ഡുകളില്‍ ബസ് കയറാനെത്തിയവര്‍ പണിമുടക്കിനെ തുടര്‍ന്ന് വലഞ്ഞു. കാര്യമറിയാതെ രാവിലെ നിരവധിയാളുകളാണ് ഈ റൂട്ടിലെ ബസ് സ്റ്റോപ്പുകളില്‍ കാത്തുനിന്നിരുന്നത്. ചേര്‍പ്പ് ഭാഗത്തുനിന്നുള്ളവര്‍ക്ക് തൃപ്രയാര്‍ ബസുകള്‍ സര്‍വീസ് നടത്തിയത് തുണയായി. ഇതുമൂലം ഈ റൂട്ടിലൂടെ മറ്റു സ്ഥലങ്ങളിലേക്കു തിരിഞ്ഞുപോകുന്ന ബസുകളില്‍ വന്‍തിരക്ക് അനുഭവപ്പെട്ടു. ഒടുവില്‍ പണിമുടക്ക് പ്രശ്‌നം പരിഹരിക്കാന്‍ ഇന്നലെ ഉച്ചതിരിഞ്ഞു രണ്ടിന് ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ബസ് തൊഴിലാളികളുടെ യോഗം വിളിച്ചു. ചര്‍ച്ചയെ തുടര്‍ന്ന് പണിമുടക്ക് പിന്‍വലിക്കാന്‍ തീരുമാനിച്ചു. ഇതോടെയാണ് മണിക്കൂറുകള്‍ നീണ്ട യാത്രാക്ലേശത്തിന് പരിഹാരമായത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്റ്റീൽ ട്യൂബുകൾക്കുള്ളിൽ വിദഗ്ധമായി ഒളിപ്പിച്ചു; പരിശോധനയില്‍ പിടിച്ചെടുത്തത് രണ്ട് കിലോഗ്രാം ഹെറോയിൻ

Next Post

അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി ആരെത്തും? ടെലിവിഷൻ സംവാദം തുടങ്ങുന്നു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി ആരെത്തും? ടെലിവിഷൻ സംവാദം തുടങ്ങുന്നു

അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി ആരെത്തും? ടെലിവിഷൻ സംവാദം തുടങ്ങുന്നു

നടി കേസില്‍ അന്വേഷണ വിവരം ചോരരുത് ; കര്‍ശന നിര്‍ദ്ദേശവുമായി ക്രൈംബ്രാഞ്ച് മേധാവി

തട്ടിപ്പ് നടന്നത് തിരുവനന്തപുരത്ത്; അതിർത്തികൾ കടന്ന് ഹരിയാനയിലേക്ക് പോലീസ്, കണ്ണികളെ കുടുക്കാൻ വലവിരിച്ചു

ഭിന്നശേഷിക്കാരിയായ സര്‍ക്കാര്‍ ജീവനക്കാരിക്ക് വീടിന് സമീപത്തേക്ക് സ്ഥലം മാറ്റം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

എച്ച്ഐവി ബാധിതർ, പ്രതിമാസം സർക്കാർ നൽകുന്നത് 1000 രൂപ; 5 മാസമായി മുടങ്ങി, ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

വേനല്‍ ചൂട് ശക്തം; സൗദിയില്‍ പകല്‍ താപനില ഉയർന്നു, ചൂടിനൊപ്പം ഉഷ്ണക്കാറ്റും

ഇന്ന് പുറത്തിറങ്ങുന്നവര്‍ സൂക്ഷിക്കണേ; 9 ജില്ലകൾക്കും മുന്നറിയിപ്പ്, കടുത്ത ചൂട് അനുഭവപ്പെടും, ജാഗ്രത വേണം

ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തൊഴുത്തിൽ നിന്ന് അഴിഞ്ഞുപോയി; പശുവിനെ പിടിക്കുന്നതിനിടയില്‍ ഓലിയിൽ വീണു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021