തിരുവനന്തപുരം : യുദ്ധത്തെ തുടർന്നു പഠനം മുടങ്ങിയ യുക്രെയ്നിലെ ഇന്ത്യൻ വിദ്യാർഥികൾക്ക് ആശ്വാസമാകുന്ന തീരുമാനവുമായി റഷ്യ. യുക്രെയ്നിൽനിന്ന് ഇന്ത്യയിലേക്കു മടങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ വിദ്യാർഥികൾക്ക് റഷ്യയിലെ സർവകലാശാലകളിൽ പഠനം തുടരാൻ അവസരം ഒരുക്കുമെന്ന് ഇന്ത്യയിലെ റഷ്യൻ ഉപസ്ഥാനപതി റോമൻ ബാബുഷ്കിൻ പറഞ്ഞു.
നൂറുകണക്കിനു വിദ്യാർഥികൾക്ക് ആശ്വാസമാകുന്ന തീരുമാനമാണിത്. വിദ്യാർഥികളുടെ പഠനം സംബന്ധിച്ച് നോര്‍ക്ക സിഇഒയുമായി പ്രാഥമിക ചര്‍ച്ചകള്‍ നടന്നു. പഠനം മുടങ്ങിയ കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് തിരുവനന്തപുരത്തെ റഷ്യന്‍ കോണ്‍സുലേറ്റിനെ സമീപിക്കാനാകുമെന്ന് എംബസി വ്യക്തമാക്കി.