• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

നഖങ്ങളും പല്ലുകളും പൊട്ടുന്നു, കൂടെ ശരീരവേദനയും പതിവെങ്കില്‍ പരിശോധിക്കേണ്ടത്….

by Web Desk 04 - News Kerala 24
February 4, 2024 : 9:10 pm
in Health, Kerala, News
Reading Time: 1 min read
0
A A
0
നഖങ്ങളും പല്ലുകളും പൊട്ടുന്നു, കൂടെ ശരീരവേദനയും പതിവെങ്കില്‍ പരിശോധിക്കേണ്ടത്….

നിത്യജീവിതത്തില്‍ നാം പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ അനുഭവിക്കാറുണ്ട്. ഇതിനെല്ലാം പിന്നില്‍ കാരണങ്ങളുമുണ്ടാകാം. എന്നാല്‍ മിക്കപ്പോഴും ഇങ്ങനെ അനുഭവപ്പെടുന്ന ആരോഗ്യപ്രശ്നങ്ങളെയെല്ലാം അധികപേരും നിസാരമായി വിട്ടുകളയാറാണ് പതിവ്. പക്ഷേ ഇവയെല്ലാം നിസാരമാക്കി തള്ളിക്കളയുമ്പോള്‍ ഇവയിലേക്ക് നയിക്കുന്ന കാരണം നമ്മുടെ ഉള്ളില്‍ പിന്നെയും ശക്തമാവുകയാണ് ചെയ്യുന്നത്.

നമുക്കറിയാം, ശരീരത്തിന്‍റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കും അവയവങ്ങളുടെ ആരോഗ്യത്തിനും നിലനില്‍പിനുമെല്ലാമായി പല ഘടകങ്ങളും നമുക്ക് ആവശ്യമാണ്. വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിങ്ങനെയെല്ലാം. ഇവയുടെ കുറവ് ആരോഗ്യത്തെ ബാധിക്കും. പക്ഷേ പലപ്പോഴും നാമിത് സമയത്തിന് തിരിച്ചറിയണമെന്നില്ല. എന്തെങ്കിലും ഗൗരവതരമായ പ്രശ്നങ്ങള്‍ വരുമ്പോള്‍ മാത്രമാണ് വളരെ വൈകി ഇതെല്ലാം തിരിച്ചറിയുക.

ഇതുപോലെ കാത്സ്യം കുറയുമ്പോള്‍ കാണാവുന്ന ചില പ്രശ്നങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ആദ്യമേ തന്നെ ഇതിന് പരിഹാരം കാണാനായാല്‍ കൂടുതല്‍ സങ്കീര്‍ണതകള്‍ ഒഴിവാക്കാവുന്നതേയുള്ളൂ. ഇത്തരത്തില്‍ കാത്സ്യം കുറവുണ്ടാകുമ്പോള്‍ ആദ്യമേ കാണുന്ന ലക്ഷണങ്ങള്‍…

ഒന്ന്…
പേശീവേദനയാണ് ഇതിന്‍റെ ഒരു ലക്ഷണം. കാത്സ്യം കുറയുമ്പോള്‍ അത് പേശികളില്‍ ബലക്ഷയമുണ്ടാകുന്നതിലേക്ക് നയിക്കുന്നു. ഇതിന്‍റെ ഭാഗമായാണ് പേശീവേദന അനുഭവപ്പെടുന്നത്. വേദനയ്ക്കൊപ്പം തന്നെ തളര്‍ച്ചയും നേരിടാം.

രണ്ട്…

തുടര്‍ച്ചയായ വിറയലും അതുപോലെ മരവിപ്പും – പ്രത്യേകിച്ച് കൈകാല്‍ വിരലുകളില്‍ അനുഭവപ്പെടുന്നതും കാത്സ്യം കുറവ് മൂലമാകാം. കാരണം കാത്സ്യം കുറയുമ്പോള്‍ അത് നാഡികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. ഇതുമൂലമാണ് വിറയലും മരവിപ്പുമെല്ലാമുണ്ടാകുന്നത്.

മൂന്ന്…

എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തെയും കാത്സ്യം കുറവ് ബാധിക്കും. ഇത് മിക്കവാറും പേര്‍ക്ക് അറിയാവുന്ന കാര്യമാണ്. എങ്കിലും പല്ലുകള്‍ പൊട്ടുമ്പോഴോ, പല്ലിലെ ഇനാമല്‍ നഷ്ടപ്പെട്ടുപോകുമ്പോഴോ പല്ലില്‍ പോട് വീഴുമ്പോഴോ ഒന്നും ഇത് പരിശോധിക്കാൻ മുതിരില്ല എന്നതാണ് സത്യം. മോണ രോഗത്തിലേക്കും കാത്സ്യം കുറവ് നയിക്കാം.

നാല്…

എല്ലിന്‍റെ കാര്യം പറഞ്ഞതുപോലെ തന്നെ നഖങ്ങളുടെ ആരോഗ്യത്തെയും കാത്സ്യം കുറവ് ബാധിക്കും. ഇതും മിക്കവര്‍ക്കും അറിയാവുന്നതാണ്. നഖങ്ങള്‍ പൊട്ടിപ്പോവുക, നഖങ്ങളുടെ ആകൃതി നഷ്ടപ്പെടുക എന്നിങ്ങനെയുള്ള പ്രശ്നങ്ങളഅ‍ ഇതുമൂലം കാണാം. നഖത്തിനൊപ്പം തന്നെ സ്കിന്നും കാത്സ്യം കുറവ് മൂലം ബാധിക്കപ്പെടുന്നു. ഡ്രൈ സ്കിൻ ആണ് ഇതിന്‍റെ പ്രധാനപ്പെട്ടയൊരു ലക്ഷണം.

അഞ്ച്…

നെഞ്ചിടിപ്പില്‍ വ്യത്യാസം വരുന്നതും കാത്സ്യം കുറവ് മൂലമാകാം. എന്നാലിത് പെട്ടെന്ന് തന്നെ ഡോക്ടറെ കണ്ട് പരിശോധിക്കേണ്ട കാര്യമാണ്. കാരണം ഹൃദ്രോഗങ്ങളുടെ ഭാഗമായും നെഞ്ചിടിപ്പില്‍ വ്യത്യാസം കാണാം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കിവിപ്പഴം കഴിച്ചാൽ ലഭിക്കും ഈ ​ഗുണങ്ങൾ

Next Post

ആരതി പൊടി ഗായിക; ‘ഒരു സ്മാർട്ട് ഫോൺ പ്രണയം’ വരുന്നു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ആരതി പൊടി ഗായിക; ‘ഒരു സ്മാർട്ട് ഫോൺ പ്രണയം’ വരുന്നു

ആരതി പൊടി ഗായിക; 'ഒരു സ്മാർട്ട് ഫോൺ പ്രണയം' വരുന്നു

വീട്ടിൽ നിർത്തിയിട്ട സ്കൂട്ടർ തീവെച്ച് നശിപ്പിച്ച് അജ്ഞാതൻ; സിസിടിവി ദൃശ്യങ്ങൾ, അന്വേഷണം തുടങ്ങി പൊലീസ്

വീട്ടിൽ നിർത്തിയിട്ട സ്കൂട്ടർ തീവെച്ച് നശിപ്പിച്ച് അജ്ഞാതൻ; സിസിടിവി ദൃശ്യങ്ങൾ, അന്വേഷണം തുടങ്ങി പൊലീസ്

‘ബുർഖ ധരിച്ച് 31കാരി സ്വന്തം വീട്ടിലെത്തിയത് ഒറ്റ കാര്യത്തിന്’, മകളെ തിരിച്ചറിഞ്ഞതോടെ ഞെട്ടി മാതാവ്, അറസ്റ്റ്

'ബുർഖ ധരിച്ച് 31കാരി സ്വന്തം വീട്ടിലെത്തിയത് ഒറ്റ കാര്യത്തിന്', മകളെ തിരിച്ചറിഞ്ഞതോടെ ഞെട്ടി മാതാവ്, അറസ്റ്റ്

ഏക ഉപജീവനമാർ​ഗം; ബാക്കി വന്നത് 30 ലോട്ടറി ടിക്കറ്റ്, നിരാശ, കച്ചവടക്കാരനെ കൈവിടതെ ഭാ​ഗ്യദേവത !

ഏക ഉപജീവനമാർ​ഗം; ബാക്കി വന്നത് 30 ലോട്ടറി ടിക്കറ്റ്, നിരാശ, കച്ചവടക്കാരനെ കൈവിടതെ ഭാ​ഗ്യദേവത !

ഇന്ത്യയുടെ ശമ്പളം വാങ്ങി, ‘പണി’ എടുത്തത് പാകിസ്ഥാന് വേണ്ടി; ഒടുവിൽ ചാരനെ കുടുക്കിയത് തീവ്രവാദ വിരുദ്ധ സ്ക്വാഡ്

ഇന്ത്യയുടെ ശമ്പളം വാങ്ങി, 'പണി' എടുത്തത് പാകിസ്ഥാന് വേണ്ടി; ഒടുവിൽ ചാരനെ കുടുക്കിയത് തീവ്രവാദ വിരുദ്ധ സ്ക്വാഡ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021