• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വിപണി പിടിക്കാൻ ഓൺലൈൻ വ്യാപാരവുമായി സപ്ലൈകോ

by Web Desk 01 - News Kerala 24
December 7, 2021 : 1:01 pm
in Kerala, News
Reading Time: 1 min read
0
A A
0
വിപണി പിടിക്കാൻ ഓൺലൈൻ വ്യാപാരവുമായി സപ്ലൈകോ

തൃശൂർ: വിപണി പിടിച്ചടക്കാൻ ഓൺലൈൻ വ്യാപാരവുമായി സിവിൽ സപ്ലൈസ് കോർപറേഷൻ (സപ്ലൈകോ) രംഗത്ത്. വില പിടിച്ചുനിർത്താൻ മൊബൈൽ മാവേലി സ്റ്റോറുകൾ തുടങ്ങിയതിന് പിന്നാലെയാണ് ഓൺലൈൻ വ്യാപാരവുമായി വിപണിയിൽ ഇടപെടുന്നത്. ഓൺലൈൻ വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം പരീക്ഷണാർഥം ഈമാസം 11ന് തൃശൂരിൽ നടക്കും. തൃശൂർ പീപ്പിൾ ബസാറിലും ഒല്ലൂരിലെയും മണ്ണുത്തിയിലെയും സൂപ്പർമാർക്കറ്റുകളിലും റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം നിർവഹിക്കും. വലിയ വിജയം കണ്ടില്ലെങ്കിലും ലോക്ഡൗൺ കാലത്ത് നടത്തിയ ഓൺലൈൻ വ്യാപാരം ശാസ്ത്രീയമായി പുനർവിന്യസിക്കുകയാണ് ചെയ്യുന്നത്. കൊഴിഞ്ഞുപോയ ഉപഭോക്താക്കളെ തിരിച്ചുകൊണ്ടുവരികയാണ് പ്രധാന ലക്ഷ്യം. കാലഘട്ടത്തിന് അനുസരിച്ച വിൽപന തന്ത്രത്തിനൊപ്പം പുതുതലമുറയെ ആകർഷിക്കാൻ കൂടിയുള്ള പദ്ധതിയാണിത്.

വിൽപന ശാലകളിലുണ്ടായ നഷ്ടം കുറക്കുക കൂടി ലക്ഷ്യമുണ്ട്. സൈപ്ല കേരള എന്ന ആപ്പ് ഉപയോഗിച്ചാണ് ഓൺലൈൻ സംവിധാനം നടപ്പാക്കുക. മിൽമ, മത്സ്യഫെഡ്, ഹോട്ടികോർപ്പ് അടക്കം വിവിധ സ്ഥാപനങ്ങളുടെ ഉൽപന്നങ്ങളും ഇതിലൂടെ വാങ്ങാനാവും. സപ്ലൈകോയുടെ സ്വന്തം ബ്രാൻഡായ ശബരി സാധനങ്ങളും നോൺ സബ്സിഡി സാധനങ്ങളും ജനങ്ങൾക്ക് ഇതിലൂടെ വാങ്ങാനാവും. അതേ സമയം സബ്സിഡി സാധനങ്ങൾ ഓൺലൈനായി ലഭിക്കില്ല. സബ്സിഡി വിൽപനയിലുള്ള നിബന്ധനകളാണ് ഇതിന് സാധ്യമാവാത്ത സാഹചര്യം സൃഷ്ടിക്കുന്നത്. ഇത് മറികടക്കാനാവശ്യമായ സജ്ജീകരണങ്ങൾ പിന്നാലെ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഓൺലൈൻ ഓർഡർ ലഭിക്കുന്ന സാധനങ്ങൾ ബിഗ് സോഫ്റ്റ് കമ്പനിയുമായി ചേർന്നാണ് വീട്ടിൽ എത്തിക്കുന്നത്. നാല് കിലോമീറ്റർ ചുറ്റളവിൽ 35 രൂപ നിരക്കിലാണ് ഇതിന് തുക ഈടാക്കുന്നത്. കൂടുതൽ കിലോമീറ്ററിന് 100 രൂപയിൽ കൂടാത്ത തുകയും വീട്ടീൽ എത്തിക്കാൻ വാങ്ങും. ഓൺലൈനിൽ സാധനങ്ങൾ വാങ്ങുന്നവർക്ക് ഉദ്ഘാടന ഓഫറായി അഞ്ച് ശതമാനം കിഴിവ് ലഭിക്കും. 1000 രൂപക്ക് സാധനം വാങ്ങുന്നവർക്ക് ഒരു പാക്കറ്റ് ആട്ടയും 2000 രൂപക്ക് വാങ്ങുന്നവർക്ക് 250 ഗ്രാം ശബരി ചായപ്പൊടിയും 5000 രൂപക്ക് ശബരി വെളിച്ചെണ്ണയും സൗജന്യമായി നൽകും. മൂന്ന് വിൽപനശാലകളിലെ പ്രവർത്തനം വിലയിരുത്തിയതിന് പിന്നാലെ ഇതര ജില്ലകളിലും ഓൺലൈൻ വ്യാപാരത്തിന് തുടക്കമിടും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വഖഫ് ബോർഡ് : മുസ്ലിം ലീഗ് സമരം തുടരുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ

Next Post

വാഹന മോഷണക്കേസ് പ്രതി പിടിയിൽ

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
വാഹന മോഷണക്കേസ് പ്രതി പിടിയിൽ

വാഹന മോഷണക്കേസ് പ്രതി പിടിയിൽ

തോന്നും പോലെ വലിക്കല്ലേ ,  കൈ പൊള്ളും !  എടിഎം വഴിയുള്ള പണം പിൻവലിക്കൽ നിരക്ക് കൂടുന്നു

തോന്നും പോലെ വലിക്കല്ലേ , കൈ പൊള്ളും ! എടിഎം വഴിയുള്ള പണം പിൻവലിക്കൽ നിരക്ക് കൂടുന്നു

പെണ്‍കുട്ടികളെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് നഗ്ന ഫോട്ടോ ചമച്ച് ഭീഷണി  :   രണ്ടു പേർ അറസ്റ്റിൽ

പെണ്‍കുട്ടികളെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് നഗ്ന ഫോട്ടോ ചമച്ച് ഭീഷണി : രണ്ടു പേർ അറസ്റ്റിൽ

പുതിയ ഇ സ്‍കൂട്ടറുമായി ബൗൺസ് ഇൻഫിനിറ്റി

പുതിയ ഇ സ്‍കൂട്ടറുമായി ബൗൺസ് ഇൻഫിനിറ്റി

വിദ്യാർത്ഥികൾ തമ്മിലടിച്ചു  ;  സഹികെട്ട നാട്ടുകാർ ചൂരലെടുത്തു

വിദ്യാർത്ഥികൾ തമ്മിലടിച്ചു ; സഹികെട്ട നാട്ടുകാർ ചൂരലെടുത്തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021