ദില്ലി : ഇന്ത്യൻ പോലീസ് സർവീസിലെ ഭിന്നശേഷിക്കാരുടെ വിലക്ക് പുന;പരിശോധിക്കാൻ സുപ്രീം കോടതി നിർദ്ദേശം .IPS, DANIPS, IRPFS സർവീസുകളിലെ ഭിന്നശേഷിക്കാർക്കുള്ള വിലക്ക് പുനപ്പരിശോധിക്കണമെന്ന് സുപ്രീം കോടതി. കേന്ദ്രത്തിനാണ് സുപ്രീം കോടതി നിർദേശം നൽകിയത്. 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ള ആളുകളെ IPS അടക്കം സർവീസുകളിൽ പരിഗണിച്ചിരുന്നില്ല 2016ലെ ഭിന്നശേഷി നിയമപ്രകാരം തീരുമാനം പുനപ്പരിശോധിക്കാനാണ് നിർദേശം.