സുല്‍ത്താന്‍ബത്തേരി : അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ നാലിടത്തും ബിജെപി വിജയിച്ചത് ജനങ്ങളുടെ വിജയമാണെന്ന് സുരേഷ് ഗോപി എംപി. സാധാരണക്കാരുടെ അടുത്ത് എത്തിയാണ് ബിജെപി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിജയം ഉറപ്പിച്ചതെന്ന് സുരേഷ് ഗോപി പറഞ്ഞു. സുല്‍ത്താന്‍ ബത്തേരിയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച് സംസാരിക്കുകയായിരുന്നു ബിജെപി രാജ്യസഭ എംപി കൂടിയായ സുരേഷ് ഗോപി. യുപിയില്‍ നിന്നും ഭയന്നോടി വയനാട്ടില്‍ അഭയം തേടിയ രാഹുല്‍ ഗാന്ധി എന്ത് പ്രവര്‍ത്തനമാണ് ഇവിടെ നടത്തുന്നതെന്ന് ജനം തിരിച്ചറിയണമെന്നും സുരേഷ് ഗോപി പറഞ്ഞു. ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് വിജയം അദ്ദേഹം ജില്ലയിലെ ബി.ജെ.പി. പ്രവർത്തകർക്കൊപ്പം മധുരം പങ്കുവെച്ചാണ് ആഘോഷിച്ചത്.
ബത്തേരിയിൽ നടന്ന ആഹ്ലാദപ്രകടനത്തിനും എം.പി. നേതൃത്വം നൽകി. ബി.ജെ.പി. സംസ്ഥാന വക്താവ് സന്ദീപ് വാര്യർ, ജില്ലാപ്രസിഡന്റ് കെ.പി. മധു തുടങ്ങി സംസ്ഥാന, ജില്ല നേതാക്കള്‍ പങ്കെടുത്തു.