കൊച്ചി : സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ കേസില്‍ ഹാജരാകുന്നതിൽനിന്ന് പിന്തിരിയില്ലെന്ന് അഭിഭാഷകന് ആര്.കൃഷ്ണരാജ്. ‘അറസ്റ്റിന്റെ പേര് പറഞ്ഞു കേസിൽ ഹാജരാകുന്നതിൽനിന്ന് പിന്തിരിപ്പിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കരുതുന്നത് വ്യാമോഹമാണ്.
ഇത്തരം ഭീഷണികളെ ചങ്കൂറ്റത്തോടെ നേരിടുന്നു. കേസെടുത്ത് വിരട്ടാമെന്ന് പിണറായി കരുതേണ്ട. ഞാൻ വീട്ടിൽ തന്നെയുണ്ട്, അറസ്റ്റിനെ ഭയക്കുന്നില്ല’- കൃഷ്ണരാജ് മാധ്യമങ്ങളോട് പറഞ്ഞു. സ്വപ്നയ്ക്കു വേണ്ടി ഹൈക്കോടതിയിൽ ഹാജരായ അഭിഭാഷകനാണ് കൃഷ്ണരാജ്.