• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കൽ : കേന്ദ്ര നീക്കത്തിനെതിരെ പ്രമേയം പാസാക്കി തമിഴ്നാട് നിയമസഭ

by Web Desk 04 - News Kerala 24
October 18, 2022 : 4:16 pm
in Kerala, News
Reading Time: 1 min read
0
A A
0
ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കൽ : കേന്ദ്ര നീക്കത്തിനെതിരെ പ്രമേയം പാസാക്കി തമിഴ്നാട് നിയമസഭ

ചെന്നൈ: ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പ്രമേയം പാസാക്കി തമിഴ്നാട് നിയമസഭ. എല്ലാ ഭാഷകളെയും തുല്യതയോടെ കാണണമെന്ന് കേന്ദ്ര സർക്കാറിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ് പ്രമേയം അവതരിപ്പിച്ചത്.ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുള്ള നീക്കങ്ങളിൽ നിന്ന് കേന്ദ്രം പിന്മാറണമെന്ന് ആവശ്യപ്പെട്ട് എം.കെ സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിയമസഭയിൽ തമിഴ്നാട് സർക്കാർ പ്രത്യേക പ്രമേയം പാസാക്കിയത്.

ഹിന്ദിയെ പ്രോത്സാഹിപ്പിക്കാനുള്ള തുടർച്ചയായ ശ്രമങ്ങൾ വിവിധ ഭാഷകളിലും സംസ്‌കാരങ്ങളിലുമുള്ള ആളുകളുടെ സാഹോദര്യ വികാരത്തെ ഇല്ലാതാക്കുമെന്നും രാജ്യത്തിന്റെ​ അഖണ്ഡതക്ക് ഹാനികരമാണെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമം രാജ്യത്തെ ഭിന്നിപ്പിക്കും. ഭരണഘടനയുടെ ഫെഡറൽ തത്വങ്ങൾക്ക് എതിരായ ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഇന്ത്യയുടെ ബഹുഭാഷ സംസ്കാരം ജനാധിപത്യത്തിന്‍റെ ഉജ്വല മാതൃകയാണ്. വൈവിധ്യങ്ങളെ കേന്ദ്ര സർക്കാർ അംഗീകരിക്കണം. എല്ലാ ഭാഷകൾ സംസാരിക്കുന്നവർക്കും തുല്യാവസരം ലഭിക്കണം. എട്ടാം ഷെഡ്യൂളിലെ എല്ലാ ഭാഷകളെയും ഔദ്യോഗിക ഭാഷകളായി അംഗീകരിക്കണം. ഇംഗ്ലീഷിന്‍റെ ഔദ്യോഗിക ഉപയോഗം ഉറപ്പാക്കുമെന്ന മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്‍റെ ഉറപ്പ് പാലിക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.

ഹിന്ദി ഭാഷ വിഷയത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വലിയ പ്രതിഷേധമാണ് രൂപപ്പെടുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കേരള മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഹിന്ദിവത്കരണത്തിന്റെ ഭാഗമായി ഹിന്ദിയിലുള്ള എം.ബി.ബി.എസ് ഒന്നാം വർഷ പാഠപുസ്തകങ്ങൾ കേന്ദ്രമന്ത്രി അമിത് ഷാ കഴിഞ്ഞദിവസം മധ്യപ്രദേശിൽ പ്രകാശനം ചെയ്തിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം വെെകിട്ട് ആറിന്

Next Post

മൂന്ന് ജില്ലകളിലെ പൊലീസ് കോൺസ്റ്റബിൾ തസ്തികയുടെ കായിക ക്ഷമതാ പരീക്ഷ മാറ്റിവെച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മൂന്ന് ജില്ലകളിലെ പൊലീസ് കോൺസ്റ്റബിൾ തസ്തികയുടെ കായിക ക്ഷമതാ പരീക്ഷ മാറ്റിവെച്ചു

മൂന്ന് ജില്ലകളിലെ പൊലീസ് കോൺസ്റ്റബിൾ തസ്തികയുടെ കായിക ക്ഷമതാ പരീക്ഷ മാറ്റിവെച്ചു

സാമൂഹിക മാധ്യമങ്ങളില്‍ മോശം പെരുമാറ്റം; സ്വകാര്യ സ്‌കൂള്‍ അധ്യാപകനെ പിരിച്ചുവിട്ടു

സാമൂഹിക മാധ്യമങ്ങളില്‍ മോശം പെരുമാറ്റം; സ്വകാര്യ സ്‌കൂള്‍ അധ്യാപകനെ പിരിച്ചുവിട്ടു

‘മുന്‍പും ഷാഫി കൊലപാതകം നടത്തി’, മനുഷ്യ മാംസം വില്‍പ്പന നടത്തിയതായി ഷാഫി പറഞ്ഞെന്നും ലൈല പൊലീസിനോട്

'മുന്‍പും ഷാഫി കൊലപാതകം നടത്തി', മനുഷ്യ മാംസം വില്‍പ്പന നടത്തിയതായി ഷാഫി പറഞ്ഞെന്നും ലൈല പൊലീസിനോട്

നോക്കുകൂലി അതിക്രമം വീണ്ടും; തിരുവനന്തപുരത്ത് വീട്ടുപണിക്കെത്തിച്ച ടൈൽ വീട്ടമ്മയെ കൊണ്ട് ഒറ്റയ്ക്ക് ഇറക്കിച്ചു

നോക്കുകൂലി അതിക്രമം വീണ്ടും; തിരുവനന്തപുരത്ത് വീട്ടുപണിക്കെത്തിച്ച ടൈൽ വീട്ടമ്മയെ കൊണ്ട് ഒറ്റയ്ക്ക് ഇറക്കിച്ചു

വയനാട്ടിൽ കുളത്തിൽ കുളിക്കാനിറങ്ങിയ 2 വിദ്യാർഥികൾ മുങ്ങിമരിച്ചു

വയനാട്ടിൽ കുളത്തിൽ കുളിക്കാനിറങ്ങിയ 2 വിദ്യാർഥികൾ മുങ്ങിമരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021