തിരുവനന്തപുരം : തമിഴ്നാട് തദ്ദേശ തിരഞ്ഞെടുപ്പില്‍ എഐസിസിയുടെ സീനിയര്‍ നിരീക്ഷകനായി രമേശ് ചെന്നിത്തലയെ നിയമിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെയും പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന്റെയും ചുമതല രമേശിനായിരിക്കും. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും ഹരിപ്പാട് എംഎല്‍എയുമായ രമേശ് ചെന്നിത്തല നേരത്തെയും വിവിധ സംസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പ് ചുമതല വഹിച്ചിട്ടുണ്ട്. 21 കോര്പറേഷന്, 138 മുനിസിപ്പാലിറ്റി, 490 ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 19ന് ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ്. ഫെബ്രുവരി 22ന് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. കോണ്‍ഗ്രസ് പിന്തുണയോടെയാണ് ഡിഎംകെ സംസ്ഥാനം ഭരിക്കുന്നത്.