തിരുവനന്തപുരം∙ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങളുടെ വില വർധിപ്പിക്കാൻ സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം. രണ്ടു ലക്ഷം രൂപ വരെയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് രണ്ട് ശതമാനം വർധനയാണ് ഉണ്ടാവുക. അതേസമയം, കോൺട്രാക്റ്റ് ക്യാരേജ് സ്റ്റേറ്റ്, ക്യാരേജ് വാഹനങ്ങളുടെ നികുതിയിൽ 10 ശതമാനം കുറവ് വരുത്തി. പുതുതായി വാങ്ങുന്ന ഇലക്ട്രിക് മോട്ടർ ക്യാബ്, ഇലക്ട്രിക് ടൂറിസ്റ്റ് മോട്ടർ ക്യാബ് എന്നിവയ്ക്ക് നിലവിൽ 6 ശതമാനം മുതൽ 20 ശതമാനം വരെയാണ് ഒറ്റത്തവണ നികുതി. ഇത് വാഹന വിലയുടെ 5 ശതമാനമായി കുറച്ചു.
∙ പുതിയ മോട്ടർ കാറുകളുടെയും സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെയും നിരക്കിലെ മാറ്റം:
വില 5 ലക്ഷം വരെ – 1 ശതമാനം വർധന
വില 5–15 ലക്ഷം വരെ – 2 ശതമാനം വർധന
വില 15–20 ലക്ഷം വരെ –1 ശതമാനം വർധന
വില 20–30 ലക്ഷം വരെ – 1 ശതമാനം വർധന
30 ലക്ഷത്തിനു മുകളിൽ – 1ശതമാനം വർധന
340 കോടി അധികവരുമാനം പ്രതീക്ഷിക്കുന്നു
∙ പുതുതായി റജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളുടെ ഒറ്റത്തവണ സെസിലെ മാറ്റം:
ഇരുചക്രവാഹനം: 50 രൂപ 100 ആക്കി
ലൈറ്റ് മോട്ടർ വാഹനം: 100 രൂപ 200 ആക്കി
മീഡിയം മോട്ടർ വാഹനങ്ങൾ: 150 രൂപ 300 രൂപയാക്കി
ഹെവി മോട്ടർ വാഹനം: 250 രൂപ 500 രൂപയാക്കി