ബെയ്ജിങ്: ഏതാണ്ട് 1,15,34,567 രൂപ( 139,000 ഡോളർ) മൂല്യമുള്ള പൈതൃക ഗേഹം പകുതി വിലക്ക് വിറ്റ് മോട്ടോർ ബൈക്ക് വാങ്ങി ചൈനീസ് ബാലൻ. 18 കാരന്റെ കുടുംബം നിയമനടപടി സ്വീകരിച്ചതോടെ കച്ചവടം റദ്ദായി.മധ്യ ചൈനയിലെ ഹെനാൻ പ്രവിശ്യയിലാണ് സംഭവം. കോടതിയിലെത്തിയപ്പോഴാണ് സംഭവം വെളിച്ചത്തുവന്നത്. ഷിയോഹുവ എന്ന് പേരിലറിയപ്പെടുന്ന 18 കാരനും രണ്ട് വസ്തു ഇടപാടുകാരും തമ്മിലുള്ള കരാർ ശരിയായ രീതിയിലുള്ളതെന്ന് കോടതി കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ മുത്തശ്ശന്റെ പൈതൃക ഗേഹമാണിത്. മാതാപിതാക്കൾ മോട്ടോർ സൈക്കിൾ വാങ്ങി നൽകാത്തതിനാലാണ് കുട്ടി വസ്തു വിൽക്കാൻ തീരുമാനിച്ചത്. ഇക്കാര്യം രക്ഷിതാക്കളെ അറിയിച്ചതുമില്ല. നേരേ വസ്തു വിൽപന നടത്തുന്ന ഏജന്റുമാരെ സമീപിക്കുകയായിരുന്നു.
72000 ഡോളറിന് സ്വത്ത് വിൽക്കാനാണ് 18 കാരൻ സമ്മതിച്ചത്. എന്നാൽ ഏജന്റ് വൻ ലാഭത്തിന് ഇത് മറ്റൊരാൾ മറിച്ചുവിൽക്കുകയായിരുന്നു. ഇക്കാര്യത്തെ കുറിച്ച് അറിഞ്ഞ ഷിയോഹുവയുടെ അമ്മ ഇടപാട് നടത്തിയ ഏജൻറിനെ കണ്ട് വസ്തുഇടപാട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു. അതിന് അവർ തയാറാകാതെ വന്നപ്പോഴാണ് കോടതിയെ സമീപിച്ചത്.
18കാരന്റെ കുട്ടിത്ത സ്വഭാവത്തിൽ ആശ്ചര്യം കോടതി ആശ്ചര്യം പ്രകടിപ്പിക്കുകയായിരുന്നു ആദ്യം. എന്നാൽ തെറ്റായ രീതിയിലാണ് കച്ചവടം നടന്നതെന്ന് അമ്മ കോടതിയിൽ വാദിച്ചു. പിന്നീട് ഇടപാട് നടത്തിയ പേപ്പറുകളും 18കാരനും ഇടപാടുകാരും തമ്മിൽ നടത്തിയ സംഭാഷണങ്ങളും പരിശോധിച്ചപ്പോൾ അമ്മയുടെ വാദം ശരിയാണെന്ന് കോടതി കണ്ടെത്തി. തുടർന്ന് ഇടപാട് റദ്ദാക്കിയ കോടതി വസ്തു 18കാരന്റെ കുടുംബത്തിന് കൈമാറാനും ഉത്തരവിട്ടു.