• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

തെലങ്കാനയിൽ പല മണ്ഡലങ്ങളിലും കോൺഗ്രസിന് വോട്ടുചെയ്യാൻ ഉവൈസി അണികൾക്ക് നിർദേശം നൽകി

by Web Desk 04 - News Kerala 24
May 13, 2024 : 6:28 pm
in India, News
Reading Time: 1 min read
0
A A
0
തെലങ്കാനയിൽ പല മണ്ഡലങ്ങളിലും കോൺഗ്രസിന് വോട്ടുചെയ്യാൻ ഉവൈസി അണികൾക്ക് നിർദേശം നൽകി

ഹൈദരാബാദ്: തെലങ്കാനയിൽ ഇന്നു നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ പല മണ്ഡലങ്ങളിലും ബി.ജെ.പിയെ തോൽപിക്കുന്നതിനായി കോൺഗ്രസിന് വോട്ട് ചെയ്യണമെന്ന് ഹൈദരാബാദ് എം.പിയും ഓൾ ഇന്ത്യ മജ്‍ലിസേ ഇത്തിഹാദുൽ മുസ്‍ലിമീൻ (എ.ഐ.എം.ഐ.എം) അധ്യക്ഷനുമായ അസദുദ്ദീൻ ഉവൈസി തന്റെ അണികൾക്ക് നിർദേശം നൽകി. ഖിൽവത്തിൽ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കവേ ഉവൈസി ഇക്കാര്യം തുറന്നുപറഞ്ഞുവെന്ന് റിപ്പോർട്ട് ചെയ്തു.

ഭാരത രാഷ്ട്ര സമിതി (ബി.ആർ.എസ്) അധ്യക്ഷൻ കെ. ചന്ദ്രശേഖർ റാവുവിനെ പരാമർ​ശിച്ച ഉവൈസി, ഈ തെരഞ്ഞെടുപ്പ് നിങ്ങളെക്കുറിച്ചു​ള്ളതല്ലെന്നും മോദിയെ അധികാരത്തിൽനിന്ന് പുറത്താക്കാനുള്ളതാണെന്നും വിശദീകരിച്ചു. ‘നിങ്ങൾക്കത് മനസ്സിലാകുന്നില്ലെങ്കിൽ കാര്യങ്ങൾ ഞാൻ വ്യക്തമാക്കിത്തരാം. സെക്കന്തരാബാദിൽ തടിയനെയും (കോൺഗ്രസ് സ്ഥാനാർഥി ദാനം നാഗേന്ദ്ര) നിസാമാബാദിൽ നരച്ച മുടിയുള്ളവനെയും (കോൺഗ്രസ് സ്ഥാനാർഥി ജീവൻ റെഡ്ഡി) ചെവെല്ലയിൽ മെലിഞ്ഞവനെയും (ഡോ. രഞ്ജിത് റെഡ്ഡി) വിജയിപ്പിക്കുക. ഇപ്പറയുന്നത് നിങ്ങൾക്ക് മനസ്സിലാകുന്നുണ്ടോ? മഹബൂബ്‌നഗർ, ചെവെല്ല, സെക്കന്തരാബാദ്, മൽകാജ്ഗിരി, കരിംനഗർ, നിസാമാബാദ്, ആദിലാബാദ് എന്നിവിടങ്ങളിലെ ജനങ്ങളും മജ്‍ലിസ് അണികളും ബി.ജെ.പിയുടെ പരാജയത്തിനായി വോട്ട് ചെയ്യണം’ -ഉവൈസി വിശദീകരിച്ചു.

തെലങ്കാനയിലെ മുസ്‍ലിം കൂട്ടായ്മയായ യുനൈറ്റഡ് മുസ്‍ലിം ഫോറം (യു.എം.എഫ്) ഹൈദരാബാദ് മണ്ഡലത്തിൽ അഞ്ചാം തവണയും മത്സരിക്കുന്ന അസദുദ്ദീൻ ഉവൈസിയെയും ബാക്കി 16 മണ്ഡലങ്ങളിൽ കോൺഗ്രസിനെയും പിന്തുണക്കണമെന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്. ദേശീയ പാർട്ടിയെന്ന നിലയിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ വർഗീയ ശക്തികളെ പ്രതിരോധിക്കാനായാണ് കോൺഗ്രസിനെ പിന്തുണക്കുന്നതെന്ന് യു.എം.എഫ് നേതൃത്വം വിശദീകരിച്ചിരുന്നു. നാലാം ഘട്ടമായ ഇന്നാണ് തെലങ്കാന ബൂത്തിലെത്തിയത്.

കഴിഞ്ഞ തവണ ഒമ്പതു മണ്ഡലങ്ങളിൽ ബി.ആർ.എസ് ആണ് വിജയം നേടിയത്. ബി.ജെ.പി നാലു സീറ്റിൽ വിജയം നേടിയപ്പോൾ കോൺഗ്രസ് മൂന്നു സീറ്റിൽ വിജയിച്ചു. ഹൈദരാബാദ് സീറ്റിൽ എ.ഐ.എം.ഐ.എമ്മും. ഇക്കുറി സംസ്ഥാനത്ത് കോൺഗ്രസ് ഏറെ നേട്ടം കൊയ്യുമെന്നാണ് സർവേകൾ സൂചിപ്പിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വീണ ജോര്‍ജ് യു.എസ്. എംബസി മിനിസ്റ്റര്‍ കൗണ്‍സിലറുമായി ചര്‍ച്ച നടത്തി

Next Post

മലപ്പുറം ജില്ലയിൽ ഉപരിപഠനത്തിന് സീറ്റ് കുറവെന്ന ആരോപണം അവറ്റ്‍വമെന്ന് വി.ശിവൻകുട്ടി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മലപ്പുറം ജില്ലയിൽ ഉപരിപഠനത്തിന് സീറ്റ് കുറവെന്ന ആരോപണം അവറ്റ്‍വമെന്ന് വി.ശിവൻകുട്ടി

മലപ്പുറം ജില്ലയിൽ ഉപരിപഠനത്തിന് സീറ്റ് കുറവെന്ന ആരോപണം അവറ്റ്‍വമെന്ന് വി.ശിവൻകുട്ടി

പ്രശാന്ത് കിഷോറിനെതിരെ തെരഞ്ഞെടുപ്പ് കമീഷനിൽ പരാതിയുമായി വൈ.എസ്.ആർ കോൺഗ്രസ്

പ്രശാന്ത് കിഷോറിനെതിരെ തെരഞ്ഞെടുപ്പ് കമീഷനിൽ പരാതിയുമായി വൈ.എസ്.ആർ കോൺഗ്രസ്

മുംബൈയിൽ പൊടിക്കാറ്റ്; നിരവധി അപകടങ്ങൾ; കൂറ്റൻ പരസ്യ ബോർഡ് പെട്രോൾ പമ്പിന് മുകളിലേക്ക് വീണു

മുംബൈയിൽ പൊടിക്കാറ്റ്; നിരവധി അപകടങ്ങൾ; കൂറ്റൻ പരസ്യ ബോർഡ് പെട്രോൾ പമ്പിന് മുകളിലേക്ക് വീണു

സംസ്ഥാന സ്കൂൾ പ്രവേശനോത്സവം എറണാകുളം എളമക്കര ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ

സംസ്ഥാന സ്കൂൾ പ്രവേശനോത്സവം എറണാകുളം എളമക്കര ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ

മെട്രോ ഉദ്യോഗസ്ഥനെ മർദിച്ച സംഭവം; തമിഴ് പിന്നണി ഗായകൻ വേൽമുരുകൻ അറസ്റ്റിൽ

മെട്രോ ഉദ്യോഗസ്ഥനെ മർദിച്ച സംഭവം; തമിഴ് പിന്നണി ഗായകൻ വേൽമുരുകൻ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021