ബാങ്കോക്ക് : തായ്‌ലൻഡിലെ വടക്കുകിഴക്കൻ പ്രവിശ്യയിലെ നോഹ് ബുവ ലാംപുവിലുണ്ടായ വെടിവയ്പ്പിൽ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ 34 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇവരിൽ 22 പേർ കുട്ടികളാണ്. ഒരു ഡേ കെയർ സെന്ററിലാണ് വെടിവയ്പ്പുണ്ടായത്. അക്രമി ഉച്ചയോടെ ഡേ കെയർ സെന്ററിൽ എത്തിയപ്പോൾ കുറഞ്ഞത് 30 കുട്ടികൾ അവിടെ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.
മുൻ പൊലീസ് ഉദ്യോഗസ്ഥനാണ് വെടിവയ്പ്പ് നടത്തിയതെന്നാണ് വിവരം. കൂട്ടക്കൊലപാതകം നടത്തുന്നതിനു മുൻപ് ഇയാൾ സ്വന്തം ഭാര്യയെയു കുട്ടിയെയും കൊന്നുവെന്നും അതിനുശേഷം സ്വയം വെടിവച്ചു മരിച്ചുവെന്നുമാണ് വിവരം. സെന്ററിൽ എത്തിയ ഇയാൾ എട്ടുമാസം ഗർഭിണിയായ അധ്യാപിക ഉൾപ്പെടെ നാല് ജീവനക്കാരെയും വെടിവച്ചു.2020 ൽ തായ്‌ലൻഡിൽ വസ്തു ഇടപാടുമായി ബന്ധപ്പെട്ട് ഒരു സൈനികൻ നാലിടങ്ങളിലായി നടത്തിയ വെടിവയ്പ്പിൽ 29 പേർ കൊല്ലപ്പെടുകയും 57 പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു.